ആവേശത്തിരയടങ്ങും മുൻപേ കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ 'കുറുക്കൻമാർ'; പുലിവാല് പിടിച്ച് യൂസഫലിയുടെ സ്വകാര്യ വിമാനം; ഇറച്ചി നൽകിയും വലയിട്ടും കുറുക്കൻമാരുടെ പിന്നാലെ അധികൃതർ

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുറുക്കന്മാര്‍ കയറിക്കൂടിയത് പുലിവാലായി. റണ്‍വേയില്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം കൊച്ചിയില്‍ നിന്ന് രാവിലെ 8.07 ന് പറന്നുയര്‍ന്ന യൂസഫലിയുടെ സ്വകാര്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ എത്തിയപ്പോഴാണ് റണ്‍വേയില്‍ കുറുക്കനെ പൈലറ്റ് കണ്ടത്. തുടർന്ന് വിമാനം നിലത്തിറക്കാതെ വീണ്ടും പറന്നുയർന്ന് വട്ടം കറങ്ങുകയായിരുന്നു. പിന്നീട് എട്ടുമിനിറ്റിന് ശേഷമാണ് വിമാനം നിലത്തിറക്കിയത്. റൺവേയിലെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് കുറുക്കൻമാർ അകത്ത് കയറിയത്. ഇത് ശ്രദ്ധയിൽപെട്ടതോടെ അധികൃതർ പൈപ്പിന് നെറ്റ് കെട്ടുകയും ചെയ്തു. പക്ഷേ വഴി മുടങ്ങിയതോടെ പുറത്ത് ചാടാൻ കഴിയാത്ത അവസ്ഥയിലാണ് കുറുക്കൻമാർ. ഇറച്ചി നൽകിയും വലയിട്ടും കുറുക്കൻമാരെ പിടികൂടാനുള്ള അധികൃതരുടെ ശ്രമം ഫലം കണ്ടില്ല.
അതേസമയം കണ്ണൂർ വിമാത്താവളത്തിന്റെ ഉദ്ഘാടനാവേശത്തിരയടങ്ങും മുൻപേ അധികൃതരെ വട്ടം കറക്കിയ 'കുറുക്കൻമാർ' ക്ക് പിന്നാലെ അധികൃതർ . വിമാനത്താവളത്തിൽ കയറിക്കൂടിയ കുറുക്കൻമാരെ പുറത്ത് ചാടിക്കാനുള്ള ശ്രമത്തിലാണ് എയർപോർട്ട് അധികൃതർ. ആറോളം കുറുക്കന്മാരാണ് എയർപോർട്ട് പരിധിയിൽ കടന്നുകൂടിയതെന്നാണ് വിവരം. കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ഇന്നലെ നിർവഹിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ യാത്രാവിമാനമിറങ്ങുമ്പോൾ നാലു വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി നമ്മുടെ കേരളം.
കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളമാണ് കണ്ണൂരിലേത്. 2300 ഏക്കര്‍ സ്ഥലത്ത് 2350 കോടി രൂപ മുടക്കി നിര്‍മ്മിച്ച വിമാനത്താവളമാണ് മൂര്‍ഖന്‍ പറമ്ബിലേത്. പ്രതിവര്‍ഷം ശരാശരി പ്രവര്‍ത്തനച്ചെലവ് 250 കോടി രൂപ കണക്കാക്കുന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഫ്ലാഗ് ഓഫ് ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് 185 യാത്രക്കാരുമായാണ് പുറപ്പെടുന്നത്. ചടങ്ങിൽ വിവധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളെ വിമാനത്താവളത്തി ലേക്കെത്തിക്കാൻ സൗജന്യ ബസ് സർവീസ് കിയാൽ തയാറാക്കിയിട്ടുണ്ട്. അതേ സമയം മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനേയും ഉമ്മൻ ചാണ്ടിയേയും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ദോഹ, ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ സർവീസ് ഉണ്ടാകും. കണ്ണൂർ വിമാനത്താവളത്തിനായുള്ള ആക്ഷൻ കമ്മിറ്റിയുടെ രക്ഷാധികാരിയായിരുന്ന മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ജന്മശതാബ്ദി ദിനത്തിലാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.
അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ കൂടി അയാളപ്പെടുത്തിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയർന്നത്. പദ്ധതിയുടെ ഉദ്ഘാടന നിമിഷങ്ങൾ വന്‍വിജയമാക്കാന്‍ ആവേശകരമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും ഉത്സവപ്രതീതിയായിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും വിപുലമായ സന്നാഹങ്ങളാണൊരുക്കിരുന്നത്. മലബാറിന്റെ വികസന കുതിപ്പിന് പുതുവേഗം നല്‍കാന്‍ പോന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ലക്ഷങ്ങളാണ് എത്തിയിരുന്നത്.
അതേസമയം കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത് സന്തോഷിക്കേണ്ട നിമിഷമാണ്. കണ്ണൂര്‍ വിമാനത്താവളം കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണെന്നും അദ്ദേഹം അറിയിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഉദ്ഘാടനം നടത്തനായി സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സിപിഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള നിസഹരണം വിമാനത്താവളത്തിന്റെ നിര്‍മാണങ്ങളില്‍ താമസം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കാലത്ത് സമയക്രമം പാലിച്ചായിരുന്നു വിമാനത്താവളത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഭരണത്തിലുള്ള ഒരു പഞ്ചായത്തിന്‍റെ നിസഹകരണമാണ് പിന്നീട് നിര്‍മ്മാണം വൈകിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
2005 മാർച്ചിലാണ് കണ്ണൂർ വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാൻ സംസ്ഥാന മന്ത്രിസഭയുടെ നിര്‍ണായക തീരുമാനമെത്തിയത്. 2005 ജൂലൈയിൽ വിമാനത്താവള ഭൂമിയുടെ പുതിയ രൂപരേഖ റവന്യു വകുപ്പ് തയാറാക്കി. 2006ൽ അധികാരത്തിലെത്തിയ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭ ഭൂമി ഏറ്റെടുക്കൽ പുനരാരംഭിച്ച് 2010ൽ തറക്കല്ലിട്ടു. റൺവേ നിർമാണോദ്ഘാടനം 2014 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രി എ.കെ.ആൻറണി നിർവഹിച്ചു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ടെർമിനൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. 3050 മീറ്റർ റൺവേ നിർമാണം പൂർത്തിയായതോടെ 2016 ഫെബ്രുവരി 29നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ പരീക്ഷണപ്പറക്കലും നടന്നു. പിന്നീടുള്ള സാങ്കേതിക കടമ്പകളെല്ലാം വേഗത്തില്‍ കടന്നാണ് പിണറായി വിജന്‍ മന്ത്രിസഭ ഉത്തരമലബാറിന്റെ സ്വപ്ന പദ്ധതി പൂവണിയിച്ചത്.
https://www.facebook.com/Malayalivartha























