Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിയര്‍ പാര്‍ലറുകള്‍ വഴി വിദേശനിര്‍മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി; യുഡിഎഫ‌് പ്രചാരണം പച്ചക്കള്ളമാണെന്ന‌് എക‌്സൈസ‌് മന്ത്രി ടി പി രാമകൃഷ‌്ണന്‍

11 DECEMBER 2018 07:49 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബിയര്‍ പാര്‍ലറുകള്‍ വഴി വിദേശനിര്‍മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന നിലയില്‍ യുഡിഎഫ‌് നേതാക്കള്‍ നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണെന്ന‌് എക‌്സൈസ‌് മന്ത്രി ടി പി രാമകൃഷ‌്ണന്‍. നിലവില്‍ ലൈസന്‍സുള്ള വിദേശമദ്യശാലകള്‍ വഴിമാത്രമാണ‌് വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കുക. ബിയര്‍ പാര്‍ലര്‍ വഴി വീര്യം കുറഞ്ഞ ബിയറും വൈനും വില്‍ക്കാന്‍ മാത്രമാണ‌് നിലവില്‍ വ്യവസ്ഥയുള്ളതെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

വിദേശനിര്‍മിത വിദേശമദ്യം കേരളത്തില്‍ വില്‍ക്കുന്നതിന‌് 2007 മുതല്‍ അനുമതിയുണ്ട്. വിദേശനിര്‍മിത വിദേശമദ്യം കസ്റ്റംസ് ബോണ്ടഡ് വെയര്‍ ഹൗസില്‍നിന്ന‌് നേരിട്ടുവില്‍ക്കാന്‍ 25000 രൂപ വാര്‍ഷിക ഫീസ് ഈടാക്കി ബാറുകള്‍ക്കും 10000 രൂപ വാര്‍ഷിക ഫീസ് ഈടാക്കി വിദേശനിര്‍മിത ബിയറും വൈനും വില്‍ക്കാന്‍ ബിയര്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കാന്‍ എക്‌സൈസ് കമീഷണര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇതില്‍ ബെക്കാര്‍ഡി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡും ഉള്‍പ്പെടുന്നുണ്ട്.

അതേസമയം വിദേശനിര്‍മിത വിദേശമദ്യം സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന വിഷയം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സജീവമായി പരിഗണിച്ചിരുന്നു. അന്നത്തെ എക്‌സൈസ് മന്ത്രി കെ ബാബു വിദേശനിര്‍മിത മദ്യത്തിന്റെ വില്‍പ്പന ആരംഭിക്കാനും നികുതി ഘടന പരിശോധിച്ച്‌ സമര്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എക്‌സൈസ് കമീഷണര്‍ സമര്‍പ്പിച്ച ആദ്യനിര്‍ദേശം സംബന്ധിച്ച ചര്‍ച്ചകളും നടന്നു. ഇതിന്റെ തുടര്‍ച്ചയായി ബിവറേജസ‌് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ യുഡിഎഫ‌് സര്‍ക്കാര്‍ പരിഗണിച്ചു. വിദേശനിര്‍മിത വിദേശമദ്യം സംസ്ഥാനത്ത് വില്‍ക്കുന്നതിന് വളരെ വ്യക്തമായ ഉത്തരവ് ഒന്നിലധികം തവണ അന്ന‌് മന്ത്രി കെ ബാബു ബന്ധപ്പെട്ട ഫയലില്‍ നല്‍കി. സര്‍ക്കാരിന് വലിയതോതിലുള്ള നികുതി നഷ്ടവും കെഎസ്ബിസിക്ക് വരുമാന നഷ്ടവും ഉണ്ടാകുന്നത‌് തടയാനാണ‌് എല്‍ഡിഎഫ‌് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊണ്ടത്. മദ്യനയത്തില്‍ ഇക്കാര്യം വ്യക്തമാക്കി. തീരുമാനത്തിനനുസൃതമായ നിയമഭേദഗതി 2018-ലെ ഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തി.

സബ്ജക്ട‌് കമ്മിറ്റി അംഗീകരിച്ച ബന്ധപ്പെട്ട ധനബില്ലില്‍ പ്രതിപക്ഷം വിയോജനക്കുറിപ്പ‌് രേഖപ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, വിദേശ നിര്‍മിത വിദേശമദ്യം എന്നിവയ‌്ക്കുള്ള നിര്‍വചനങ്ങള്‍ അബ്കാരി നിയമത്തില്‍ ഭേദഗതിയോടെ ഉള്‍പ്പെടുത്തി. വിദേശനിര്‍മിത വിദേശമദ്യത്തില്‍ എക്‌സൈസ് തീരുവ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ അബ്കാരി നിയമത്തില്‍ കൊണ്ടുവന്നു. 2018--19 ലെ ബജറ്റില്‍ വിദേശനിര്‍മിത വിദേശമദ്യ വിപണനം ബിവറേജസ് കോര്‍പറേഷനിലൂടെ നടത്തുന്ന കാര്യം വ്യക്തമാക്കി. ഇതിന് പ്രത്യേക നികുതിഘടനയും പ്രഖ്യാപിച്ചു.

വിദേശനിര്‍മിത വിദേശമദ്യം വിതരണം ചെയ്യാന്‍ ബിവറേജസ് കോര്‍പറേഷന്‍ പരസ്യടെന്‍ഡര്‍ വിളിച്ചിരുന്നു. 17 കമ്പനികൾ ഓഫര്‍ നല്‍കി. എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ബക്കാര്‍ഡി ഇതില്‍ ഒന്ന് മാത്രമാണ്. കമ്പനികളുടെ പേരുവിവരം രഹസ്യമായി സൂക്ഷിച്ചിട്ടില്ല. നടപ്പ‌് നിയമസഭാ സമ്മേളനത്തില്‍ ഹൈബി ഈഡന്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ ഇക്കാര്യങ്ങള്‍ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. മറിച്ചുള്ള എല്ലാത്തരം ആക്ഷേപങ്ങളും വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends