Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അബുൽറസാഖിന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ സുരേന്ദ്രൻ... കള്ളവോട്ട് ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലം ആകുമെന്ന് സുരേന്ദ്രൻ;ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി

10 DECEMBER 2018 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കള്ളവോട്ടു നടന്നെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി. ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അതേസമയം, അന്തരിച്ച മുൻ എംഎല്‍എ പി ബി അബ്ദുൽ റസാഖിന്‍റെ മകൻ ഷഫീഖ് റസാഖിനെ കേസിൽ കക്ഷിചേരാൻ ഹൈകോടതി അനുവദിച്ചു. അബുൽറസാഖിന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ സുരേന്ദ്രൻ ഹർജി നല്‍കിയത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ പി ബി അബ്ദുൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലം ആകും എന്നുമാണ് സുരേന്ദ്രന്‍റെ വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് അബ്ദുൽ റസാഖ് വിജയിച്ചത്. എന്നാൽ ‍259 പേര്‍ കള്ളവോട്ടു ചെയ്തു എന്നാരോപിച്ചാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.

അതേസമയം മഞ്ചേശ്വരം എംഎല്‍എയായിരുന്ന പിബി അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് കേസ് നടപടികളുമായി ഇനി മുന്നോട്ട് പോകണോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. എന്നാൽ തുടർ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് കെ സുരേന്ദ്രൻ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും, ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.

അതെ സമയം ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തിൽ നിർണായകമാണ് സുരേന്ദ്രന്റെ ഹര്‍ജി. സുരേന്ദ്രൻ ഹർജി പിൻവലിച്ചാൽ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മിഷനു മുന്നോട്ടു പോകാം. അല്ലെങ്കിൽ കോടതി തീർപ്പിനായി കാത്തിരിക്കേണ്ടി വരും. അതേസമയം 22 ദിവസം നീണ്ടുനിന്ന ജയില്‍ വാസത്തിനൊടുവിലാണ് നിലയ്ക്കലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത സുരേന്ദ്രന് കോടതി ശനിയാഴ്ച്ച ജാമ്യം അനുവദിച്ചത്. ഇടത് തോളില്‍ ഇരുമുടി കെട്ടുമായി ജയിലിന് പുറത്തേയ്ക്കിറങ്ങിയ സുരേന്ദ്രനെ കണ്ട ആവേശത്തില്‍ ഭക്തരും, അണികളും ശരണം വിളികള്‍ മുഴക്കിയും, തുറന്ന ജീപ്പിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടു കൂടെ ഗംഭീര വരവേൽപ്പായിരുന്നു മുതിർന്ന നേതാക്കളടക്കമുള്ളവർ സുരേന്ദ്രന് ഒരുക്കിയത്.

ജയില്‍ മോചിതനായി പുറത്തുവന്ന സുരേന്ദ്രന് ഹിന്ദു ജനനായക പരിവേഷം നല്‍കാനുള്ള തിരക്കാണ് ബിജെപിക്കിടയിൽ. തനിക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് സംസാരിച്ച് സുരേന്ദ്രന്‍ തന്റെ ജയില്‍വാസം ഗംഭീരമായി മുതലാക്കാൻ ശ്രമിക്കുന്നുണ്ട്. തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലാണ് കര്‍ശന ഉപാധികളോടെ കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. പല തവണ ജാമ്യം നിഷേധിക്കപ്പെട്ടതിനു ശേഷമാണ് ബിജെപി നേതാവിന് ജയിലിനു പുറത്ത് ഇറങ്ങാന്‍ സാധിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് സുരേന്ദ്രന്‍ മോചിതനായത്.

കര്‍ശന ഉപാധികളോടെ പുറത്തു വന്ന സുരേന്ദ്രന് ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാനാകില്ല. അതേസമയം കേസിന്റെ വലിപ്പം വച്ച് സുരേന്ദ്രന് ഇപ്പോള്‍ ജാമ്യം അനുവദിക്കാന്‍ പാടുണ്ടോയെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ചും ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് സുരേന്ദ്രന്റെ കേസെന്നതിനാല്‍. വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നാണ് കേസ് പരിഗണിച്ച റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആദ്യം അറിയിച്ചത്.

ചിത്തിര ആട്ട വിശേഷ സമയത്ത് തൃശൂര്‍ സ്വദേശി ലളിതാ ദേവി എന്ന സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് സുരേന്ദ്രനെതിരായ കേസ്. ഇതുകൂടാതെയും നിരവധി കേസുകള്‍ സുരേന്ദ്രന്റെ പേരിലുണ്ട്. ഈ പശ്ചാത്തലം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ജാമ്യത്തിലിറങ്ങിയ സുരേന്ദ്രന്‍ ജനനായകനാകാന്‍ പരിശ്രമിക്കുന്നത്. ശബരിമല സമരത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളാണ് സുരേന്ദ്രന്‍. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രിം കോടതി ഭരണഘടന ബഞ്ച് വിധി അംഗീകരിക്കില്ലെന്നു വാശി പിടിക്കുന്നവരാണ് സുരേന്ദ്രനും കൂട്ടരും. അതിന്റെ പേരിലാണ് അക്രമങ്ങള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends