ചാനല്‍ ചര്‍ച്ച കൊഴുത്തപ്പോള്‍ ദീപ ശൂ... ഇടത് വശത്ത് സാഹിത്യകാരന്‍ ടിപി രാജീവനും വലതുവശത്ത് അഡ്വ. ജയശങ്കറും നടുക്ക് വിനു വി ജോണും കൂടി തകര്‍ത്തു; ദീപയെ പിന്തുണച്ച് പിന്തുണച്ച് അവസാനം എസ്എഫ്‌ഐ നേതാവും കാലുമാറി

സോഷ്യല്‍ മീഡിയയില്‍ പാറിക്കളിച്ച ദീപ നിശാന്തിനെ അവസാനം സോഷ്യല്‍ മീഡിയ തന്നെ തള്ളി പറഞ്ഞു. ഇതിനിടെയാണ് ഇന്നലത്തെ ചാനല്‍ ചര്‍ച്ച. ഇടത് വശത്ത് സാഹിത്യകാരന്‍ ടിപി രാജീവനും വലതുവശത്ത് അഡ്വ. ജയശങ്കറും നടുക്ക് വിനു വി ജോണും കൂടി ദീപ നിശാന്തിന്റെ കലോത്സവ പ്രവേശനത്തെ ശക്തമായി എതിര്‍ത്തു. ദീപയെ പിന്തുണച്ച് പിന്തുണച്ച് അവസാനം എസ്എഫ്‌ഐ നേതാവും കാലുമാറുന്ന അവസ്ഥയെത്തി.
കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായെത്തിയത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ഉപന്യാസ രചനാ മത്സരത്തിന്റെ വിധി കര്‍ത്താവായിരുന്നു ദീ എത്തിയത്. ഇതോടെ ദീപയെ വിധികര്‍ത്താവായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ഒരുകൂട്ടം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ പോലീസ് സുരക്ഷയില്‍ ഫലനിര്‍ണയം നടത്തി ദീപ മടങ്ങുകയായിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്തിനെ വിധികര്‍ത്താവാക്കിയതില്‍ പ്രതിഷേധമറിയിച്ചാണ് എഴുത്തുകാരന്‍ ടിപി രാജീവന്‍ ചാനല്‍ ചര്‍ച്ച കൊഴുപ്പിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ജനത്തോടുള്ള അവഹേളനമാണിത്. ഈ നടപടിയിലൂടെ സര്‍ക്കാര്‍ ചെയ്തത് ദീപയെ സംരക്ഷിക്കുകയല്ല, മറിച്ച് മലയാളികളെ അപമാനിക്കുകയാണ്. മലയാളത്തില്‍ ശരിയായി ഏതെങ്കിലും വാചകം ഇവര്‍ എഴുതിയിട്ടുണ്ടോ, കേരള വര്‍മ്മ കൊളേജില്‍ ഇവര്‍ മാത്രമാണോ മലയാളം അധ്യാപികയായിട്ടുള്ളത്. ഇത്രയും കാലം ഭംഗിയായി നടത്തിയ കലോത്സവത്തില്‍ പങ്കെടുപ്പിച്ച് അതിന്റെ ഭംഗി കെടുത്തിയത് സംഘാടകരാണെന്നും രാജീവന്‍ പറഞ്ഞു.
ഇത്തരം നടപടിയിലൂടെ പോയാല്‍ വിദ്യാഭ്യാസമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നഴ്‌സറി സ്‌കൂള്‍ മന്ത്രിയാക്കും. ഇത്രമാത്രം നീചമായ സാംസ്‌കാരിക ബോധം നിലനിര്‍ത്തുന്ന ഈ സര്‍ക്കാരിന് എങ്ങനെ നവോത്ഥാന മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ആവും. അതിവിദൂരമായ ഭവിഷ്യത്താണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. അതുകൊണ്ട് മറ്റ് ആളുകളെ കൊണ്ട് വിധിനിര്‍ണയിപ്പിക്കണമെന്നും രാജീവന്‍ പറഞ്ഞു.
സംഭവചത്തില്‍ വന്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജശങ്കറും രംഗത്തെത്തി.
കവിത മോഷണക്കേസില്‍ കയ്യോടെ പിടിക്കപ്പെട്ട ദീപാ നിശാന്തിന് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖനും പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവിലും ചേര്‍ന്ന് മാപ്പു കൊടുത്തു എന്നു മാത്രമല്ല, മഹത്വപ്പെടുത്തുകയും ചെയ്തു.
സൗന്ദര്യാരാധകനും സാഹിത്യകാരനുമായ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ ആലപ്പുഴയിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ ദീപടീച്ചറെ ക്ഷണിച്ചു വരുത്തി മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവാക്കി.
എ കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തില്‍ ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. കോപ്പിയടി തെളിവുകള്‍ സഹിതം കൈയ്യോടെ പിടിക്കപ്പെട്ടതോടെ പല പൊതുപരിപാടികളില്‍ നിന്നും ദീപാ നിശാന്തിനേയും ദീപയുടെ കൂട്ടുപ്രതി ശ്രീചിത്രനേയും മാറ്റി നിര്‍ത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ദീപ കലോത്സവത്തിന്റെ ജഡ്ജിയായി എത്തുകയായിരുന്നു. അതേസമയം വിവാമുണ്ടാകും മുന്‍പാണ് ദീപയെ നിയോഗിച്ചതെന്നായിരുന്നു സംഘാടകരുടെ വാദം. മലയാളം അധ്യാപിക എന്ന നിലയ്ക്കാണ് ദീപയെ നിയോഗിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വ്യക്തമാക്കി.
എന്നാല്‍ ദീപയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാരും എബിവിപിക്കാരും കെഎസ്യുക്കാരും പ്രതിഷേധിച്ച് രംഗത്തെത്തി. എല്‍എം ഹയര്‍ സെക്കന്ററി സ്‌കൂളായിരുന്നു ഉപന്യാസത്തിന്റെ വേദിയായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം കനത്തതോടെ വേദി മാറ്റി.ഇതോടെ പരിപാടി അനിശ്ചിതത്വത്തിലായി.
എന്നാല്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മാത്രമല്ല പ്രതിഷേധത്തെ അവഗണിച്ച് പോലീസ് സുരക്ഷയില്‍ ദീപ നിശാന്ത് മൂല്യ നിര്‍ണയം നടത്തി മടങ്ങുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























