Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കോടികൾ ചെലവഴിച്ച് വനിതാ മതിൽ കെട്ടിപ്പടുത്തിട്ടെന്ത് കാര്യം; തെക്ക് വടക്ക് മതില്‍ കെട്ടി നവോത്ഥാനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ക്ഷുദ്രജീവികള്‍ ഇത്തവണയും പരാജയപ്പെടുമെന്ന് ഉറപ്പ്...

09 DECEMBER 2018 01:05 PM IST
മലയാളി വാര്‍ത്ത

സംസഥാന സർക്കാരിന്റെ നേതൃത്തത്തിൽ നവോദ്ധാനത്തിൻറെ പേര് പറഞ്ഞ് വനിതാ മതിൽ സംഘടിപ്പിക്കുമ്പോൾ അതിനെതിരെ പലരും രംഗെത്തത്തെത്തിയിട്ടുണ്ട്. കോടികൾ ചിലവഴിച്ച് വനിതാ മതിൽ കെട്ടിപ്പടുക്കേണ്ട ഒരു ആവശ്യവുമില്ലെന്നാണ് എതിർക്കുന്നവർ പറയുന്നത്. ശബരിമല യുവതീ പ്രവേശനത്തെ സംബന്ധിച്ച് ഈ വനിതാ മതിലിനെ പൂട്ടികെട്ടുന്നവരുമുണ്ട്. അവർ പറയുന്നത് ഈ വനിതാമതിൽ അനാവശ്യമെന്നാണ്. ജനങ്ങളുടെ നിത്യജീവിതം കടുത്ത പ്രയാസത്തിലാണ്.

ഉപഭോക്തൃ വസ്തുക്കളുടെ വിലക്കയറ്റവും കാര്‍ഷികവിളകളുടെ വിലച്ചുരുക്കവും ഇരുഭാഗത്തുനിന്നും കേരളീയ ജീവിതത്തെ ആക്രമിക്കുന്നു. റബ്ബര്‍ വിലയിടിവുമൂലം കൃഷിക്കാര്‍ ടാപ്പിങ് നിര്‍ത്തുന്നു. വ്യവസായ മേഖലയും തകര്‍ച്ചയിലാണ്. അതേസമയം സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെ അതിനകത്ത് തന്നെ രൂപപ്പെടുന്ന സമരമാണ് ഒരു നവോത്ഥാനമായി മാറുന്നത്. തെക്ക് വടക്ക് മതില്‍ കെട്ടി നവോത്ഥാനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ക്ഷുദ്രജീവികള്‍ ഇത്തവണയും പരാജയപ്പെടും. തെക്ക് വടക്ക് മതിലല്ല അതിവേഗ പാതയാണ് നവോത്ഥാനം എന്ന് പുതിയ തലമുറ പറയും. ആത്മീയ ബോധമുള്ള കേരളത്തിലെ അമ്മമാര്‍ ആര്‍ത്തവ ലഹളക്കാരെ തീണ്ടാപാട് അകലെ നിര്‍ത്തും എന്ന് നിസ്സംശയം പറയാം.

അതേസമയം പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോകുമായിരുന്ന മറ്റൊരു സമര ആഭാസമായിരുന്നു വിദേശമൂലധന നിക്ഷേപ വിരുദ്ധ, എഡിബി വിരുദ്ധ, ഐഎംഎഫ് വിരുദ്ധ സമരം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നവീകരണവും നിലവാരമുള്ള റോഡും ലക്ഷ്യമാക്കിയ പദ്ധതികള്‍ അട്ടിമറിക്കാന്‍ വേണ്ടി.

വികസനം തൊട്ടുതീണ്ടാത്ത ത്രിപുരയിലേക്കുള്ള യാത്രയെയും കേരളം അതിജീവിച്ചു. ഐഎംഎഫ് ധനസഹായത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന കെഎസ്ടിപി റോഡില്‍ കൂടി വിദേശ വാഹനവുമായി ചീറിപ്പായുന്ന സമരനായകരുടെ മക്കള്‍ക്ക് സമര ഭടന്‍മാരായ അണികള്‍ ആര്‍പ്പ് വിളിക്കട്ടെ. വിദ്യാഭ്യാസ രംഗത്ത് ഭാരതത്തിന് അഭിമാനമായിരുന്നു ബംഗാള്‍.. പക്ഷേ ഇന്ന് ബംഗാള്‍ നിരക്ഷരതയുടെ പര്യായമാണ്. കേരളം അതിനെയും അതിജീവിച്ചു. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വരാന്‍ കാലതാമസം ഉണ്ടായങ്കിലും ഈ രംഗത്ത് നടത്തിയ സമരം പരാജയപ്പെട്ടത് ഒരു നവോത്ഥാന ലക്ഷണം തന്നെ.

വിദേശ സര്‍വ്വകലാശാലാ വിരുദ്ധ സമരം പൊളിഞ്ഞത് ഇതോടൊപ്പം ചിന്തിക്കേണ്ടതാണ്. സ്വാശ്രയ സമരം പൊളിഞ്ഞെങ്കിലും അഞ്ച് രക്തസാക്ഷിയെ കിട്ടിയത് സമരക്കാര്‍ക്ക് ഊര്‍ജ്ജമായി. യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണത്തിനെതിരെ കാവിവത്കരണം ആരോപിച്ച് സമരം ചെയ്യാന്‍ രക്തസാക്ഷികള്‍ ഒരു മുതല്‍ക്കൂട്ടായി. അക്ഷരവൈരികളും അജ്ഞാനികളും നടത്തിയ സമരങ്ങള്‍ മലയാളിയുടെ നവോത്ഥാന ത്വരയില്‍ പൂട്ടിക്കെട്ടുകയും രക്തസാക്ഷികള്‍ എടുക്കാചരക്കാവുകയും ചെയ്തത് നല്ലതുതന്നെ.

സംസ്ഥാനത്തിന്റെ പല ഭാഗത്തും കാര്‍ഷിക വിളകള്‍ നശിപ്പിച്ച് കമ്മ്യൂണിസ്റ്റ് യാഥാസ്ഥിക പക്ഷം വെട്ടിനിരത്തല്‍ സമരം നടത്തി. എന്നാല്‍ കൂട്ടത്തില്‍ ഉള്ളവര്‍ മൂലധനവാദികളുടെയും നിലം നികത്തലിന്റെയും റിയല്‍ എസ്റ്റേറ്റിന്റെയും ഏജന്റുമാര്‍ ആയതിനാല്‍ വെട്ടിനിരത്തല്‍ സമരം പൊളിഞ്ഞു. നോക്കുകൂലി അവകാശം തള്ളിയത് കോടതി വഴി വന്ന ഒരു നവോത്ഥാനമാണ്. എങ്കിലും നോക്കുകൂലി അവകാശം പുനഃസ്ഥാപിച്ച് കിട്ടാനുള്ള സമരം പൊട്ടി പാളീസായതിനാല്‍ മാത്രമാണ് ഇവിടെ ഉള്ള പരിമിതമായ വ്യവസായികള്‍ തമിഴ്‌നാട്ടിലേക്ക് പറിച്ച് നടപ്പെടാതെ പോയത്. സമകാലിക നവോത്ഥാന നായികാനായകരുടെ കുംഭമേളയായ ചുംബന സമരം പരാജയപ്പെട്ടതില്‍ നിന്ന് മലയാളിയുടെ നവോത്ഥാന ചിന്തകള്‍ സഞ്ചരിക്കുന്ന വഴികള്‍ വ്യക്തമാണ്. മേല്‍ സൂചിപ്പിച്ചത് പോലെ സമരങ്ങളെ പൊളിച്ച് നവോത്ഥാനം സൃഷ്ടിച്ച നാടെന്ന കേരളത്തിന്റെ ചരിത്രം വീണ്ടും ആവര്‍ത്തിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (1 hour ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (2 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (2 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (2 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (4 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (5 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (6 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (7 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (7 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (7 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (7 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (7 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (8 hours ago)

Malayali Vartha Recommends