Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് സി.പി.എം പറയുമ്പോഴും ശബരിമലയില്‍ അവരുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ, അത് മനസിലാക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും കഴിയുന്നില്ല

27 NOVEMBER 2018 05:27 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും യുവതീപ്രവേശനം നടപ്പാക്കുമ്പോള്‍ വോട്ട് കുറഞ്ഞാല്‍ പ്രശ്്‌നമില്ലെന്നും തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്നും സി.പി.എം പറയുമ്പോഴും അവരുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ. അതിന് അവര്‍ പയറ്റുന്നത് നേരിട്ടുള്ള രാഷ്ട്രീയ തന്ത്രമല്ലെന്ന് മാത്രം. ഇക്കാര്യം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇതുവരെ മനസിലായിട്ടില്ലെന്ന് മാത്രം.

എന്ത് വിലകൊടുത്തും ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്ന് പറയുന്ന സര്‍ക്കാരിനും യുവതീപ്രവേശനം പുരോഗമനപരമായ നടപടിയാണെന്നും എന്ത് വിലകൊടുത്തും അത് നടപ്പാക്കുമെന്നും വാദിക്കുന്ന സി.പി.എമ്മിനും യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് താല്‍പര്യമില്ലെന്നാണ് അവരുടെ പ്രവര്‍ത്തിയില്‍ നിന്ന് മനസിലാക്കുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നല്ല, അതിലേറെ യുവതികളെ ശബരിമല കയറ്റാനാവും അതിനുള്ള സന്നാഹങ്ങളുണ്ട്. രഹ്നാഫാത്തിമയേയും കവിതയേയും നടപ്പന്തല്‍ വരെ എത്തിക്കാമെങ്കില്‍ പതിനെട്ടാംപടി കയറ്റുന്നതിന് യാതൊരു പ്രയാസവുമില്ല. എന്നാല്‍ കോടതിയുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ രണ്ട് തവണ ഇത്തരം നീക്കം നടത്തിയതെന്ന് വ്യക്തമാണ്. യുവതീപ്രവേശനം നടത്തുമെന്ന് കാണിക്കുകയും അത് ചെയ്യാതിരിക്കുകയുമാണ് ചെയ്യുന്നത്. ബി.ജെ.പിയും ആര്‍.എസ്.എസും കോടതിവിധിയെ എതിര്‍ക്കുന്നതിനാല്‍ ശബരിമല സംഘര്‍ഷഭരിതമാണ്. ആര്‍.എസ്.എസും ബി.ജെ.പിയും എന്തും ചെയ്യാന്‍ സജ്ജമായി സന്നിധാനത്ത് പ്രവര്‍ത്തകരെ മാറ്റി മാറ്റി നിര്‍ത്തുന്നു. 

കോണ്‍ഗ്രസാകട്ടെ വിധി നടപ്പാക്കുന്നതിനെതിരാണ്. പരസ്യമായ നിലപാട് അവര്‍ സ്വീകരിക്കുന്നില്ല. അക്രമം നടത്തുന്ന ബി.ജെ.പിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പോലും അവര്‍ തയ്യാറാകുന്നില്ല. പകരം സര്‍ക്കാരിനെതിരെ വാര്‍ത്താസമ്മേളനങ്ങളും പൊതുപരിപാടികളും നടത്തുകമാത്രമാണ് ചെയ്യുന്നത്. ഇതെല്ലാം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപിത നിലപാടിന് എതിരാണ്.

അതിനാല്‍ ബി.ജെ.പി ശബരിമല വിഷയത്തില്‍ അക്രമം അഴിച്ചുവിടുകയും കേരളത്തിലാകമാനം ഒരു കലാപ അന്തരീക്ഷം ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. അത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വോട്ട് ബാങ്കായി മാറും. കാരണം ബി.ജെ.പിയും ആര്‍.എസ്.എസും ശക്തിപ്രാപിക്കുമ്പോള്‍ കോണ്‍ഗ്രസ് അവരുടെ ബി ടീം കളിക്കുകയാണ്. രാമന്‍ നായരെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയില്‍ ചേക്കേറി.

ഇത്തരം ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ശക്തിയുക്തം എതിര്‍ക്കുന്ന സി.പി.എമ്മിനൊപ്പം ന്യൂനപക്ഷങ്ങള്‍ അണിനിരക്കും. അതെല്ലാം വോട്ട് ബാങ്കായി മാറും. കൂട്ടത്തില്‍ മതേതര ഹിന്ദുക്കളുടെ വോട്ടും സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും പെട്ടിയില്‍ വീഴും. അതോടെ 2004 ലഭിച്ചപോലുള്ള വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് സി.പി.എം കണക്ക് കൂട്ടുന്നു. കാര്യങ്ങള്‍ ഇങ്ങിനെ പോയാല്‍ അത് സംഭവിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (7 minutes ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (1 hour ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (1 hour ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (3 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (7 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (8 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

Malayali Vartha Recommends