ഫാര്‍മസി കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇരട്ട നിയന്ത്രണം മാറ്റി

ഫാര്‍മസി കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാലങ്ങളായി നിലനില്‍ക്കുന്ന ഇരട്ട നിയന്ത്രണം മാറ്റി ഫാര്‍മസി കൗണ്‍സിലിന് കീഴിലാക്കാനുള്ള സാദ്ധ്യത തെളിഞ്ഞു. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ജെ.പി. നദ്ദ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
നിലവില്‍ ഫാര്‍മസി കോഴ്‌സുകള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും (എ.ഐ.സി.ടി.ഇ) ഫാര്‍മസി കൗണ്‍സിലിന്റെയും സംയുക്ത നിയന്ത്രണത്തിലാണ്. ഫാര്‍മസി കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും രണ്ട് സ്ഥാപനങ്ങളില്‍ നിന്നുമുള്ള നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഏറ്റു വാങ്ങേണ്ട സ്ഥിതിയായിരുന്നു. ഇതുമൂലമുണ്ടായ ആശയക്കുഴപ്പം നിരവധി കോടതി കേസുകള്‍ക്കും ഇടയാക്കി. ഈ സാഹചര്യത്തിലാണ് ഫാര്‍മസി കോഴ്‌സുകളെ എ.ഐ.സി.ടി.ഇ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കി ഫാര്‍മസി കൗണ്‍സിലിന് കീഴില്‍ മാത്രമാക്കി മാറ്റാനുള്ള തീരുമാനം. ഇതുസംബന്ധിച്ച നിയമ നിര്‍മ്മാണം പൂര്‍ണമാകുന്നതുവരെ ഫാര്‍മസി കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പരിശോധനയുമെല്ലാം ഫാര്‍മസി കൗണ്‍സിലും എ.ഐ.സി.ടി.ഇ യും സംയുക്തമായി തുടരും.
"
https://www.facebook.com/Malayalivartha

























