Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാനത്ത് ബിജെപി ഹർത്താൽ തുടങ്ങി; നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിന് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു; പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ ഹ​​ർ​​ത്താൽ തുടരും

11 DECEMBER 2018 07:10 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണു നേതൃത്വം ഹ​​ർ​​ത്താ​​ലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

അതേസമയം ഹര്‍ത്താലിനിടെ രാവിലെ നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്ന് വന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ്സിന് നേരെയാണ് നെയ്യാറ്റിൻകര പത്താം കല്ലിന് സമീപത്ത് ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്റെ മുൻ ഗ്ലാസ്സ് തകർന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.

ഇന്നലെ ബി​ജെ​പി​യു​ടെ നേതൃത്വത്തിൽ സെ​ക്ര​ട്ട​റി​യേ​റ്റിലേയ്ക്ക് നടത്തിയ മാ​ർ​ച്ചിൽ യുവമോർച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇതേതുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലും പ്രയോഗിക്കുകയായിരുന്നു. അതേസമയം പൊലീസ് ലാത്തി വീശിയതിനെത്തുടർന്ന് സ്ത്രീകൾക്കടക്കം പരിക്കേറ്റത് അണികളെ കൂടുതൽ ചൊടിപ്പിക്കുകയായിരുന്നു. ബി​​ജെ​​പി, മ​​ഹി​​ളാ​​മോ​​ർ​​ച്ച പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു​​നേ​​രെയാണ് പോ​​ലീ​​സ് അ​​തി​​ക്ര​​മം ഉണ്ടായത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിലുള്ള സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ സമരപന്തലിന് സമീപത്താണ് പ്രതിഷേധം നടന്നത്. സർക്കാർ സമരം ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നില്ല എന്നതിനെ ചൊല്ലിയായിരുന്നു പ്രതിഷേധക്കാരുടെ മാർച്ച്.

ശബരിമലയിലെ ആചാരാനുഷ്ടാങ്ങൾ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കണം ഭകതരെ അടിച്ചമർത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കണം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഎൻ രാധാകൃഷ്ണന്‍ സമരം തുടർന്ന് വന്നിരുന്നത്. അതേസമയം നിരാഹാര സമരത്തിലായിരുന്നു എ എൻ രാധാകൃഷ്ണനെ ഇന്നലെ ആരോഗ്യ നില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വിഷയത്തിൽ തുടർച്ചയായി എട്ടാം ദിവസമായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ എ എൻ രാധാകൃഷ്ണൻ നിരാഹാര സമരമിരുന്നത് .രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാൽ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് രാധാകൃഷ്‌ണനോട് ഇന്നലെ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനെ വക വയ്ക്കാതെ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ആരോഗ്യനില മോശമായത്.

അതേസമയം ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് ജില്ലയില്‍ നടത്താനിരുന്ന ഹൈസ്കൂള്‍ പരീക്ഷകള്‍ 21 -ാം തിയതിയിലേക്ക് മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എല്ലാ ജില്ലകളിലേതും ഡിസംബർ 21 ലേക്ക് മാറ്റിവച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends