മൂന്നുപേരും ഉറ്റ സുഹൃത്തുക്കൾ... ലോഡ്‌ജില്‍ മുറിയെടുത്ത് പരസ്പരം മയക്ക് മരുന്ന് കുത്തിവയ്ക്കും; അളവ് കൂടിയപ്പോൾ നഷ്ടമായത് സുഹൃത്തുക്കളിൽ ഒരാളുടെ ജീവൻ... രണ്ട് സുഹൃത്തുക്കള്‍ അറസ്‌റ്റില്‍; സംഭവം കണ്ണൂരിൽ

മൂന്നുപേരും ഉറ്റ സുഹൃത്തുക്കളാണ്. കുട്ടത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴും ആരും മറ്റുരണ്ടുപേരെ സംശയിച്ചില്ല. നഗരത്തിലെ പച്ചക്കറി കടയില്‍ ജീവനക്കാരനായ പാപ്പിനിശ്ശേരിയിലെ താഴത്ത് വീട്ടില്‍ റാഷിദി(35)നെയാണ് മാര്‍ക്കറ്റിനടുത്തുള്ള ലോഡ്‌ജ് മുറിയില്‍ 4ന് രാത്രിയോടെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസിന് മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്‌തപ്പോഴാണ് അമിതമായി ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതാണ് മരണകാരണമെന്ന് വ്യക്‌തമായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ടുപേര്‍ റാഷിദിനൊപ്പം മുറിയില്‍ താമസിച്ച വിവരം ലഭിച്ചത്.
ഇതേത്തുടര്‍ന്ന് ഇരുവരെയും കസ്‌റ്റഡിയിലെടുത്ത് ചോദ്യംചെയ്ുയകയായിരുന്നു. അമിതമായി മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് യുവാവ് മരണപ്പെടാനിടയായ സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേരെ ടൗണ്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. സിറിഞ്ചിലൂടെ പരസ്‌പരം മയക്കുമരുന്ന് കുത്തിവെച്ചതായും തങ്ങള്‍ മുറിയില്‍ നിന്നും പോകുമ്ബോള്‍ റാഷിദ് അവിടെ തന്നെ കിടക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. നിരവധി കഞ്ചാവ് കേസില്‍ ഇവര്‍ പ്രതികളാണ്. വില്‍പനക്കായി മയക്കുമരുന്ന് ഇവര്‍ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. കണ്ണൂര്‍ ജില്ലയില്‍ സമാനമായ രീതിയില്‍ 4 പേര്‍ ഇതിനകം മരണപ്പെട്ടിട്ടുണ്ട്‌്.
https://www.facebook.com/Malayalivartha























