Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കാല് എടുത്ത് മാറ്റണം വേദനിക്കുന്നു... പുറത്തേയ്ക്ക് ഇറങ്ങാൻ കഴിയുന്നില്ല!! വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മരണം സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി യുവാവ്

09 DECEMBER 2018 02:58 PM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മരണം സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി രക്ഷാപ്രവർത്തന സമയത്ത് ഉണ്ടായിരുന്ന യുവാവ് രംഗത്ത്. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജ്ജുൻ തന്നെയായിരുന്നുവെന്ന് ബാലഭാസ്‌ക്കറുടെ ഭാര്യ ലക്ഷി പോലീസിന് നൽകിയ മൊഴി ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായാണ് വർക്കല സ്വദേശിയായ നന്ദുവിന്റെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച വാർത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.

പ്രവാസിയായ സഹോദരനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി തിരികെ വരുന്നതിനിടയിലായിരുന്നു നന്ദു ആ കാഴ്ച കാണുന്നത്. ഒരു ഇന്നോവ കാർ മരത്തിലിടിച്ച് നിൽക്കുന്നു. ചുറ്റിലും കുറച്ചുപേർ കൂടി നിൽക്കുന്നു. ഇതുകണ്ടതോടെ മറ്റൊന്നും ചിന്തിക്കാതെ നന്ദുവും സഹോദരനും കാറിന്റെ അടുത്തേയ്ക്ക് ഓടിയെത്തി. ആദ്യം കണ്ട കാഴ്ച ബാലഭാസ്‌ക്കറുടെ മകൾ തേജസ്വിനി ചോരയിൽ കുളിച്ച് കിടക്കുന്നു. കണ്ട കാഴ്ചയിൽ തളരാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

ഓടിവന്നപ്പോൾ ബാക്ക് സീറ്റിൽ ഒരാൾ രണ്ട് സീറ്റുകൾക്കിടയിൽ കിടക്കുന്നത് കണ്ടു. പിന്നീടാണ് മുന്നോട്ട് നോക്കിയപ്പോൾ കുഞ്ഞിനേയും സൈഡിൽ ഇരുന്ന ലക്ഷ്മിയെയും കാണുന്നത്. പെട്ടെന്ന് അവരെ രക്ഷിക്കാൻ വാതിലിന്റെ ഗ്ലാസ് പൊളിക്കാൻ നോക്കി, പകുതിയായപ്പോഴേക്കും ഗ്ലാസ്സ് പൊട്ടി, ഉടനെ തന്നെ കൈ അകത്തേയ്ക്കിട്ട് ലോക്ക് മാറ്റി വാതിൽ തുറന്ന് കുഞ്ഞിനെ എടുത്ത് തിരിഞ്ഞപ്പോഴേക്കും ഹൈവേയിൽ നൈറ്റ് പട്രോളിംഗിന് നിന്ന പോലീസുകാർ വന്ന് കുഞ്ഞിനെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി.

പക്ഷെ അപ്പോഴും നന്ദു പറയുന്നു വാഹനം ഓടിച്ചത് നന്ദു അല്ല. അങ്ങനെയായിരുന്നെങ്കിൽ ടീവിയിൽ കണ്ട് സുപരിചിതനായ നന്ദുവിനെ താൻ തിരിച്ചറിഞ്ഞേനെ. മാത്രമല്ല ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ആളിന് നല്ല ബോധമുണ്ടായിരുന്നു. അയ്യാളുടെ താൻ സംസാരിക്കുകയും ചെയ്തുവെന്ന് നന്ദു പറയുന്നു.

കാല് എടുത്ത് മാറ്റണം വേദനിക്കുന്നു...പുറത്തേയ്ക്ക് ഇറങ്ങാൻ കഴിയുന്നില്ലെന്ന് അയ്യാൾ പറഞ്ഞു. പിന്നീടാണ് അയ്യാളുടെ സീറ്റ് ബെൽറ്റ് മാറ്റി ചാരിയിരിക്കുന്ന സീറ്റ് പുറകിലേയ്ക്ക് നീക്കി ഇടത് സൈഡിലെ ഡോർ വഴിയാണ് അയ്യാളെ പുറത്തേയ്ക്ക് എടുത്തത്. അപ്പോഴും പിന്നിലെ സീറ്റുകൾക്കിടയിൽ ഒരാൾ കിടക്കുന്നുണ്ടായിരുന്നു. ബാലഭാസ്‌ക്കർ ജുബ്ബപോലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും,ഡ്രൈവിങ് സീറ്റിൽ ഇരുന്നയാൾ ടി ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് അടയാള സഹിതം നന്ദു വ്യക്തമാക്കുന്നു.

ഈ വിവരങ്ങൾ എല്ലാം തന്നെ ബാലഭാസ്‌ക്കറിന്റെ കുടുംബവുമായും,ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് മൊഴിയും നൽകി. ഇനി സത്യം കണ്ടത്തേണ്ടത് പോലീസിന്റെ കടമയാണെന്ന് നന്ദു പറയുന്നു.

വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബവും രംഗത്ത് എത്തിയിരുന്നു. ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ് സി കെ ഉണ്ണിയാണ് രംഗത്തെത്തിയത്. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെടുന്നു.

 

പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന സംശയമുണ്ട്. ഇതിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (2 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (2 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (2 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (2 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (4 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (5 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (6 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (7 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (7 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (7 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (7 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (8 hours ago)

Malayali Vartha Recommends