യുവാവിന്റെ തല ഭിത്തിയിലിടിപ്പിച്ചും തൊഴിച്ചും ക്രൂരമായ കൊലപാതകം; രാജകുമാരിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഉറ്റ സുഹൃത്ത് അറസ്‌റ്റിലായതിന് പിന്നാലെ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍

വാഹനക്കച്ചവടത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്‌റ്റിലായതിന് പിന്നാലെ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍. മുനിയറ കരിമല എര്‍ത്തടത്തിനാല്‍ സനീഷി (29)നെ കൊലപ്പെടുത്തിയ കേസില്‍ രാജാക്കാട് അയ്യപ്പന്‍പറമ്ബില്‍ ബിറ്റാജ്(34) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. . മുനിയറ കരിമല എര്‍ത്തടത്തിനാല്‍ സനീഷി(29)നെ കൊലപ്പെടുത്തിയ കേസിലാണു സുഹൃത്ത് രാജാക്കാട് അയ്യപ്പന്‍പറമ്ബില്‍ ബിറ്റാജി(34)നെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കൊല്ലപ്പെട്ട സനീഷ് ഇടനിലനിന്നു ബിറ്റാജിന് അഞ്ച് ലക്ഷം രൂപയ്‌ക്ക് ജീപ്പ് വാങ്ങി നല്‍കിയിരുന്നു. കുത്തുങ്കല്‍ സ്വദേശിയില്‍നിന്നു വാങ്ങിയ ജീപ്പിന് ഒന്നര ലക്ഷം രൂപയാണു ബിറ്റാജ് നല്‍കിയത്. സിസി കുടിശിക തീര്‍ത്ത് രേഖകള്‍ നല്‍കുമ്ബോള്‍ ബാക്കി തുക നല്‍കുമെന്നായിരുന്നു കരാര്‍.
രേഖകള്‍ നല്‍കാത്തിനാല്‍ കരാറില്‍ പറഞ്ഞ സമയത്ത് ബാക്കി തുക നല്‍കാന്‍ ബിറ്റാജ് തയാറായില്ല. രണ്ട് ദിവസം മുമ്ബ് ബിറ്റാജിന്റെ ഉടമസ്‌ഥതയിലുള്ള പൂപ്പാറ, മുള്ളന്‍തണ്ടിലെ ഹോംസ്‌റ്റേയിലെത്തിയ സനീഷ് പണം എത്രയും വേഗം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബിറ്റാജ് പണം നല്‍കില്ലെന്നു ബോധ്യമായതോടെ തന്ത്രപൂര്‍വം ജീപ്പ് തിരികെ വാങ്ങാന്‍ സനീഷ് ശനിയാഴ്‌ച വൈകിട്ട് ഏഴരയോടെ ഹോംസ്‌റ്റേയിലെത്തി. ഇരുവരും മദ്യപിക്കുന്നതിനിടെ വിവാഹത്തിനു പോകാന്‍ ജീപ്പ് വേണമെന്നു സനീഷ് ആവശ്യപ്പെട്ടു.
ബിറ്റാജ് എതിര്‍ത്തതോടെ വാക്കുതര്‍ക്കമായി. ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. രാത്രി 10.30 ന് ശാന്തമ്ബാറ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് തന്റെ ഹോംസ്‌റ്റേയുടെ സമീപം റോഡില്‍ പരുക്കേറ്റ നിലയില്‍ ഒരാളെ കണ്ടെന്നും ആശുപത്രിയിലെത്തിക്കാന്‍ വാഹനം വേണമെന്നും ബിറ്റാജ് ആവശ്യപ്പെട്ടു. പോലീസ് വാഹനം പട്രോളിങിലായിരുന്നതിനാല്‍ ഉദ്യോഗസ്‌ഥര്‍ ഏര്‍പ്പെടുത്തിയ ഓട്ടോറിക്ഷയില്‍ ബിറ്റാജും സുഹൃത്തുക്കളും ചേര്‍ന്നു സനീഷിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, സനീഷ് മരിച്ചിട്ട് നാലു മണിക്കൂര്‍ കഴിഞ്ഞതായി ഡോക്‌ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ബിറ്റാജ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടാളികളുടെ ഇടപെടലുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സനീഷിന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. മൂന്നാര്‍ ഡിവൈ.എസ്.പി: ഡി.എസ്. സുനീഷ്‌ബാബു, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി: എ.ഡി. മോഹന്‍ദാസ്, ശാന്തമ്ബാറ സി.ഐ: എസ്. ചന്ദ്രകുമാര്‍, എസ്.ഐ: ബി. വിനോദ്‌കുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ: കെ.ആര്‍. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha























