Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭരണഘടനാ ധാര്‍മികതയെ ആശ്രയിച്ച് വിധി പുറപ്പെടുവിക്കുന്നത് അപകടകരം; സുപ്രീം കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍

09 DECEMBER 2018 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രംഗത്ത്. ശബരിമല പോലൊരു വിധി പുറപ്പെടുവിക്കുമ്പോള്‍ കോടതി ഭരണഘടനാ ധാര്‍മ്മികതയെ ആശ്രയിക്കരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ജെ. ദാദാചഞ്ചി മെമ്മോറിയല്‍ ടിബേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ ധാര്‍മ്മികതയുടെ ഉപയോഗം വളരെ അപകടകരമാണ്. അത് നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്ന് നമുക്ക് ഉറപ്പില്ല. അതു കൊണ്ട് ഭരണഘടനാ ധാര്‍മികത അതിന്റെ ജനനത്തോടെ തന്നെ മരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ചീഫ് ജസ്റ്റിസ് അടക്കം അഞ്ചു പേരടങ്ങിയ ബെഞ്ചില്‍ 4:1 അനുപാതത്തിലായിരുന്നു ശബരിമല വിധി പുറത്തുവന്നത്. ‘ചില ജഡ്ജിമാര്‍ ഭരണഘടനാ ധാര്‍മികതയെ മുന്‍നിര്‍ത്തി ശബരിമലയിലെ സത്രീപ്രവേശനത്തെ അനുകൂലിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ അതേ ഭരണഘടനാ ധാര്‍മികതയെ തന്നെ മുന്‍നിര്‍ത്തി ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് അപകടകരമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇല്ലെന്ന് കോടതി കരുതരുതെന്നും വേണുഗോപാല്‍ പറഞ്ഞു. ‘ജനങ്ങളെയെല്ലാം സാക്ഷരത ഇല്ലാത്തവരായും അവര്‍ക്കു വേണ്ടി ചിന്തിക്കാന്‍ കഴിവില്ലാത്തവരുമായാണോ നിങ്ങള്‍ കാണുന്നത്? സാക്ഷരത കുറവാണെങ്കില്‍ പോലും ഗ്രാമീണര്‍ക്കും മറ്റും അവര്‍ക്ക് നല്ലതെന്താണെന്നുള്ള തിരിച്ചറിവുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിധിയെ പരസ്യമായി എതിര്‍ത്ത് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. ജനവികാരം മാനിക്കണം എന്നായിരുന്നു വിധിയോടുള്ള എ.ജിയുടെ പ്രതികരണം. അറ്റോര്‍ണി ജനറല്‍ ആകുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡിന് വേണ്ടി വേണുഗോപാല്‍ ഹാജരായിരുന്നു.


അതേസമയം സന്നിധാനത്ത് അയ്യപ്പന്മാർ നിരോധനാജ്ഞ കാര്യമായി എടുക്കുന്നില്ല. പൊലീസും അയഞ്ഞിട്ടുണ്ട്. യുവതികൾ വന്നാൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി നിലയ്ക്കലിൽനിന്നു തിരിച്ചയയ്ക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. തീർഥാടകരെ നിയന്ത്രിയ്ക്കാനായി വാവരുനട‌യ്ക്കും മഹാകാണിയ്ക്കയ്ക്കും മുൻപിൽ പൊലീസ് വലിച്ചു കെട്ടിയ വടം നീക്കി. അതേസമയം വടക്കേനട മുതൽ വാവരുനട വരെ സ്ഥാപിച്ചിട്ടുളള ബാരിക്കേഡ് നീക്കിയിട്ടില്ല. ഇതു നീക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം പൊലീസ് പരിഗണിച്ചിട്ടില്ല.

മണ്ഡല കാലം ആരംഭിച്ചതിനുശേഷമുള്ള വലിയ തിരക്കാണ് വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയും അനുഭവപ്പെട്ടത്. വെള്ളിയാഴ്ച എത്തിയത് 85,126 പേർ. ശനിയാഴ്ച ഉച്ചപൂജ കഴിഞ്ഞു നട അടച്ച ശേഷം തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചില്ല. അതിനാൽ വൈകിട്ട് 3ന് നടതുറന്നപ്പോൾ വലിയ നടപ്പന്തലിൽ 2 വരിയിൽ പടികയറാനുളള ക്യു ഉണ്ടായിരുന്നു. ആദ്യമായാണ് വലിയ നടപ്പന്തലിൽ ക്യു കാണുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ തിരക്കു കൂടുമെന്നാണു കണക്കുകൂട്ടൽ.

ഇതരസംസ്ഥാനങ്ങളിൽ നിന്നുളളവരാണ് തീർഥാടകരിൽ ഏറെയും. മലയാളികൾ തീരെ കുറവാണ്. നെയ്യഭിഷേക ടിക്കറ്റിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. അപ്പം, അരവണ വിൽപനയിലും മാറ്റം വന്നിട്ടുണ്ട്. അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചു. വെള്ളിയാഴ്ച മാത്രം നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി 1057 ട്രിപ്പുകൾ ഓടിച്ചു. പത്തനംതിട്ട,ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കുമളി എന്നിവിടങ്ങളിലേക്കാണു പ്രധാനമായും ദീർഘദൂര സർവീസുകൾ നടത്തിയത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends