Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തില്‍ ഉശിരോടെ യുഡിഎഫ്... നവോത്ഥാന വനിതാ മതിലുമായി സര്‍ക്കാരും സിപിഎമ്മും രംഗത്തു വന്നതോടെ നിയമസഭയില്‍ കടുപ്പിച്ച് യുഡിഎഫ്; 3 എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യാഗ്രഹത്തിന്

03 DECEMBER 2018 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിഷയത്തില്‍ പ്രതിപക്ഷം തുടര്‍ച്ചയായി നിയമസഭ സ്തംഭിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണോ അമിത്ഷായാണോ നിങ്ങളുടെ നേതാവെന്ന മുഖ്യമന്ത്രിയുടെ ചോദ്യമാണ് പ്രതിപക്ഷത്തെ ചൊടുപ്പിച്ചത്. ഇതിന് മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും അതിനുള്ള അനുമതി നല്‍കിയില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. അതേസമയം സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്. 3 എംഎല്‍എമാരാണ് സത്യാഗ്രഹത്തിന് ഒരുങ്ങുന്നത്. വി.എസ്. ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍. ജയരാജന്‍ എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

ശബരിമല വിഷയം ഉന്നയിച്ച് നിമയസഭയില്‍ തുടര്‍ച്ചയായ പ്രതിഷേധമാണുയരുന്നത്. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം അദ്യ ദിനങ്ങളിലുണ്ടായത്. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിച്ചു. ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അസാധാരണസാഹചര്യമെന്ന് പ്രതികരിച്ച സ്പീക്കര്‍ സഭ കഴിഞ്ഞയാഴ്ച നിര്‍ത്തിവച്ചിരുന്നു

ചോദ്യോത്തരവേളയിലെ പ്രതിഷേധം എന്തിനെന്നും ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും നേരത്തേ സ്പീക്കര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനു സംസാരിക്കാന്‍ അവസരം നല്‍കി. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. ഇതിനിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ ആരോപണങ്ങളുന്നയിച്ചു. മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ 45 മിനിറ്റ് നല്‍കിയതു ശരിയായില്ലെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. ചോദ്യോത്തരവേള ഇല്ലാതെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടാനായില്ല. എന്നാല്‍ അങ്ങനെ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുന്നേറ്റുനിന്നപ്പോള്‍ അവസരം നല്‍കിയില്ലെന്നായി ചെന്നിത്തലയുടെ നിലപാട്.

സഭയില്‍ ശബരിമല വിഷയം കത്തുമ്പോള്‍ പ്രതിരോധിക്കാന്‍ സിപിഎം കൊണ്ടുവരുന്ന 'നവോത്ഥാന വനിതാമതി'ലിന്റെ മുന്നോടിയായുള്ള ആദ്യ ജനറല്‍ കൗണ്‍സിലിന്റെ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ജനറല്‍ കൗണ്‍സിലില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തിയേക്കും. ബിജെപി കൊണ്ടുവരുന്ന പ്രതിഷേധങ്ങളെ മറികടക്കാന്‍ എസ്എന്‍ഡിപി, കെപിഎംഎസ് എന്നിവരുടെ നേതൃത്വത്തില്‍ പിന്തുണയ്ക്കുന്ന സമുദായങ്ങളെ അണി നിരത്താനാണ് സര്‍ക്കാരിന്റെ നീക്കം. സാംസ്‌ക്കാരിക രംഗത്തെ പ്രമുഖ വനിതകളെ കൈ പിടുപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

കേരളം വീണ്ടും ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പുതുവര്‍ഷ ദിനത്തില്‍ ''വനിതാമതില്‍'' സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. െഹെന്ദവവരെ ഇരു ചേരിയിലാക്കി ശബരിമല പ്രക്ഷോഭം പരാജയപ്പെടുത്താമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. വനിതകളെ അണിനിരത്തിയുള്ള സമരത്തിന്റെ കൗണ്‍സിലില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കൗണ്‍സില്‍ പുന:സംഘടിപ്പിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സാമൂഹിക സംഘടനകളുടെ യോഗത്തിനെതിരേ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരസ്യമായി രംഗത്ത് എത്തിയതോടെ വര്‍ഗീയജാതീയ വേര്‍തിരിവ് പകല്‍പോലെ വ്യക്തം.

അതിനിടയില്‍ ശബരിമലയില്‍ നിരോധനാജ്ഞ പിന്‍ വലിക്കണമെന്നും ശബരിമലയില്‍ അയ്യപ്പന്മാര്‍ക്ക് ദര്‍ശന സൗകര്യം സുഗമമാക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരേയുള്ള കള്ളക്കേസ് പിന്‍ വലിക്കണമെന്നും ആവശ്യപ്പെട്ട ബിജെപി സെക്രട്ടറിയേറ്റ് നടയ്ക്കല്‍ ഇന്ന് സമരം തുടങ്ങും. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നിരാഹാര സമരം തുടങ്ങും. ശബരിമലയില്‍ തുടങ്ങിയ സമരം സര്‍ക്കാരിനെതിരേ ആളിക്കത്തിക്കാനാണ് ബിജെപിയുടെ ശ്രമം. സമരത്തിന് മുന്നോടിയായി ബിജെപി നേതാക്കള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി കെ. സുരേന്ദ്രനെ കാണുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെരുവില്‍ നേരിടാന്‍ ബി.ജെ.പിയുടെ നീക്കം കഴിഞ്ഞ ദിവസം പിണറായി വിജയനെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തീര്‍ക്കുന്ന നവോത്ഥാന വനിതാ മതിലുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതീക്ഷ. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ഇടതുപക്ഷവും ബിജെപിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന നവോത്ഥാന വനിതാമതിലിനെ നിയമസഭയില്‍ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധം ഉയര്‍ത്തും. ലക്ഷങ്ങള്‍ പൊടിച്ചുള്ള വനിതാമതിലിനെതിരേ ഇന്നു മുതല്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നാണ് സൂചന. ശബരിമല വിഷയത്തില്‍ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.

ശബരിമലയില്‍ ഉണ്ടായ പോലീസ് നടപടിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയും വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയ നടപടിക്കെതിരേ വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends