Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോൺഗ്രസ്സ് കുതിക്കുമ്പോൾ ബി ജെ പി കിതക്കുന്നു

11 DECEMBER 2018 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍  ന്നേറുമ്പോൾ കോൺഗ്രസ്സ് കുതിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസും ഭരണം ഉറപ്പിച്ചു കഴിഞ്ഞു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. എന്നാല്‍ മധ്യപ്രദേശിലെ കാര്യങ്ങള്‍ ഫോട്ടോഫിനിഷിനിലേക്ക് പോകുകയാണ്.മധ്യപ്രദേശിൽ 112 സീറ്റ് കോൺഗ്രസിനും 107 സീറ്റ് ബി ജെ പി ക്കുമാണ്. 15 വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം നിലനിര്‍ത്താന്‍ ഇറങ്ങിയ ബിജെപിയും അറുതി കുറിക്കാന്‍ പോരിനിറങ്ങിയ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം ഏറെക്കുറെ അന്തിമഘട്ടത്തിലേക്ക് എത്തിനിൽക്കുന്നു.

ഛത്തിസ്ഗഡിൽ ബിജെപി നേരിട്ടത് വൻ ഭരണ വിരുദ്ധ വികാരം തന്നെയാണ് . മുഖ്യമന്ത്രിയായ ഡോ.രമൺ സിങ് ജനകീയനാണന്ന് വിലയിരുത്തിയെങ്കിലും ജനങ്ങളുടെ മനസ്സിലിരുപ്പ് അതായിരുന്നില്ല എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . കാര്യങ്ങൾ പൂര്‍ണമായും കോൺഗ്രസിന് അനുകൂലമാണ്‌ .

ബി ജെ പി മധ്യപ്രദേശിൽ മുന്നേറുന്നുണ്ടെങ്കിലും കോൺഗ്രസിന് മറ്റുള്ളവരുടെ സഹായത്തോടെ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാനാകും. 116 സീറ്റ് ആർക്കെങ്കിലും കിട്ടിയാൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാം.
ഏതായാലും രാജസ്ഥാനിലും ഛത്തീസ്ഘട്ടിലും കോൺഗ്രസ്സ് വ്യക്തമായ മുന്നേറ്റം കുറിച്ചിട്ടുണ്ട് എന്നത് കോൺഗ്രസിന് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്

 നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകളിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തിരിഞ്ഞു നടന്നതും ബി ജെ പിയുടെ തളർച്ചയുടെ സൂചനകളാണ് വിലയിരുത്തപ്പെടുന്നു. . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബഹുദൂരം പിന്നിൽ നിൽക്കുന്ന സാഹചര്യത്തിൾ മോദി മാധ്യമങ്ങളെ കണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി

 പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കുന്നത്. പാര്‍ലമെന്‍റ് ശീതകാല സമ്മേളനം തുടങ്ങുകയാണെന്നും സഭയുടെ സുഗമമായ നടത്തിപ്പിന് ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നുമായിരുന്നു മോദി മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. 

എന്നാൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിൽ നിന്ന് ഒഴിഞ്ഞുമാറി തിരിഞ്ഞു നടക്കുകയായിരുന്നു മോദി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

 ഈ പാര്‍ലമെന്‍റ് സെഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. ജനങ്ങളെ സംബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എല്ലാ അംഗങ്ങളും ഈ വികാരം മാനിച്ചുകൊണ്ട് മുമ്പോട്ടുപോകുമെന്നാണ് എൻ്റെ വിശ്വാസം. എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്താനാണ് ഞങ്ങളുടെ ശ്രമം. ഇത്രയും പറഞ്ഞ ശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ തിരിഞ്ഞു നടക്കുകയായിരുന്നു മോദി. 

ഇതെല്ലം മോദിയുടെ ദിനങ്ങൾ ഇന്ത്യൻ ഭരണത്തിൽ എണ്ണപ്പെട്ടുകഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത് എന്നാണു വിലയിരുത്തപ്പെടുന്നത്

തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കാണുന്നത് ബി ജെ പി വിരുദ്ധ മുന്നേറ്റമാണ് . അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ.

അഞ്ചു സംസ്ഥാനങ്ങളിലും ബി ജെ പി യും കോൺഗ്രസ്സും ഇഞ്ചോടിഞ്ചു പൊരുതി. മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. എന്നിട്ടും രാജസ്ഥാനിൽ ബി ജെ പി തകർന്നടിഞ്ഞു. ഇത് മോദി സർക്കാരിനെതിരെയുള്ള കടുത്ത ജനവികാരം തന്നെ.

ഇനിയുള്ള രാഷ്ട്രീയ ഭാവി തങ്ങൾക്കു തന്നെ എന്ന് ഉറപ്പിക്കുന്ന രീതിയിലുള്ള കോൺഗ്രസിന്റെ കുതിപ്പാണ് ഇപ്പോൾ കാണാൻ കഴിയുന്നത് . എന്നാൽ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളെല്ലാം വിനയായി തീർന്ന അവസ്ഥയിൽ കിതക്കുകായാണ് ബി ജെ പി. നോട്ടു നിരോധനവും ജി എസ ടി യും കർഷക പ്രശ്നങ്ങളുമെല്ലാം ബി ജെ പി യുടെയും മോദിയുടെയും പ്രതിച്ഛായക്ക് ഏൽപ്പിച്ച കനത്ത പ്രഹരമായി മാറി

     

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends