Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തിൽ സർക്കാർ നിരീക്ഷക സമിതിയെ നിയോഗിച്ചതിലുള്ള അതൃപ്​തി പരസ്യമായി പ്രകടിപ്പിച്ച്​ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ നിരീക്ഷക സമിതി ഇന്ന്​ റിപ്പോർട്ട് ​ സമർപ്പിക്കും

10 DECEMBER 2018 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിൽ തീർഥാടകർക്കായി നിലക്കലിലും പമ്പയിലും സന്നിധാനത്തും സർക്കാറും ദേവസ്വം ബോർഡും ഒരുക്കിയ സംവിധാനങ്ങൾ, പോരായ്​മകൾ, അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടുന്ന വിശദ റി​േപ്പാർട്ട്​ ഹൈകോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതി തിങ്കളാഴ്​ച കോടതിയിൽ സമർപ്പിക്കും.

സർക്കാറിനെയും ദേവസ്വം ബോർഡിനെയും മറികടന്ന്​ നിരീക്ഷക സമിതിയെ നിയോഗിച്ചതിലുള്ള അതൃപ്​തി പരസ്യമായി പ്രകടിപ്പിച്ച്​ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ്​ സന്നിധാനത്തും പമ്പയിലും നിലക്കലിലും സന്ദർശനം നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ട്​ സമിതി സമർപ്പിക്കുന്നത്​.സമിതിയുടെ പ്രാഥമിക നിരീക്ഷണത്തിൽ സർക്കാറിനെതിരെ കാര്യമായ വിമർശനങ്ങൾ ഉയർത്തിയിരുന്നില്ല.

എന്നാൽ, തീർഥാടകരിൽനിന്ന്​ ശേഖരിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിൽ ലഭിച്ച കാര്യങ്ങൾ റി​േപ്പാർട്ടിലുണ്ടാവും. കണ്ണിൽ കണ്ട കാര്യങ്ങൾ വിശദമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ, ഇതുസംബന്ധിച്ച്​ ഒന്നും പറയാനാവില്ലെന്നും സമിതി അംഗവും ഫയർ ഫോ​​ഴ്​സ്​ ഡയറക്​ടർ ജനറലുമായ എ. ഹേമചന്ദ്രൻ മാധ്യമങ്ങളോട് ​ പറഞ്ഞു. മിക്കവാറും തിങ്കളാഴ്​ച തന്നെ റിപ്പോർട്ട്​ ഹൈകോടതിക്ക്​ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ജസ്​റ്റിസ്​ പി.ആർ. രാമൻ, ജസ്​റ്റിസ്​ എസ്​. സിരിജഗൻ എന്നിവരാണ്​ മറ്റംഗങ്ങൾ.


അതേസമയം സന്ദർശനവേളയിൽ സർക്കാറും ദേവസ്വം ബോർഡും കെ.എസ്​.ആർ.ടി.സിയും ഒരുക്കിയ സംവിധാനങ്ങളിൽ സമിതി സംതൃപ്​തി രേഖപ്പെടുത്തിയെങ്കിലും പൊലീസ്​ നടപടികളിലടക്കം എന്തുനിലപാടായിരിക്കും സ്വീകരിക്കുകയെന്നത്​ സർക്കാറിന്​​ തലവേദന സൃഷ്​ടിക്കും.

നേരത്തെ , ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു .

ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത് . ഹൈക്കോടതിയിലെ ഹര്‍ജികള്‍ ഉടന്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. സര്‍ക്കാരിന്റെ ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല.

ഡിസംബര്‍ 15 മുതല്‍ കോടതി അവധിയാണ്. ശബരിമല യുവതീപ്രവേശം സംബന്ധിച്ച റിവ്യു ഹര്‍ജികളില്‍ ജനുവരി 23-നു വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. നിരീക്ഷക സമിതി സംബന്ധിച്ച സര്‍ക്കാര്‍ ഹര്‍ജി അതിനു മുമ്പു വാദം കേള്‍ക്കുമോ എന്നു വ്യക്തമല്ല.

ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി നടപടി പൊലീസിനും എക്‌സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ആവശ്യമാണെങ്കില്‍ സുപ്രീം കോടതിക്ക് മേല്‍നോട്ട സമിതിയെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ നിലപാടെടുക്കുന്നു.

ശബരിമലയിൽ യുവതീപ്രവേശത്തിനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്. എന്നാൽ പല ഘട്ടങ്ങളിലും ഹൈക്കോടതി ഇടപെടുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കാൻ ഹൈക്കോടതി സമിതിയെ നിയോഗിച്ചത് അംഗീകരിക്കാനാവില്ല. യുവതീപ്രവേശത്തെക്കുറിച്ചുള്ള ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നതിനോടും സർക്കാരിനു വിയോജിപ്പുണ്ട്. ഹർജികൾ സുപ്രീം കോടതി തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം .

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends