ശബരിമലയിലെ സ്ഥിതിഗതികൾ മാറി ; യാതൊരു പ്രശ്നവും ഇപ്പോളില്ലെന്ന് ഹൈക്കോടതി

ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി. ഇപ്പോള്‍ യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. ശബരിമല ദർശനത്തിനെത്തിയ തങ്ങളെ പോലീസ് തടഞ്ഞുവെന്ന് ആരോപിച്ച് ചാലക്കുടി സ്വദേശികളായ മൂന്ന് പേർ സമർപ്പിച്ച ഹർജി പരിഗണിക്കുന്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായത്.
ബിപിൻ, ദിപിന്‍, അഖിൽ എന്നിവരാണ് ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.
നവംബർ 29ന് ശബരിമലയിലേക്ക് പോയപ്പോൾ മൂവരെയും പോലീസ് നിലയ്ക്കലിൽ വച്ച് തടഞ്ഞു. മുൻപ് സന്നിധാനത്ത് നാമജപ പ്രതിഷേധം സംഘടിപ്പിച്ചവരുടെ കൂടെയുണ്ടായിരുന്ന എന്ന കാരണത്താലാണ് പോലീസ് ഇവരെ തടഞ്ഞതെന്നായിരുന്നു സർക്കാരിന്‍റെ വിശദീകരണം.
നിലവിൽ സംഘർഷ സാധ്യതകളൊന്നും ശബരിമലയിൽ ഇല്ല. അതിനാൽ ഇവർക്ക് എപ്പോൾ വേണമെങ്കിലും ശബരിമല ദർശനത്തിന് പോകാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാരിന്‍റെ വിശദീകരണം പരിഗണിച്ച ശേഷമാണ് നിലവിൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചത്. പിന്നാലെ മൂവരുടെയും ഹർജി തീർപ്പാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























