Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ രോഗ ഭീഷണി... രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

03 DECEMBER 2018 11:39 AM IST
മലയാളി വാര്‍ത്ത

വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ രോഗ ഭീഷണി. ഒരു യുവതി കൂടി മരണത്തിന് കീഴടങ്ങി. കിളിമാനൂരില്‍ നഗരൂര്‍ തണ്ണിക്കോണം വിളയില്‍ക്കട ലില്ലി നിവാസില്‍ ലില്ലിയുടെ മകള്‍ സന്ധ്യ (28) യാണ് മരിച്ചത്.ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ രോഗബാധയെ തുടര്‍ന്ന് മേഖലയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇപ്പോഴും നിരവധി പേര്‍ ചികിത്സയിലാണ്. ആറ് ദിവസങ്ങള്‍ക്ക് മുമ്പ് പനി ബാധയെ തുടര്‍ന്ന് കേശവപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ ക്കെത്തിയ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഇവര്‍ മെഡിക്കല്‍ കോളേജില്‍ പോയില്ല. വെള്ളിയാഴ്ച വീണ്ടും പനി കലശലായതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തി. അവിടെനിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ചുമണിയോടെ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിച്ചു. ഡി. എം.ഒ യുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും, പഞ്ചായത്ത് പ്രസിഡന്റ് രഘുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളും വീട്ടിലെത്തി. സന്ധ്യയുടെ ഭര്‍ത്താവ് മടവൂര്‍ പുലിയൂര്‍ക്കോണം സ്വദേശി അരുണ്‍കുമാര്‍ രണ്ട് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തി ഉപേക്ഷിച്ചിരുന്നു. മക്കളായ അര്‍ച്ചന മൂന്നിലും ആദിത്യ ഒന്നിലും പഠിക്കുകയാണ്. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (56 minutes ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (1 hour ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (1 hour ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (1 hour ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (1 hour ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (1 hour ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (2 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (2 hours ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (2 hours ago)

Malayali Vartha Recommends