നിയമക്കുരുക്കില്‍പെട്ട് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ് പുലര്‍ച്ചെ കടലില്‍ മറിഞ്ഞ് താണു, വര്‍ഷങ്ങളായി കാറ്റും മഴയും ഏറ്റ് തുരുമ്പിച്ച് വെള്ളം കറിയ ടഗിനെ വീണ്ടും ലേലം ചെയ്യാനിരിക്കെയാണ് പുലര്‍ച്ചെ ടഗ് കടലില്‍ താണത്

നിയമക്കുരുക്കില്‍ പെട്ട് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ് കടലില്‍ മറിഞ്ഞ് താണു. സമീപത്തുണ്ടായിരുന്ന ഫിഷറീസ് വകുപ്പിന്റെ പഴയ പട്രോള്‍ ബോട്ടും തകര്‍ത്തു. പുലര്‍ച്ചെ വലിയ ശബ്ദത്തോടെയാണ് ബോട്ട് മറിഞ്ഞത്.
അഞ്ച് വര്‍ഷം മുമ്പ് ഇന്ധനവും വെള്ളവും തീര്‍ന്നതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ച് വിഴിഞ്ഞം തീരത്തടുത്ത മുംബൈ നിന്നുള്ള ബ്രഹ്മേശ്വര എന്ന കൂറ്റന്‍ ടഗാണ് മറിഞ്ഞത്. വിഴിഞ്ഞം തീരത്തടുത്തശേഷം ജീവനക്കാരും ഉടമകളും തമ്മില്‍ ഉടലെടുത്ത വേതനം സംബന്ധിച്ച തര്‍ക്കത്ത തുടര്‍ന്ന് നിയമക്കുരുക്കിലായ ടഗ് ഇവിടെ കുടുങ്ങുകയായിരുന്നു. ക്രമേണ ജീവനക്കാരും ഉടമകളും ഉപേക്ഷിച്ചതോടെ അനാഥമായ ടഗിനെ ഇവിടെ നിന്ന് മാറ്റണമെന്ന തുറമുഖ വകുപ്പധികൃതരുടെ നിരന്തരമായ ആവശ്യം ഉടമകള്‍ ചെവിക്കൊണ്ടില്ല.
മുംബൈയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കടം ജപ്തിയിലൂടെ ഈടാക്കാനുള്ള കോടതി വിധിയുമായി ബാങ്ക് അധികൃതര്‍ വിഴിഞ്ഞത്തെത്തിയെങ്കിലും മതിയായ വില ലഭിക്കാത്തതിനാല്‍ ലേലനടപടികള്‍ പൂര്‍ത്തിയായില്ല. വര്‍ഷങ്ങളായി കാറ്റും മഴയും ഏറ്റ് തുരുമ്പിച്ച് വെള്ളം കറിയ ടഗിനെ വീണ്ടും ലേലം ചെയ്യാനിരിക്കെയാണ് പുലര്‍ച്ചെ ടഗ് കടലില്‍ താണത്.
https://www.facebook.com/Malayalivartha

























