Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യനെ കാണാൻ നിയമ സഭയിലും, സെക്രട്ടേറിയറ്റിലും കയറി ഇറങ്ങി സനലിന്റെ കുടുംബം; വനിതാമതിലിന്റെ തിരക്കിൽ മുഖ്യമന്ത്രി പിണറായി വിജയനും; നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്തു സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് സനൽ കുമാറിന്റെ കുടുംബം ഇന്നു മുതൽ സെക്രട്ടേറിയറ്റിൽ സമരം ആരംഭിച്ചു

10 DECEMBER 2018 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നെയ്യാറ്റിൻകര ഡി വൈ. എസ്.പി. ഹരികുമാറുമായി തർക്കത്തിനിടയിൽ കാറിടിച്ച് മരിച്ച സനൽകുമാറിന്റെ കുടുംബത്തെ കാണാനോ അവരുടെ വേദനകൾ കേൾക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. സനൽകുമാറിന്റെ ഭാര്യക്ക് ജോലി നൽകാനോ നഷ്പരിഹാരം നൽകാനോ സർക്കാർ തയ്യാറല്ലെന്നാണ് സൂചന. കഴിഞ്ഞ കുറെ ദിവസങ്ങളായി മുഖ്യമന്ത്രിയെ കാണാൻ സനലിന്റെ ഭാര്യ നിയമ സഭയിലും സെക്രട്ടേറിയറ്റിലും ഇറങ്ങികയറുകയാണ്. ഇന്നു മുതൽ സനലിന്റെ കുടുംബം സെക്രട്ടേറിയറ്റിൽ സമരം ആരംഭിച്ചിരിക്കുകയാണ്. 

ഹരികുമാറിന്റെ ആത്മഹത്യക്ക് കാരണം സനൽ കുമാറിന്റെ കുടുംബമാണെന്ന ധാരണയിലാണ് സർക്കാർ. സനൽകുമാറിന്റെ ഭാര്യക്ക് ജോലി നൽകാൻ സർക്കാർ ഒരിക്കലും തയ്യാറാവില്ലെന്നാണ് സി പി എം ജില്ലാ സെക്രട്ടറി നൽകുന്ന സൂചന.

ഹരികുമാറുമായുള്ള തർക്കത്തിനിടയിലാണ് സനൽകുമാർ അപകടത്തിൽ മരിച്ചതാണെന്ന പ്രചരണമാണ് സർക്കാർ വ്യത്തങ്ങൾ നടത്തുന്നത്. ആദ്യം മരിച്ച സനൽകുമാർ മദ്യപിച്ചിരുന്നു എന്നായിരുന്നു പ്രചരണം. സംഭവം നടക്കുമ്പോൾ സനൽകുമാർ മദ്യപിച്ചിരുന്നില്ല എന്ന വിവരം പിന്നീട് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്തു വന്നു. ഇതിനിടയിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനൽകുമാറിന് ആബുലൻസിൽ മദ്യം ബലാൽക്കാരമായി ഒഴിച്ചു കൊടുത്തു എന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നു. യഥാർത്ഥത്തിൽ ഹരികുമാറിന്റെ ആത്മഹത്യയാണ് സനലിന്റെ കുടുംബത്തെ അനാഥമാക്കിയത്.

സനൽകുമാറിന്റെ മരണം വാർത്തയും വിവാദവുമാക്കി തീർത്തത് വി എസ് ഡി പി നേതാവ് വിഷണുപുരം ചന്ദ്രശേഖരനാണ്. സർക്കാർ തന്ത്രപൂർവം അദ്ദേഹത്തെ കൈയിലെടുത്തു. സർക്കാരിന്റെ വനിതാമതിലിന്റെ കൺവീനർ ആക്കിയതോടെയാണ് വിഷ്ണുപുരം കൂറുമാറിയത്. ഇപ്പോൾ സനൽകുമാറിന്റെ കുടുംബം ഒറ്റയ്ക്കാണ്. സഹായിക്കുമെന്ന് ഒരു വാക്ക് പോലും വിഷ്ണുപുരം പറയുന്നില്ലെന്നാണ് കേൾക്കുന്നത്. വിഷ്ണുപുരത്തെ ഒതുക്കിയത് സി പി എം ജില്ലാ സെക്രട്ടറിയാണെന്നാണ് അവസ്ഥ.

സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനും ആൻസലൻ എം എൽ എയും അന്തരിച്ച ഡി വൈ എസ് പി ക്ക് ഏറെ വേണ്ടപ്പെട്ടയാളുകളായിരുന്നു. ഹരികുമാറിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തെക്കാൾ വലുതാണ് ഇവരുടെ സങ്കടം.

യഥാർത്ഥത്തിൽ ഹരികുമാറിന്റെ ആത്മഹത്യക്ക് കാരണം പോലീസുകാർ തന്നെയായിരുന്നു. കല്ലമ്പലത്തെ വീട്ടിലെത്തിയ വിവരം അന്വേഷണ ഉദ്യോഗസ്ഥർ അറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതു കാരണമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അറസ്റ്റിനായി തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചൊവ്വാഴ്ച കീഴടങ്ങുമെന്ന് ഹരികുമാർ പറഞ്ഞു. ഇത് വിശ്വസിച്ച പോലീസുകാരാണ് ആത്മഹത്യയുടെ യഥാർത്ഥ കാരണക്കാർ.

സനൽ കൊലപാതക കേസ് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ പോലീസുകാരിലേക്ക് ഒതുങ്ങുമെന്നാണ് കരുതിയത്. എന്നാൽ ഒന്നും സംഭവിച്ചില്ല. കേസ് ഒന്നാകെ എഴുതി തള്ളുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച ബിനുവിന് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

സനൽ വധക്കേസിലെ പ്രതി ഹരികുമാർ ആത്മഹത്യ ചെയ്തതോടെ കേസിലെ പ്രധാന വാദം ഇല്ലാതായി. യഥാർത്ഥത്തിൽ ഹരികുമാറിനെ ഇല്ലാതാക്കിയത് പണവും അധികാരവും തന്നെയാണ്.

ഒടുവിൽ ദൈവം വിധി നടപ്പിലായെന്ന് സനലിന്റെ ഭാര്യയുടെ ആദ്യ പ്രതികരണം ലോകത്തുള്ള സകല പോലീസുകാർക്കും പാഠമായി തീർന്നിരുന്നു. എന്നാൽ ഇന്ന് ആത്മഹത്യയാണ് അവരുടെ ജീവിതം തകർത്തത്. ഹരികുമാർ ആത്മഹത്യ ചെയ്യാതിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ് സനലിന്റെ കുടുംബം.

കുറ്റവാളികളായ പോലീസുകാരെ എക്കാലവും സഹായിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണ്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനായിരുന്നു ഹരികുമാറിന്റെ സംരക്ഷകൻ. ആൻസലൻ എം എൽ എ ആദ്യം പരാതികാർക്കൊപ്പം നിന്നെങ്കിലും പിന്നീട് കാലുമാറി ഹരികുമാറിനൊപ്പം ചേർന്നു. ചുരുക്കത്തിൽ ആൻസലൻ നാട്ടുകാർക്ക് എതിരായി.

പോലീസുകാരിൽ അധികം പേരും ക്രിമിനലുകളാണ്. സാമ്പത്തിക അഴിമതി പോലെ പ്രധാനപ്പെട്ട ഒന്നാണ് മറ്റ് ദൗർബല്യങ്ങളും.അധികാരം ആദ്യം മധുരിക്കും പിന്നീട് കയ്ക്കും എന്ന പഴഞ്ചൊല്ല് ഹരികുമാർ സംഭവത്തിലൂടെ പുനർജനിക്കുന്നു .

ഹരികുമാറിന്റെ മരണത്തോടെ സനലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുമെന്ന കാര്യവും സംശയത്തിലായിരുന്നു . സർക്കാരിനെതിരെ സനലിന്റെ കുടുംബം തിരിഞ്ഞതാണ് കാരണം. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ജീവിക്കാൻ പെടാ പാട് പെടുകയാണ് സനലിന്റെ ഭാര്യ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends