മാർക്‌സിസ്‌റ്റുകാരെ കൊണ്ട് കുത്തിനിറച്ച കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മോഷണം; ശ്രീചിത്രനോ, ദീപ നിശാന്തോ? വെളിപ്പെടുത്തലുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ പോക്കറ്റടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ കിയാല്‍ ഓഹരി ഉടമയും എറണാകുളം സ്വദേശിയുമായ പി.എസ് മേനോന്റെ പേഴ്‌സാണ് ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിരക്കില്‍ മോഷ്ടിക്കപ്പെട്ടത്. ഇതോടെ ഈ കേസ് എയര്‍പോര്‍ട്ടിന് ലഭിച്ച ആദ്യത്തെ കേസാവുകയും ചെയ്തു.
മാർക്‌സിസ്‌റ്റുകാരെ മാത്രം കുത്തിനിറച്ച പരിപാടിയിൽ വച്ച് പേഴ്സ് മോഷണം പോയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ അവിടെ ശ്രീചിത്രനോ ദീപാ നിശാന്തോ ഉണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും,കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ പോക്കറ്റടിയെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം എന്ന് പറയും പോലെ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഓഹരിയുടമയും എറണാകുളം സ്വദേശിയുമായ വി.എസ്.മനോജിന്റെ പേഴ്‌സ് ആരോ പോക്കറ്റടിച്ചു എന്നാണ് വാർത്ത... പരിപൂർണ്ണമായും മാർക്‌സിസ്‌റ്റുകാരെ കൊണ്ട് കുത്തിനിറച്ച ആ ഉദ്ഘാടനചടങ്ങിൽ മനോജിന്റെ പേഴ്‌സ് പോക്കറ്റ് അടിച്ചിട്ടുണ്ടെങ്കിൽ അത് ആരായിരിക്കും എന്ന് സാമാന്യ വിവരമുള്ള ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ... പൊലിസ് അന്വേഷണം ആരംഭിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആ ദൃശ്യങ്ങളിൽ എവിടെയെങ്കിലും ശ്രീചിത്രനോ ദീപ നിശാന്തോ ഉണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.... എന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചത്.
അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ കവിതമോഷണത്തിനെതിരെ പരക്കെ പ്രതിഷേധങ്ങൾ ഉണ്ടാകുന്നതിനിടയിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ദീപയെയും, പിണറായി മന്ത്രിസഭയെയും പരോക്ഷമായി പരിഹസിക്കുന്നത്. എസ്. കലേഷിന്റെ കവിത തനിക്കു നൽകിയത് എം.ജെ.ശ്രീചിത്രനാണെന്നും സ്വന്തം വരികളാണെന്ന് ശ്രീചിത്രൻ പറഞ്ഞിരുന്നെന്നും കേരളവർമ കോളജിലെ അധ്യാപികയായ ദീപ നിഷാന്തിന്റെ വെളിപ്പെടുത്തലോടുകൂടെ കവിതമോഷണത്തിന് പിന്നിൽ ആരെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായെങ്കിലും പ്രതിഷേധങ്ങൾ ഇപ്പോഴും ശക്തമാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉപന്യാസ രചനാ മത്സരങ്ങളുടെ വിധികർത്താവായി ദീപയെത്തിയതിന്റെ പേരിൽ പ്രതിഷേധം ഉയർന്നത്.
ദീപ നിശാന്താണ് വിധികർത്താവെന്ന വിവരം പുറത്തുവന്നപ്പോഴാണ് വിധികർത്താവിനെ ചൊല്ലി വിവാദം ഉയർന്നത്. എന്നാൽ ഇടത് പക്ഷത്തിന്റെ ജിഹ്വയായ ദീപയെ ലേഖനത്തിന്റെ വിധി കർത്താവാകാനാണ് ക്ഷണിച്ചതെന്നും കവിതയുടെ വിധി കർത്താവാകാൻ വേണ്ടിയായിരുന്നില്ലെന്നും വിദ്യാഭ്യാസ സയറക്ടറായ കെ.വി. മോഹൻ കുമാർ വ്യക്തമാക്കിരുന്നു. എന്നാൽ ദീപയെ മാറ്റാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെട്ടതായും വിവരമുണ്ട്.
https://www.facebook.com/Malayalivartha























