പ്രളയത്തെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷ എഴുതിയ ശേഷം യുവതീ പോയത് കതിര്‍മണ്ഡപത്തിലേക്ക്

പ്രളയത്തെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷ എഴുതിയ ശേഷം യുവതി പരീക്ഷാ ഹാളില്‍ നിന്നും പോയത് കതിര്‍മണ്ഡപത്തിലേക്ക്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും ഓയില്‍പാം ഇന്ത്യ ഡയറക്ടറുമായ പാണ്ടനാട് മൂലവീട്ടില്‍ കെ.എസ്.രാജന്‍ബിനു ദമ്പതികളുടെ മകള്‍ ശ്രീപാര്‍വതിയാണ് എം.സി.എ പരീക്ഷ എഴുതിയ ശേഷം കതിര്‍മണ്ഡപത്തിലെത്തിയത്. തിരുവല്ല മാക്ഫാസ്റ്റ് കോളജിലായിരുന്നു പരീക്ഷ.
പരീക്ഷ എഴുതാതിരുന്നാല്‍ ഇയര്‍ ഔട്ടാകും എന്നതു കൊണ്ടാണ് കോളജ് അധികൃതരുടെ നിര്‍ദേശപ്രകാരം പരീക്ഷ എഴുതിയത്. നാലാം സെമസ്റ്ററിന്റെ അവസാന പരീക്ഷയായിരുന്നു ഇന്നലെ. രാവിലെ ഒന്‍പതിന് വിവാഹ വേഷത്തിലാണ് കോളജിലേക്ക് പുറപ്പെട്ടത്. രാവിലെ 9.30 ന് പരീക്ഷ ആരംഭിച്ചു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 11.52 നും 12.12 നും മധ്യേയായിരുന്നു മുഹൂര്‍ത്തം. പന്തളം തുഷാരയില്‍ പരേതനായ സുധാകരന്‍പിള്ളശ്രീകല ദമ്പതികളുടെ മകന്‍ അര്‍ജുന്‍.എസ്.ഉണ്ണിത്താനാണ് വരന്‍.
https://www.facebook.com/Malayalivartha























