Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ക്ലിഫ് ഹൗസ് സംഘര്‍ഷവേദിയാകുന്നു... എ.എന്‍. രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ബിജെപി യുവമോര്‍ച്ച നേതാക്കള്‍ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ച് സംഘര്‍ഷത്തില്‍

09 DECEMBER 2018 02:51 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ നിന്നും സമാധാനപാത സ്വീകരിച്ച് നിരാഹാര സത്യാഹ്രമിരുന്ന ബിജെപി സമരതന്ത്രം മാറ്റുന്നു. ദിവസങ്ങളായി നിരാഹാര സമരം ഇരിക്കുന്ന ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കടുത്ത സമരത്തിലേക്കിറങ്ങുകയാണ്. സമാധാനപരമായ പ്രതിഷേധത്തില്‍ ഫലം കാണാത്തതിനാണ് സമരരീതി മാറ്റാന്‍ ബിജെപി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. കൃഷ്ണദാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാര്‍ച്ചിനെ പോലീസ് തടഞ്ഞു. തുടര്‍ന്ന് ജല പീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. 

കെ. സുരേന്ദ്രന്‍ ജയില്‍ മോചിതനായ ശേഷമാണ് സമരരീതി മാറുന്നു എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ജയിലിലിറങ്ങിയ ശേഷം സുരേന്ദ്രന്‍ രാധാകൃഷ്ണനെ കണ്ടിരുന്നു. ശക്തമായ ഭാഷയിലാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. 

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ പഴയ നിപാടില്‍ മാറ്റം വന്നോ എന്ന ചോദ്യവുമായി ബിജെപി നേതാവ് സുരേന്ദ്രന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഈ അജണ്ടയില്‍നിന്നു സര്‍ക്കാരും സിപിഎമ്മും പിന്മാറിയോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

കോടിക്കണക്കിന് വരുന്ന ഭക്തജനങ്ങളുടെ വികാരത്തെയാണ് സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചത്. എന്തിനാണ് സര്‍ക്കാര്‍ ശബരിമലയില്‍ 144 പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചോദിച്ചു.

വനിതാ മതില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമാണെന്നെങ്കിലും സര്‍ക്കാര്‍ സമ്മതിക്കണം. തന്നെ പിണറായി കള്ളക്കേസില്‍ കുടുക്കിയതാണ്. ഹൈക്കോടതിക്ക് അത് വ്യക്തമായതുകൊണ്ടാണ് ജാമ്യം അനുവദിച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ വനിതാ മതിലുമായി സര്‍ക്കാര്‍ രംഗത്തെത്തിയതും വിവാദമായിരുന്നു. സ്ത്രീകളായ എല്ലാ സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ ജീവനക്കാര്‍ക്കുമേല്‍ സമ്മര്‍ദ്ദവമായി സര്‍ക്കാര്‍ രംഗത്തെത്തിയതും ചര്‍ച്ചയായി. ജീവനക്കാരുടെ ശമ്പളാവകാശത്തെ നിഷേധിച്ച് വിവാദത്തിലായ സാലറി ചാലഞ്ച് മാതൃകയില്‍ സര്‍വീസ് സംഘടനകള്‍ വഴിയാണ് ജീവനക്കാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നത്.

ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ സംഘടനകളോട് മുന്നിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയിരിക്കുകയാണ്. ആശ അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകള്‍ എന്നിവരെയും പങ്കെടുപ്പിക്കാന്‍ നിര്‍ദേശമുണ്ട്.

ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. സാമൂഹിക നീതിവകുപ്പിനാണ് ഇതിന്റെ ചുമതല. എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കാന്‍ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി.

നാളെ മുതല്‍ 12 വരെ കലക്ടര്‍മാര്‍ യോഗം വിളിച്ചു സംഘാടക സമിതികള്‍ക്കു രൂപം നല്‍കണം. കലക്ടര്‍ സംഘാടക സമിതി കണ്‍വീനറും പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ജില്ലാ മേധാവി ജോയിന്റ് കണ്‍വീനറും ആകണമെന്നാണ് ഉത്തരവ്. സംസ്ഥാനതല ഏകോപനത്തിനു മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനും മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായി ഉപസമിതിയും രൂപീകരിച്ചു.


ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. ആളെ ചേര്‍ക്കുന്നതിനും പ്രചാരണ സന്ദേശങ്ങള്‍ തയാറാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള ചുമതല സാമൂഹികനീതി വകുപ്പിനാണ്. എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കാന്‍ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി.

നാളെ മുതല്‍ 12 വരെ കലക്ടര്‍മാര്‍ യോഗം വിളിച്ചു സംഘാടക സമിതികള്‍ക്കു രൂപം നല്‍കണം. കലക്ടര്‍ സംഘാടക സമിതി കണ്‍വീനറും പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ജില്ലാ മേധാവി ജോയിന്റ് കണ്‍വീനറും ആകണമെന്നാണ് ഉത്തരവ്. 

കാസര്‍കോട് ഇ. ചന്ദ്രശേഖരന്‍, കണ്ണൂര്‍ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, വയനാട് രാമചന്ദ്രന്‍ കടന്നപ്പള്ളി, കോഴിക്കോട് ടി.പി. രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, മലപ്പുറം കെ.ടി.ജലീല്‍, പാലക്കാട് എ.കെ. ബാലന്‍, കെ.കൃഷ്ണന്‍കുട്ടി, തൃശൂര്‍ സി.രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, എറണാകുളം എ.സി. മൊയ്തീന്‍, ഇടുക്കി എം.എം. മണി, കോട്ടയം പി. തിലോത്തമന്‍, ആലപ്പുഴ ജി. സുധാകരന്‍. ടി.എം. തോമസ് ഐസക്, പത്തനംതിട്ട കെ. രാജു, കൊല്ലം ജെ. മേഴ്‌സിക്കുട്ടിയമ്മ, തിരുവനന്തപുരം. കടകംപള്ളി സുരേന്ദ്രന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (13 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (16 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (20 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (23 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (29 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (33 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (37 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (43 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (55 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

Malayali Vartha Recommends