Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ സര്‍ക്കാരിനും പൊലീസിനും പ്രതിഷേധക്കാര്‍ക്കും കനത്ത തിരിച്ചടി, സന്നിധാനത്തും പരിസരത്തും പ്രതിഷേധം പാടില്ല, നിരോധനാജ്ഞ നിലനില്‍ക്കും, പൊലീസിന്റെ ഏകപക്ഷീയമായ ഉത്തരവുകള്‍ റദ്ദാക്കി, ജഡ്ജിമാര്‍ ഉള്‍പ്പെടെ മൂന്നംഗ നിരീക്ഷണ സമിതി, യുവതികളെത്തിയാല്‍ എന്ത് ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി

27 NOVEMBER 2018 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും പ്രതിഷേധര്‍ക്കാര്‍ക്കും ഹൈക്കോടതിയുടെ ചൂരല്‍ക്കഷായം. സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. നിരോധനാജ്ഞ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. അതേസമയം പൊലീസിന് മാന്യമായി പരിശോധന നടത്താമെന്നും ഇതുവരെയുള്ള പൊലീസ് ഇടപെടല്‍ ഭക്തര്‍ക്ക് നീതികരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാത്രമല്ല ശബരിമലയിലെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ രണ്ട് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതിയെ കോടതി നിയമിക്കുകയും ചെയ്തു. ജസ്റ്റിസ് സി.ആര്‍ രാമചന്ദ്രമേനോന്‍, ജസ്റ്റിസ് സിരിജഗന്‍, ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷണ സമിതി അംഗങ്ങള്‍. ഇവരെ ഈ തീര്‍ത്ഥാടന കാലത്തേക്കാണ് നിയമിച്ചത്.

നിലയ്ക്കലിലും പമ്പലിയും സന്നിധാനത്തും ആവശ്യത്തിന് സൗകര്യങ്ങള്‍ വേണമെന്ന് കോടതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടു. ടോയ്‌ലറ്റ്, കുടിവെള്ളം, 24 മണിക്കൂറും ഭക്ഷണം, കെ.എസ്.ആര്‍.ടി.സിയുടെ തുടര്‍ച്ചയായുള്ള സര്‍വ്വീസ്, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശബരിമലയിലെ സുരക്ഷക്രമീകരിക്കുന്നതിന് വനിത ഐ.പി.എസ് ഓഫീസറെ നിയമിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും പിന്നീട് അതേക്കുറിച്ചൊന്നും പറഞ്ഞില്ലെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. 

പമ്പയില്‍ ഭക്തര്‍ക്ക് താമസസൗകര്യങ്ങള്‍ കുറവാണ്. ഏത് സാഹചര്യത്തിലെ പമ്പയിലെ മുറികളും മറ്റും പൂട്ടിയതെന്നും കോടതി ചോദിച്ചു. ഏകപക്ഷീയമായ പൊലീസിന്റെ നടപടികളെല്ലാം കോടതി റദ്ദാക്കി. നാമജപം പാടില്ല തുടങ്ങിയ ഉത്തരവുകളാണ് റദ്ദാക്കിയത്. നടപ്പന്തലില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും മാത്രം കഴിഞ്ഞാല്‍ മതി എന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ചകളുണ്ടായി. പ്രത്യേകിച്ച് ഹൈക്കോടതി ജഡ്ജിയെ തന്നെ തടയുന്ന സാഹചര്യമുണ്ടായി. ജഡ്ജി പറഞ്ഞത് കൊണ്ട് മാത്രമാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കാത്തതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭക്തര്‍ക്ക് വേണ്ടിയാണ് പൊലീസിനെ നിയോഗിച്ചത്, അല്ലാതെ അവരെ ബുദ്ധിമുട്ടിക്കാനല്ലെന്നും കോടതി പറഞ്ഞു. ഒരു പൊലീസുകാരനെയും കയറൂരി വിടരുതെന്നും കോടതി പറഞ്ഞു.

യുവതികള്‍ വന്നാല്‍ എന്ത് ചെയ്യണമെന്നും സുരക്ഷ ഏത് രീതിയില്‍ ഒരുക്കണമെന്നും സംബന്ധിച്ച് റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ നല്‍കണമെന്നും കോടതി എ.ജിയോട് ആവശ്യപ്പെട്ടു. തുടക്കത്തില്‍ യുവതീപ്രവേശനത്തിന് അനുകൂലമായി നിന്ന സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍മാറിയതായി കോടതിയുടെ ചില പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാണ്. ആദ്യം ഐ.പി.എസ് ഓഫീസറെ നിയമിക്കുമെന്ന് പറഞ്ഞ സര്‍്ക്കാര്‍ അതില്‍ നിന്ന് പിന്‍മാറിയെന്നാണ് മനസിലാക്കുന്നതെന്ന് കോടതി പറഞ്ഞത് അതിന് ഉദാഹരണമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (4 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (17 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (32 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (40 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (55 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends