Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

വിരട്ടി മതില്‍ കെട്ടും ചെലവ് സര്‍ക്കാര്‍ വക... സ്ത്രീകളായ എല്ലാ സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ ജീവനക്കാര്‍ക്കുമേല്‍ സമ്മര്‍ദം; സാലറി ചാലഞ്ച് മാതൃകയില്‍ സര്‍വീസ് സംഘടനകള്‍ വഴിയാണ് ജീവനക്കാര്‍ക്കു മേല്‍ സമ്മര്‍ദം

09 DECEMBER 2018 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

സ്ത്രീകളായ എല്ലാ സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ ജീവനക്കാര്‍ക്കുമേല്‍ സമ്മര്‍ദ്ദവമായി സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളാവകാശത്തെ നിഷേധിച്ച് വിവാദത്തിലായ സാലറി ചാലഞ്ച് മാതൃകയില്‍ സര്‍വീസ് സംഘടനകള്‍ വഴിയാണ് ജീവനക്കാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നത്.

ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ സംഘടനകളോട് മുന്നിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയിരിക്കുകയാണ്. ആശ അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകള്‍ എന്നിവരെയും പങ്കെടുപ്പിക്കാന്‍ നിര്‍ദേശമുണ്ട്.

ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. സാമൂഹിക നീതിവകുപ്പിനാണ് ഇതിന്റെ ചുമതല. എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കാന്‍ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി.

നാളെ മുതല്‍ 12 വരെ കലക്ടര്‍മാര്‍ യോഗം വിളിച്ചു സംഘാടക സമിതികള്‍ക്കു രൂപം നല്‍കണം. കലക്ടര്‍ സംഘാടക സമിതി കണ്‍വീനറും പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ജില്ലാ മേധാവി ജോയിന്റ് കണ്‍വീനറും ആകണമെന്നാണ് ഉത്തരവ്. സംസ്ഥാനതല ഏകോപനത്തിനു മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനും മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായി ഉപസമിതിയും രൂപീകരിച്ചു.


ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. ആളെ ചേര്‍ക്കുന്നതിനും പ്രചാരണ സന്ദേശങ്ങള്‍ തയാറാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള ചുമതല സാമൂഹികനീതി വകുപ്പിനാണ്. എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കാന്‍ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി.

നാളെ മുതല്‍ 12 വരെ കലക്ടര്‍മാര്‍ യോഗം വിളിച്ചു സംഘാടക സമിതികള്‍ക്കു രൂപം നല്‍കണം. കലക്ടര്‍ സംഘാടക സമിതി കണ്‍വീനറും പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ജില്ലാ മേധാവി ജോയിന്റ് കണ്‍വീനറും ആകണമെന്നാണ് ഉത്തരവ്. 

കാസര്‍കോട് ഇ. ചന്ദ്രശേഖരന്‍, കണ്ണൂര്‍ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, വയനാട് രാമചന്ദ്രന്‍ കടന്നപ്പള്ളി, കോഴിക്കോട് ടി.പി. രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, മലപ്പുറം കെ.ടി.ജലീല്‍, പാലക്കാട് എ.കെ. ബാലന്‍, കെ.കൃഷ്ണന്‍കുട്ടി, തൃശൂര്‍– സി.രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, എറണാകുളം എ.സി. മൊയ്തീന്‍, ഇടുക്കി എം.എം. മണി, കോട്ടയം പി. തിലോത്തമന്‍, ആലപ്പുഴ ജി. സുധാകരന്‍. ടി.എം. തോമസ് ഐസക്, പത്തനംതിട്ട കെ. രാജു, കൊല്ലം ജെ. മേഴ്‌സിക്കുട്ടിയമ്മ, തിരുവനന്തപുരം. കടകംപള്ളി സുരേന്ദ്രന്‍.

അതിനിടെ വനിതാ മതിലിനെ എതിര്‍ത്ത് കൊണ്ട് ബിജെപിയും രംഗത്തെത്തി. വനിതാ മതില്‍ എന്തിനു വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തിമാക്കണമെന്നാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ അല്ല വനിതാ മതില്‍ എന്നാണ് സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ വനിതകള്‍ മാത്രം മതിയോ. വിശ്വാസികളെ ആശങ്കയില്‍ ആക്കിയിട്ട് സര്‍ക്കാര്‍ എന്ത് നേടിയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

ശബരിമലസംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇന്നാണ് ജയില്‍ മോചിതനായത്. 23 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന്റെ ജയില്‍ മോചനം.

മുഖ്യമന്ത്രിയുടെ നിലപാട് ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. തനിക്ക് പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്നാണ് സി പി എം നടത്തുന്ന പ്രചാരണം. പൊതുവില്‍ ഉണ്ടായ മുന്നേറ്റത്തില്‍ രസിക്കാത്തവരാണ് ഇതിന് പിന്നില്‍. ബി ജെ പി അല്ലാതെ മറ്റാരാണ് തന്നെ പിന്തുണച്ചത്. സി പി എം, ഡി വൈ എഫ് ഐ യിലെ ചിലരാണ് ശബരിമലയില്‍ പ്രകോപനം ഉണ്ടാക്കിയത്. തൃശൂരില്‍ നിന്നുള്ള ചിലരാണ് ഇതിനു പിന്നില്‍ തങ്ങള്‍ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഒഴിവായത് യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന നടത്തിയവരെ പോലീസിനെ ഉപയോഗിച്ച് സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. പിണറായി വിജയന്‍ കെട്ടിപ്പൊക്കിയ കള്ളക്കേസുകള്‍ എല്ലാം തകരും നിയമസഭയിലെ ബഹളം കൊണ്ടൊന്നും കാര്യമില്ല കാര്യങ്ങള്‍ യു ഡി എഫിന്റെ കൈ വിട്ടു പോയിരിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (3 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (5 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (6 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (6 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (6 hours ago)

ദൃശ്യങ്ങൾ പുറത്ത്  (6 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (6 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (7 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (8 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (9 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (9 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (9 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (9 hours ago)

Malayali Vartha Recommends