Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ ഭരണഘടനാ ധാര്‍മ്മികത ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍

10 DECEMBER 2018 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍, ശബരിമല പോലുള്ള വിഷയങ്ങളില്‍ ഭരണഘടനാ ധാര്‍മ്മികത ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ത്യയിലെ പരമോന്നത കോടതി സ്വയം പ്രയോഗിക്കുന്നത്, ലോകത്തെ ഒരു സുപ്രീംകോടതിയും പ്രയോഗിക്കാത്ത വലിയ അധികാരമാണെന്ന് ഒരു പ്രഭാഷണത്തില്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കോടതി ഇടപെട്ടില്ലെങ്കിലും രാജ്യം നശിക്കില്ല. അക്ഷരാഭ്യാസം ഇല്ലാത്തവര്‍ക്കു പോലും തങ്ങള്‍ക്ക് നല്ലത് ഏതാണെന്ന് അറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിക്ക് ഭരണഘടനയുടെ 142-ാം അനുച്ഛേദം നല്‍കുന്ന അധികാരം അനിയന്ത്രിതമാണെന്ന് വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമെന്ന് ഭരണഘടനാ ധാര്‍മ്മികതയിലൂന്നി ഒരു വിധി പറയുന്നു. വിയോജനവിധിയും ഭരണഘടനാ ധാര്‍മ്മികതയെ തന്നെ ആശ്രയിക്കുന്നു. വലിയ മുറിവുകളുണ്ടാക്കാന്‍ ഇടയാക്കുമെന്നതിനാല്‍ ഭരണഘടനാ ധാര്‍മ്മികത അപകടകരമായ ആയുധമാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ 28-ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 4:1 വിധിയാണ് പ്രസ്താവിച്ചത്. യുവതീ പ്രവേശത്തെ അനുകൂലിക്കാതിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി യാഥാര്‍ഥ്യത്തിലേക്കു വെളിച്ചം വീശുന്നതാണെന്നും ജെ. ദാദചന്‍ജി സ്മാരക സംവാദത്തില്‍ വേണുഗോപാല്‍ പറഞ്ഞു. ഓരോ വ്യക്തിക്കും വിശ്വാസപരമായ അവകാശമുണ്ടെന്നും അതില്‍ മറ്റാര്‍ക്കും, കോടതിക്കുള്‍പ്പെടെ, ഇടപെടാനാവില്ലെന്നുമാണ് ഭരണഘടനാപരമായ ധാര്‍മികത ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയില്‍ പറയുന്നു.

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ല. അതേസമയം, മറ്റു ജഡ്ജിമാര്‍ അവരുടെ തീരുമാനത്തെ ഭരണഘടനാപരമായ ധാര്‍മികതിയിലൂന്നി സമത്വത്തിന്റെ പ്രശ്‌നമായി ന്യായീകരിക്കുന്നു. നിയമത്തിനു മുന്നില്‍ സമത്വമെന്നത് ഏതു വിഭാഗത്തില്‍ പെട്ട സ്ത്രീയെയും വേര്‍തിരിക്കാതെ ഒന്നായി കാണുന്നതാണ്.

ഇങ്ങനെ പരമോന്നത നീതിപീഠത്തിലെ ഒരേ ബെഞ്ച് ഭരണഘടനയുടെ ധാര്‍മികതയെ തികച്ചും വ്യത്യസ്തമായ വിധം വ്യാഖ്യാനിച്ചു വിധി പറയുന്നത് അപകടകരമാണ്. ഈ ആശയ ഭിന്നത വരുംനാളുകളില്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്കു നീങ്ങിയേക്കാം. സുപ്രീം കോടതിക്ക് നിയമം നിര്‍മിക്കാനാവില്ല. നിയമനിര്‍മാണസഭകളുടെ അധികാരം പ്രയോഗിക്കാന്‍ സുപ്രീംകോടതി ശ്രമിക്കുന്നത് ഭരണഘടനയുടെ പരമാധികാരം സ്ഥാപിക്കലല്ല, മറിച്ച് സുപ്രീം കോടതിയുടെ പരമാധികാരം സ്ഥാപിക്കലാണ്. ഇത് അനുവദിക്കാനാവുന്നതല്ല അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

      

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends