Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവീണ്‍ ചേട്ടാ.. എന്നെ അനിയന്‍ കുത്തി, ആശുപത്രിയില്‍ കൊണ്ടുപോകോ...രക്തം പുരണ്ട കൈകള്‍കൊണ്ട് ഭിത്തിയില്‍ താങ്ങി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞ് താഴേയ്ക്ക് വീണു; അനുജന്റെ മദ്യപാന ശീലത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുത്തശ്ശന്‍ അടയ്ക്കാ മുറിയ്ക്കുന്നതിന് ഉപയോഗിക്കുന്ന കത്തി വീശി ജേഷ്ഠന്റെ കഴുത്തില്‍ ആഴ്ന്നിറങ്ങി: ഒടുവിൽ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നൊഴുകി ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം

11 DECEMBER 2018 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മദ്യലഹരിയില്‍ യുവാവിനെ അനിയന്‍ കുത്തി കൊലപ്പെടുത്തി. ബാലഗ്രാം ഗജേന്ദ്രപുരം രാജേന്ദ്ര വിലാസത്തില്‍ വിഷ്ണു (26) ആണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുവിന്റെ സഹോദരന്‍ വിബിനെ (24) കമ്പംമെട്ട് പൊലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ബിബിന്‍ സഹോദരന്‍ വിഷ്ണുവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

വിബിന്റെ മദ്യപാന ശീലത്തെ എതിര്‍ത്തതായിരുന്നു തര്‍ക്ക കാരണം. തര്‍ക്കത്തിനിടെ മുത്തശ്ശന്‍ അടയ്ക്കാ മുറിയ്ക്കുന്നതിന് ഉപയോഗിക്കുന്ന കത്തി വിബിന്‍ കൈക്കലാക്കുകയും വിഷ്ണുവിന്റെ നേരെ വീശുകയുമായിരുന്നു. ഇതിനിടെ വിഷ്ണുവിന്റെ കഴുത്തില്‍ കുത്തേല്‍ക്കുകയും ഞരമ്പിന് മുറിവേറ്റ് രക്തം അമിതമായി വാര്‍ന്നൊഴുകുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ വിഷ്ണു അയല്‍വാസിയായ മംഗലശ്ശേരി പ്രവീണിന്റെ വീട്ടില്‍ എത്തി തന്നെ ആശുപത്രിയില്‍ എത്തിയ്ക്കണമെന്ന് ആവശ്യപെട്ടു.

പ്രവീണിന്റെ വീട്ടില്‍ എത്തിയ ഉടന് തന്നെ വിഷ്ണു കുഴഞ്ഞ് വീണു. രക്തം അമിതമായി വാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു. പ്രവീണ്‍ ഉടന്‍ തന്നെ അയല്‍വാസികളുടെ സഹായത്താല്‍ വിഷ്ണുവിനെ തൂക്കുപാലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തില്‍ തന്നെ ബിബിനെ നാട്ടുകാര്‍ ബലമായി കയറ്റിയിരുന്നു. വിഷ്ണു മരിച്ചതോടെ നാട്ടുകാര്‍ കമ്പംമെട്ട് പോലീസില്‍ വിവരം അറിയിക്കുകയും എസ്.ഐ രാജഗോപാലന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ബിബിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

നെടുങ്കണ്ടം സി.ഐ റെജി എം. കുന്നിപ്പറമ്പിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടു പോയി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു.

സ്ഥിരം മദ്യപാനിയായിരുന്നു ബിബിന്‍. അമിതമായി മദ്യപിച്ച് വീട്ടിലെത്തി ബഹളം വെയ്ക്കുന്നത് പതിവ് സംഭവമായിരുന്നു. ഇത് ജ്യേഷ്ഠന്‍ ചോദ്യം ചെയ്തിരുന്നു. സംഭവ ദിവസം മദ്യപിച്ചെത്തി വീടിന് സമീപത്ത് ബിബിന്‍ വലിയ ബഹളം വെച്ചിരുന്നു. ശബ്ദം കേട്ട് ഇറങ്ങി ചെന്ന പിതാവ് വഴക്കുപറയുകയും വീട്ടിലെത്താന്‍ ആവശ്യപെടുകയും ചെയ്തു. ഇതോടെ വീട്ടിലെത്തിയ ബിബിന്‍ വിഷ്ണുവിന് നേരെ തിരിയുകയായിരുന്നു.

വിബിന്റെ മദ്യപാന ശീലത്തെ ചൊല്ലി തര്‍ക്കം ഉണ്ടാകുമായിരുന്നെങ്കിലും ജ്യേഷ്ഠനും അനുജനും തമ്മില്‍ നല്ല സ്‌നേഹത്തിലായിരുന്നുവെന്ന് പിതാവ് സുദര്‍ശനന്‍ പറയുന്നു. മറ്റൊരു സ്ഥലത്ത് ജോലിയ്ക്കായി പോകുന്നതിന് മുന്‍പ് അനുജന്റെ മദ്യപാന ശീലം മാറ്റിയെടുക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു വിഷ്ണു. രാത്രിയില്‍ ബിബിന്‍ വീട്ടിലേയ്ക്ക് എത്തുന്നത് പോലും ജ്യേഷ്ഠനെ പേര് വിളിച്ചുകൊണ്ടായിരിയ്ക്കും. കരിമന്‍ എന്നായിരുന്നു സ്‌നേഹത്തോടെ വിബിന്‍ വിഷ്ണുവിനെ വിളിച്ചിരുന്നത്. പഠന ശേഷം പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലും പ്രാവീണ്യം നേടിയ വിഷ്ണു ജോലിയ്ക്കായി ശ്രമിച്ച് വരികയായിരുന്നു.

വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് പൂജകള്‍ ചെയ്യുന്നതിനായി വിളിച്ചിരുന്നെങ്കിലും വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം ജോലിയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പി.എസ്. സി ടെസ്റ്റുകള്‍ എഴുതി സര്‍ക്കാര്‍ ജോലിയ്ക്കായും ശ്രമിയ്ക്കുന്നുണ്ടായിരുന്നു. നിലവില്‍ വെല്‍ഡിംഗ് ജോലികള്‍ ചെയ്ത് വരികയായിരുന്നു. മറ്റൊരു സ്ഥലത്ത് ജോലിയ്ക്ക പോകുന്നതിന് മുന്‍പ് അനുജന്റെ മദ്യപാന ശീലം എങ്ങനെയെങ്കിലും മാറ്റിയെടുക്കുമെന്ന തീരുമാനത്തിലായിരുന്നു വിഷ്ണു. ബാലഗ്രാമിലെ ഓട്ടോ റിക്ഷാ തൊഴിലാളിയാണ് വിബിന്‍.

അവന്‍ അറിഞ്ഞോണ്ട് ചെയ്തതല്ലെന്ന് എനിയ്ക്കുറപ്പാ... ആ പിതാവ് നെഞ്ച് തകര്‍ന്ന് പറയുന്നു. മദ്യം ചെയ്യിച്ചതാ. ഞാന്‍ വഴക്ക് പറഞ്ഞപ്പോ വീട്ടിലേയ്ക്ക് ഓടിയെത്തിയ അവന്‍ എന്നാ ഇപ്പോ കാണിച്ച് തരാം എന്ന് പറഞ്ഞ് കത്തി കൈയിലെടുത്ത് വീശുകയായിരുന്നു. വിഷ്ണുവിനെ കൊലപെടുത്താന്‍ ബിബിന്‍ ഉപയോഗിച്ചത് മുത്തശ്ശന്‍ ദാമോദര കുറുപ്പ് അടയ്ക്ക മുറിയ്ക്കുന്നതിനായി ഉപയോഗിച്ചിരുന്ന കത്തി. വീട്ടിലേയ്ക്ക് ഓടിയെത്തിയ വിബിന്‍ വഹളം വെയ്ക്കുകയും കത്തി കൈക്കലാക്കി ജ്യേഷ്ഠന് നേരെ വീശുകയുമായിരുന്നു. കത്തി മൂന്നിഞ്ചിലേറെ ആഴത്തില്‍ കഴുത്തില്‍ ആഴ്ന്നിറങ്ങി. പ്രധാന ഞരമ്പ് മുറിഞ്ഞ് രക്തം ഒഴുകുകയായിരുന്നു.

കഴുത്തില്‍ കുത്തേറ്റ വിഷ്ണു പ്രാണരക്ഷാര്‍ത്ഥം ഓടി കയറിയത് അയല്‍വാസി മംഗലശ്ശേരി പ്രവീണിന്റെ വീട്ടിലേയ്ക്കാണ്. പ്രവീണ്‍ ചേട്ടാ..എന്നെ അനിയന്‍ കുത്തി.ആശുപത്രിയില്‍ കൊണ്ടുപോകോ എന്ന് പറഞ്ഞ് വിഷ്ണു വീടിന്റെ സിറ്റൗട്ടില്‍ എത്തുകയായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയിലായുരുന്നു ആ സമയം വിഷ്ണു. രക്തം പുരണ്ട കൈകള്‍ ഭിത്തിയില്‍ താങ്ങി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞ് താഴേയ്ക്ക് വീണു. ഇതോടെ സിറ്റൗട്ട് രക്തകളമായി മാറി. പ്രവീണ്‍ ഉടന്‍തന്നെ അയല്‍വാസികളെ വിളിച്ച് കൂട്ടി വിഷ്ണുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു.

പഞ്ചായത്തിന്റെ സഹായത്തോടെ ഒരു കൊച്ചു വീട് പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള തയ്യാറെടുപ്പാലിയുരുന്നു ആ കുടുംബം. താത്കാലിക ഷെഡ് ഉണ്ടാക്കി അവിടെയായിരുന്നു അച്ഛനും അമ്മയും ജ്യേഷ്ഠനും അനുജനും മുത്തശ്ശനും കഴിഞ്ഞിരുന്നത്. പുതിയ വീടിനായി തറകെട്ടി നിര്‍മ്മാണ പ്രവര്ഡത്തനങ്ങള്‍ നടന്ന് വരികയായിരുന്നു. എല്ലാ കാര്യത്തിനും ഓടി നടന്നത് വിഷ്ണു ആയിരുന്നു. സഹായത്തിനായി ബിബിനും ഉണ്ടായിരുന്നു. വീടിന്റെ നിര്‍മ്മാണത്തിന് ശേഷം മറ്റ് സ്ഥലത്ത് നല്ലൊരു ജോലിയും സ്വപ്‌നം കണ്ടിരുന്നു. പക്ഷെ എല്ലാ പ്രതീക്ഷകളും മദ്യംഅപഹരിച്ചു.

കുറച്ചുവര്‍ഷമായി ആനന്ദന്‍ മാനസികമായി അസ്വസ്ഥനായിരുന്നെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചയും മനഃപ്രയാസമുണ്ടെന്ന കാര്യം സംസാരിച്ചതായി അമ്മ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു. സയന്റിഫിക് അസിസ്റ്റന്റ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends