Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർക്കാരിനായില്ലെങ്കിലും യുവതികളെ ശബരിമലയിലെത്തിക്കാനൊരുങ്ങി ഫേസ്ബുക്ക് പേജ്; പ്രതിഷേധങ്ങൾക്കിടയിലും യുവതികളെ ശബരിമലയിലെത്തിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ രഹസ്യ നീക്കം

27 NOVEMBER 2018 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം ജനങ്ങളുടെ നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറി. നിരവധി പ്രതിഷേധങ്ങൾക്കിടയിലും സ്ത്രീകൾ ശബരിമലയിലെത്താനായി ശ്രമിച്ചെങ്കിലും അയ്യപ്പ ഭകതർ ഇവരെ മടക്കി അയച്ചു. എന്നാൽ ഇപ്പോൾ അയ്യപ്പ ഭക്തരായ യുവതികളെ ശബരിമലയിലേയ്ക്ക് എത്തിക്കാനായി സമൂഹ മാധ്യമങ്ങളിലൂടെ നീക്കം നടക്കുന്നതായി പ്രമുഖ പത്രം റിപ്പോർട്ട് ചെയുന്നു.

'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിലൂടെ ശബരിമലയില്‍ പോകാന്‍ സന്നദ്ധരായ യുവതികളെ സംഘടിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം യാത്രയ്‌ക്ക് സന്നദ്ധരായ യുവതികള്‍ തങ്ങളുടെ പേര്, വയസ്, ജില്ല തുടങ്ങിയ വിവരങ്ങള്‍ മെസ്സഞ്ചറിൽ മെസേജ് ചെയ്യണമെന്നും തുടര്‍ന്ന് രണ്ട് ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കി യാത്രയെക്കുറിച്ച്‌ തീരുമാനിക്കുമെന്നുമാണ് അറിയിപ്പ്. പേജിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

പേജിൽ നൽകിയ പോസ്റ്റിലെ വിവരങ്ങൾ.....

"വളണ്ടിയർമാരുടേയും അംഗങ്ങളുടേയും ശ്രദ്ധക്ക് : നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേജ് അടുത്ത ചുവടു വെക്കുകയാണ് .
ശബരിമല യാത്രക്ക് സന്നദ്ധരായ യുവതികളും ഒന്നിച്ച് യാത്ര ചെയ്യാൻ തയ്യാറായ സന്നദ്ധ പ്രവർത്തകരും അവരവരുടെ പേര് , വയസ്സ് , ജില്ല തുടങ്ങിയ വിവരങ്ങൾ മെസഞ്ജറിൽ അറിയിക്കുക .

തുടർന്ന് രണ്ട് ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കി യാത്രയെക്കുറിച്ചുള്ള തീരുമാനം രൂപപ്പെടുത്താം .. "

രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന പേജിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അതേസമയം ശബരിമല വിഷയത്തില്‍ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച എഴുത്തുകാരി ലക്ഷ്‌മി രാജീവ് അടക്കമുള്ളവരുടെ പിന്തുണ ഇക്കാര്യത്തിൽ നൽകിയിട്ടുണ്ടെന്നും പ്രമുഖ പത്രത്തിൽ പറയുന്നുണ്ട്.

പിന്നണിയില്‍ ആരാണെന്ന് വ്യക്തമാക്കാതെ ഇത്തരം ഗ്രൂപ്പുകള്‍ തുടങ്ങി ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കുന്നതിന് പിന്നിലെ ലക്ഷ്യവും വ്യക്തമായിട്ടില്ല. മണ്ഡലകാലത്ത് യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ പോലും ശ്രമിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാകുന്നത്.

അതേസമയം ശബരിമലയില്‍ യുവതികള്‍ കയറാന്‍ ശ്രമിച്ചാല്‍ ശക്തമായ രീതിയില്‍ പ്രതിഷേധിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുള്ള സംഘപരിവാര്‍ ശക്തികള്‍ക്ക് അവസരമൊരുക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്ന ആക്ഷേപവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (15 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (30 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (38 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (53 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends