Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹായിച്ചവരെ മറക്കാന്‍ പാടുണ്ടോ? മന്ദഗതിയിലായ കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി വിയര്‍പ്പൊഴുക്കി വിമാനമിറക്കാന്‍ പറ്റുന്ന പരുവത്തിലാക്കിയത് ഉമ്മന്‍ ചാണ്ടി; വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ നിന്നും യുഡിഎഫ് വിട്ടു നിന്നതിന് പിന്നില്‍

09 DECEMBER 2018 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ നിന്നും യുഡിഎഫ് വിട്ടു നിന്നപ്പോള്‍ അതിന്റെ പിന്നില്‍ വേദനിക്കുന്ന ഒരു വിയര്‍പ്പിന്റെ ചരിത്രമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമാനത്തിവളത്തിനായി വലിയ പങ്കാണ് വഹിച്ചത്. ശരിക്കും തണുത്തു കിടന്ന വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും പരീക്ഷണ പറക്കലിലൂടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. 


ഈയൊരു പശ്ചാത്തലത്തിലാണ് കണ്ണൂര്‍ വിമാനത്താവളം യുഡിഎഫിന്റെ കുഞ്ഞാണെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് വിമാനത്താവളത്തി ന്റെ 90 ശതമാനം പണികളും പൂര്‍ത്തിയായിരുന്നു. റണ്‍വേയുടെ ദൂരം കുറഞ്ഞതിന് സമരം ചെയ്ത ആളാണ് വ്യവസായ മന്ത്രിയായ ഇ.പി.ജയരാജന്‍. സര്‍ക്കാര്‍ അല്‍പത്തരമാണ് കാണിച്ചത്. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി. അത് വളരുന്നതില്‍ സന്തോഷമേയുളളൂ. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും സ്ഥലം ഏറ്റെടുപ്പ് നടത്തിയത് വി.എസ്.അച്യുതാനന്ദനും ആണ്. രണ്ട് പേരേയും ഉദ്ഘാടനത്തിന് വിളിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ യുഡിഎഫ് പ്രതിഷേധിക്കുകയും ചെയ്തു. 

ഭൂമി എറ്റെടുക്കലുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് വിമാനമിറക്കി ചരിത്രം സൃഷ്ടിച്ചിരുന്നു. 

കണ്ണൂരിന്റെ ചിറകില്‍ നവകേരളം പറക്കുന്നതിന് സാക്ഷിയാകാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉണ്ടാകാത്തത് ചിലരെയെങ്കിലും വേദനിപ്പിച്ചു. പ്രളയാനന്തര കേരളത്തില്‍ നടക്കുന്ന ഏറ്റെവും വലിയ ആഘോഷ പരിപാടിയിലെ വേദിയിലേക്ക് ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു സംഘാടകരായ കിയാല്‍. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം.പി., എംഎല്‍എ, രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ എന്നിവര്‍ക്കാണ് വേദിയില്‍ സ്ഥാനം.

ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചാല്‍ മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടി വരുമെന്ന് കിയാല്‍ പറയുന്നു. കെപിസിസി പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും നോട്ടീസില്‍ പേരില്ലായിരുന്നു. അതിനാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തിയാലും വേദിയില്‍ സീറ്റ് ലഭിക്കുമോയെന്ന് വ്യക്തവുമല്ലായിരുന്നു. മാത്യു ടി.തോമസ് മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും നോട്ടീസില്‍ മന്ത്രിപദവി ഉണ്ട്. കാരണം നോട്ടീസ് അച്ചടിച്ചതിന് ശേഷമായിരുന്നു രാജിവയ്ക്കല്‍. പക്ഷെ അദ്ദേഹമെത്തിയില്ല. 

എന്നാല്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പരാതിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 2016 ഫെബ്രുവരി 29ന് ആദ്യ വിമാനം കണ്ണൂരിലിറക്കിയത് റണ്‍വേ പൂര്‍ണ സജ്ജമാക്കിയശേഷമാണ്. അന്ന് സമരം ചെയ്ത ഇടതുപക്ഷത്തിന് റണ്‍വേയുടെ നീളം ഇതുവരെ ഒരിഞ്ച് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് വിമാനത്താവള പദ്ധതി സുപ്രധാനമായ നാഴികക്കല്ലുകളെല്ലാം താണ്ടിയത്.


2013 ലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജിതമായത്. രണ്ട് ഘട്ടങ്ങളിലായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമായി. സ്ഥലം നിരപ്പാക്കി റണ്‍വേ നിര്‍മാണവും എയര്‍ ടാക്‌സി വേയുമായിരുന്നു ഒന്നാംഘട്ടം. ടെര്‍മിനല്‍ ബില്‍ഡിങ്, എ.ടി.സി. ടവര്‍ എന്നിവയുടെ നിര്‍മാണവും ഏയ്‌റോ ബ്രിഡ്ജുകളുമായിരുന്നു രണ്ടാംഘട്ടം. 

നവംബറില്‍ ഒന്നാംഘട്ടത്തിന്റെ നിര്‍മാണക്കരാര്‍ എല്‍ ആന്‍ഡ് ടി ക്ക് നല്‍കി. 2014 ഡിസംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി റണ്‍വെ നിര്‍മാണം ഉദ്ഘാടനം ചെയ്യുന്നു. 2015 ജൂലായ് അഞ്ചിന് ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉദ്ഘാടനം ചെയ്തു. റണ്‍േവ 3400 മീറ്ററായി വികസിപ്പിക്കുമെന്ന പ്രഖ്യാപനവും അന്നുണ്ടായി. 

വീണ്ടും കേരളം ഒരു തിരഞ്ഞെടുപ്പിലേക്ക് അടുക്കാറായിരുന്നു അപ്പോഴേക്കും. അതിനുമുമ്പ് കണ്ണൂര്‍ വിമാനത്തവളത്തിലെ ആദ്യത്തെ പരീക്ഷണ പറക്കല്‍ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം എന്നപേരില്‍ 2016 ഫിബ്രുവരി 29ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പ്രതിഷേധ സൂചകമായി പ്രതിപക്ഷം വിമാനത്താവളത്തിന്റെ പടിക്കല്‍ സമരം നടത്തി. 

കേരളത്തില്‍ വീണ്ടും ഇടതുമുന്നണി അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി പിണറായി വിജയനും. സ്വന്തം നാട്ടിലെ വിമാനത്താവളത്തിനായി പിണറായി വിജയന്റെ ഇടപെടലുകള്‍ കാര്യങ്ങള്‍ക്ക് വേഗംകൂട്ടി. 

കണ്ണൂരിന് സി.എന്‍.എന്‍. എന്ന അന്താരാഷ്ട്ര വ്യോമയാന കോഡ് ലഭിച്ചതോടെ വിമാനക്കമ്പനികള്‍ കണ്ണൂരിലേക്ക് കണ്ണെറിഞ്ഞു തുടങ്ങി. 

അവസാന പരീക്ഷകളും കടമ്പകളും കടന്ന് ഡിസംബര്‍ ഒന്‍പത് എന്ന ചരിത്രമുഹൂര്‍ത്തത്തിലേക്ക് കണ്ണൂര്‍ പ്രവേശിക്കുകയാണ്. മൂന്നുപതിറ്റാണ്ടിലേറെയായി കണ്ണൂരും ഉത്തരമലബാറും കാത്തിരുന്ന ആ മുഹൂര്‍ത്തം ഇതാ ഇവിടെ ചിറകടിച്ചുയരുകയാണ്. എങ്കിലും ഉമ്മന്‍ ചാണ്ടിയെ മറന്നത് ശരിയല്ലെന്നാണ് പൊതു വികാരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends