കേരളത്തിലെ ഏറ്റവും വലിയ വിമാനത്തവളമായി കണ്ണൂർ മാറുമ്പോൾ... സമരങ്ങൾക്കും നീണ്ട പ്രതിഷേധങ്ങൾക്കും ഇടയിൽ സ്വപ്ന സാഫല്യവുമായി കണ്ണൂർ അന്തർദേശീയ വിമാനത്തതാവളം

അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ കൂടി അയാളപ്പെടുത്തി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം ഇന്ന് പറന്നുയരും. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് രാവിലെ 9.55 ന് കൊടിവീശി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ഉദ്ഘാടനം നടത്തുന്നത്. വ്യവസായ മന്ത്രി ഇപി ജയരാജനാണ് അധ്യക്ഷൻ.
അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പുറപ്പെടാനുള്ള യാത്രക്കാരെല്ലാം ആറ് മണിക്ക് തന്നെ എത്തി. ഇവരെ രാവിലെ ആറിന് വായന്തോട്ട് സ്വീകരിച്ചു. അവിടെ നിന്ന് പ്രത്യേക ബസ്സില്‍ വിമാനത്താവളത്തിലേക്ക് ആനയിച്ചു. ഇവരെ മന്ത്രിമാരായ ഇ.പി ജയരാജനും, കെ.കെ ശൈലജയും ചേര്‍ന്ന് സ്വീകരിച്ചു. സെല്‍ഫ് ചെക്കിങ് മെഷീന്റെ ഉദ്ഘാടനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അതിന് ശേഷം വിഐപി ലോഞ്ചിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
അതേ സമയം കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ച് മട്ടന്നൂരും പരിസരവും ആഘോഷ ലഹരിയിലാണ്. കടകൾ അലങ്കരിച്ചും നിരത്തുകളിൽ ലൈറ്റുകളും കമാനങ്ങൾ സഥാപിച്ചും ആദ്യ വിമാനം പറന്നുയരുന്ന ചരിത്ര മുഹുർത്തത്തിനായി നാട്ടുകാർ ഒരുങ്ങിക്കഴിഞ്ഞു. വിമാനത്താവളം സന്ദർശിക്കാൻ രാത്രി വൈകിയും ജനപ്രവാഹമായിരുന്നു . ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വിമാനത്താവളം കാണാൻ ജില്ലയുടെ നാനാഭാഗത്തുനിന്നും ആയിങ്ങളാണ് ഒഴുകിയെത്തിയത്.
വൈകുന്നേരം മുതൽ വിമാനത്താവളം കാണാൻ സന്ദർശകർ കൂട്ടത്തോടെ എത്തിയതോടെ മട്ടന്നൂർ നഗരവും ഗതാഗതക്കുരുക്കിലായി. കീഴല്ലൂർ പഞ്ചായത്ത്, മട്ടന്നൂർ നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങിന് എത്തുന്നവർക്കായി സൗജന്യ കുടിവെള്ളം ഒരുക്കിയിട്ടുണ്ട്. വാഹന കുരുക്ക് ഒഴിവാക്കുന്നതിനായി ശക്തമായ ഗതാഗത നിയന്ത്രണമാണ് നഗരത്തിൽ നടപ്പിലാക്കിയത്.
സ്വകാര്യ വാഹനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ല. മുൻകൂട്ടി പാസ് ലഭിച്ച വാഹനങ്ങൾക്ക് മാത്രമാണ് വിമാനത്താവളത്തിനകത്ത് കടക്കാൻ സാധിക്കുന്നത്. മറ്റുള്ളവർക്ക് വിമാനത്താവളത്തിലേക്ക് പോകുന്ന സൗജന്യ കെഎസ്ആർടിസി ബസ് സൗകര്യം ഉപയോഗിക്കാം. ആദ്യ പറക്കലിനുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ജംബോ വിമാനം ഇന്നലെ മുംബയിൽ നിന്ന് പുതുമോടി വരുത്തി കണ്ണൂരിലെത്തിച്ചു.
മുഖ്യവേദിയില്‍ ഉത്തരകേരളത്തിലെ തനത് കലകളുടെ അവതരണം നടക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് തീരുമ്പോഴാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം. കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, സഹമന്ത്രി ജയന്ത് സിന്‍ഹ, സംസ്ഥാന മന്ത്രിമാര്‍, എം.പി.മാര്‍, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് ടെര്‍മിനലിന്. 24 ചെക്കിന്‍ കൗണ്ടറുകളുണ്ട്. തന്നെയുമല്ല ആവശ്യാനുസരണം ഭാവിയില്‍ ഇത് 48 ആയി വര്‍ധിപ്പിക്കാനും കഴിയും. 3050 മീറ്ററാണ് റണ്‍വേയുടെ നീളം. ഇത് ഭാവിയില്‍ 4000 മീറ്റര്‍ വരെയായി വര്‍ധിപ്പിക്കും. സെല്‍ഫ് ബാഗേജ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. 22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂരില്‍ നിന്ന് വിമാനം ഇന്ന് പറക്കുക.
അതേ സമയം മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയെയും വിഎസ്. അച്യുതാനന്ദനെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നില്‍ക്കും.
ഇന്നത്തെ സർവീസുകൾ
രാവിലെ 10ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ അബുദാബി വിമാനം
11.30ന് ഗോ എയർ ഡൽഹി വിമാനം.
ഗോ എയർ ചെന്നൈ, ഹൈദരാബാദ് ഷെഡ്യൂളുകൾ
ഗോ എയർ തിരുവനന്തപുരം സർവീസ് വൈകിട്ട് 3ന്
ജി 8 - 624 ഉച്ചയ്‌ക്ക് ഒന്നിന് ബംഗ്ളൂരിലേക്ക്
ജി 8 - 625 വൈകിട്ട് 4.10ന് കണ്ണൂരിലെത്തും
ജി 8 - 628 വൈകിട്ട് 5.20ന് ഹൈദരാബാദിലേക്ക്
ജി-8 - 629 ഹൈദരാബാദിൽ നിന്ന് 9.20ന് കണ്ണൂരിലെത്തും.
ജി 8 - 624 11 മുതൽ വൈകിട്ട് 6.10ന് ചെന്നൈയിലേക്ക്
ജി 8 - 632 രാത്രി 9. 20ന് കണ്ണൂരിലെത്തും
വിമാനത്താവളം ഒറ്റനോട്ടത്തിൽ
2300 ഏക്കർ
ചെലവ് 2350 കോടി
കണ്ണൂർ വിമാനത്താവള കമ്പനിക്ക് (കിയാൽ) നിയന്ത്രണം
ടെർമിനൽ ഒരു ലക്ഷം ചതുരശ്ര അടി
റൺവേ ഇപ്പോൾ 3050 മീറ്റർ
തുടക്കത്തിൽ ദിവസം 20 സർവ്വീസുകൾ
സെൽഫ് ചെക്ക് ഇൻ
സെൽഫ് ബാഗേജ് ഡ്രോപ്
ഉടൻ വേണ്ടത്
കാർഗോ കോംപ്ളക്സ്
വിദേശ വിമാന കമ്പനികൾക്ക് അനുമതി
https://www.facebook.com/Malayalivartha























