അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ആരംഭിച്ചതോടെ തെലുങ്കാനയില്‍ ചന്ദ്രശേഖരറാവുവിന്റെ തന്ത്രം വിജയിക്കുമോ? കാലാവധി പൂര്‍ത്തിയാകും മുന്‍പ് തെരഞ്ഞെടുപ്പിനിറങ്ങിയ ചന്ദ്രശേഖര റാവുവിനെ ജനങ്ങള്‍ കൈവിടുമോ , അതോ ഇല്ലയോ? കണ്ണ് നട്ട് രാജ്യം

അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ആരംഭിച്ചതോടെ ഇപ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് തെലങ്കാനയിൽ കാലാവധി പൂര്‍ത്തിയാകും മുന്‍പ് തെരഞ്ഞെടുപ്പിനിറങ്ങിയ ചന്ദ്രശേഖര റാവുവിന്റെ തന്ത്രം വിജയം കാണുമോ എന്നാണ് . വികസന നേട്ടങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് റാവുവും കൂട്ടരും.
തെലുങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപി കോണ്‍ഗ്രസ് പാര്‍ട്ടികളേക്കാള്‍ തെലുങ്കു ദേശം പാര്‍ട്ടി തെലുങ്കാന രാഷ്ട സമിതി എന്നീ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് നിര്‍ണായകമാവുക.
ചന്ദ്രശേഖര റാവുവിന് വലിയ മേൽക്കൈ കിട്ടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വേ പ്രവചിച്ചത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ തെലങ്കാനയില്‍ ടി ആര്‍ എസിന്‍റെ വിജയം തന്നെയാണ് കൂടുതല്‍ സര്‍വ്വേകളും വ്യക്തമാക്കുന്നത്. 2014ല്‍ ലഭിച്ച സീറ്റുകളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്ന് എക്‌സിറ്റ് പോളുകള്‍ വിധിക്കുന്നു
2014ല്‍ 63 സീറ്റ് നേടിയ റാവുവിനും പാര്‍ട്ടിയ്ക്കും ഇത്തവണ ഇതോടൊപ്പമോ അല്ലെങ്കില്‍ ഇതില്‍ അധികമോ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.
എന്നാല്‍ ചലനങ്ങളുണ്ടാക്കാനാകുമെന്നും, തെലങ്കാനയില്‍ ഭരണം പിടിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ഒറ്റക്ക് ഭൂരിപക്ഷമെന്നത് വിദൂര സാധ്യത മാത്രമാണ്. ഇവിടെ നിര്‍ണായ കക്ഷിയാകുക അസദുദീന്‍ ഒവെെസിയുടെ എഐഎംഐഎം ആവുമെന്നാണ് കരുതപ്പെടുന്നത്.ഒവെെസിയെ ഒഴിവാക്കിയാല്‍ പിന്തുണ നല്‍കാമെന്ന വാഗ്ദാനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
119 സീറ്റുകള്‍ ഉള്ള തെലങ്കാനയില്‍ 60 സീറ്റുകളാണ് മന്ത്രി സഭ രൂപീകരിക്കാന്‍ വേണ്ടത്. ഭരണ വിരുദ്ധ വികാരം തെലങ്കാനയില്‍ ഉണ്ടായിരുന്നെങ്കിലും വികസനത്തോടൊപ്പം തെലങ്കാന എന്ന കാര്‍ഡ് കൂടി ഇറക്കിയാണ് റാവു മുന്നേറിയതെന്നാണ് റിപ്പോര്‍ട്ട്.
കാലാവധി പൂര്‍ത്തിയാവാന്‍ എട്ടുമാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ചന്ദ്രശേഖര്‍ റാവുവിനെ തെലങ്കാനയിലെ ജനങ്ങള്‍ കൈവിടുമോ , അതോ ഇല്ലയോ എന്നാണ് ഉറ്റു നോക്കുന്നത്.
https://www.facebook.com/Malayalivartha























