Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശമ്പളമില്ല, ആനുകൂല്യമില്ല, കെ.എം.ഷാജി എം.എല്‍.എയ്ക്ക് പദവി മാത്രം, സമ്മേളനത്തില്‍ പങ്കെടുക്കാം, അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു, അന്തിമവിധി വരും വരെയാണ് ഉപാധികള്‍

27 NOVEMBER 2018 03:33 PM IST
മലയാളി വാര്‍ത്ത

കെ.എം. ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്. കേസില്‍ അന്തിമവിധി വരും വരെ വോട്ടിംഗില്‍ പങ്കെടുക്കാനാവില്ല, ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാവുകയുമില്ല. ജനപ്രാതിനിധ്യനിയമപ്രകാരം ഉള്ള ഉപാധികളാണിത്. ജനുവരിയില്‍ കേസ് വീണ്ടും പരിഗണിക്കും. 

നവംബര്‍ ഒന്‍പതിനാണ് ഹൈക്കോടതി ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അന്ന് തന്നെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ കേസ് പെട്ടെന്ന് പരിഗണിക്കാനാവില്ലെന്നും എം.എല്‍.എ ആയി തുടരാമെന്ന് സുപ്രീംകോടതി വാക്കാല്‍ പറയുകയും ചെയ്തു. വാക്കാല്‍ പറയുന്നത് കണക്കിലെടുക്കില്ലെന്നും ഉത്തരവ് വേണമെന്നും സ്പീക്കര്‍ നിലപാട് എടുത്തതോടെ ഷാജി വീണ്ടും വെട്ടിലായിരുന്നു.

സ്പീക്കറുടെ നിലപാടിനെ തുടര്‍ന്ന് കണ്ണൂര്‍ അഴീക്കോട് എം.എല്‍.എയുടെ നിയമസഭാംഗത്വം ഇല്ലാതായിതായി നിയമസഭാ സെക്രട്ടറി തിങ്കളാഴ്ച അറിയിച്ചു. ഈമാസം 24 മുതല്‍ അംഗത്വം നിലനില്‍ക്കില്ലെന്നായിരുന്നു അറിയിപ്പ്. ചൊവ്വാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇടിത്തീ പോലെ നടപടി വന്നത്. ഷാജിക്ക് നിയമസഭാ നടപടിക്രമങ്ങളില്‍ പങ്കെടുക്കാമെന്നും അലവന്‍സും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശനം നടത്തിയെങ്കിലും അത് പോരാ എന്ന നിലപാടിലായിരുന്നു സ്പീക്കര്‍. കോടതി ഉത്തരവില്ലാതെ നിയമസഭയില്‍ പങ്കെടുക്കാനാവില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഷാജി ഇന്ന് സുപ്രീംകോടതിയെ സമീപിച്ചത്. 

ഇത്തരം കേസുകളില്‍ കോടതികള്‍ പലപ്പോഴും പല നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അത് നിയമവിദഗ്ധരെ തന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വര്‍ഗീയപ്രചരണം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.എം ഷാജിയെ ഹൈക്കോടതി ഈമാസം ഒന്‍പതിന് അയോഗ്യനാക്കിയത്. എതിര്‍സ്ഥാനാര്‍ത്ഥിയായ എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലായിരുന്നു തീരുമാനം.

കെ.എം ഷാജിയെ ആറ് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയത്. മുസ്്‌ലിംമായ തനിക്ക് വോട്ട് ചെയ്യണമെന്നും അമുസ്്‌ലിമായ നികേഷിന് വോട്ട് ചെയ്യരുതെന്നും കാട്ടി മുസ്്‌ലിംവീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് സഹിതമാണ് നികേഷ്‌കുമാര്‍ പരാതി നല്‍കിയത്. അതേസമയം പരാതിക്കാരനായ തന്നെ വിജയിയാക്കി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (13 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (28 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (36 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (51 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends