Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കെഎംമാണി ആരോപണവിധേയനായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാർച്ച് 15 ലേക്ക് മാറ്റി

10 DECEMBER 2018 01:57 PM IST
മലയാളി വാര്‍ത്ത

കെഎംമാണി ആരോപണവിധേയനായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാര്‍ച്ച്‌ 15ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണക്കുന്നത് മാറ്റിയത്.


ബാര്‍ കേസിലെ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പരാതിക്കാരനായ വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ കേസ് മറ്റെരു ദിവസത്തേക്ക് മാറ്റണമെന്ന വിജിലന്‍സിന്‍റെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. മാണിക്കെതിരെ തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അനുമതി സമർപ്പിക്കാൻ വിജിലൻസ് കോടതി നൽകിയ സമയം ഇന്നവസാനിച്ചിരുന്നു.

മാണിക്കെതിരെ കേസ് തുടരണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുമതി ഉത്തരവ് ഹാജരണമെന്ന വിജിലന്‍സ് കോടതിയുടെ വ്യവസ്ഥക്കെതിരെയാണ് വിഎസ് ഹൈക്കോടതിയെ സമീപ്പിച്ചിരിക്കുന്നത്..

ജനപ്രതിനിധികള്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്ന അ‍ഴിമതി നിരോധന നിയമത്തിലെ പുതിയ ഭേഭഗതി കൊണ്ട് വരുന്നതിന് മുന്‍പ് രജിസ്ട്രര്‍ ചെയ്ത കേസായതിനാല്‍ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് വിഎസിന്‍റെ വാദം. ഇതാകെ പരിഗണച്ചാണ് കേസ് മാര്‍ച്ച്‌ 15 ലേക്ക് മാറ്റിയത്.


പൂട്ടികിടക്കുന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് 2014 ഒക്ടോബറില്‍ ആരോപണമുന്നയിച്ചതോടെയാണ് കേരള രാഷ്ട്രീയത്തില്‍ ബാര്‍ കോഴ കേസിന്‍റെ ആരംഭം. കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു ഈ ആരോപണം. ആരോപണത്തെ തുടര്‍ന്ന് നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഡിസംബറില്‍ മാണിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

 

എന്നാല്‍ 2015 ല്‍ ജൂലൈയില്‍ മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സിന്‍റെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവരുന്നു. തുടര്‍ന്ന് പല തവണ കേസുകള്‍ മാറ്റിവെച്ചെങ്കലും വി എസ് അച്യുതാനന്ദന്‍ മാണിക്കെതിരെ ശക്തമായ നിലപാടുമായി നീങ്ങിയതോടെ കേസ് വീണ്ടും സജീവമാകുകയായിരുന്നു.

2017 ലും മാണിക്കെതിരെ കേസ് സജീവമായി നിലനിന്നു. ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി, ബാർകേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌പി ആര്‍ സുകേശൻ എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (4 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (4 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (7 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (9 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (9 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (9 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (9 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends