ബി.ജെ.പി ആസ്ഥാനത്ത് കനത്ത മൂകത; വിജയം ആഘോഷിക്കാൻ സജ്ജീകരണങ്ങളൊരുക്കി കാത്തിരുന്ന നേതൃവത്തിന് തിരിച്ചടി; ഫലം അനുകൂലമല്ലെന്നു വന്നതോടെ നേതാക്കൾ പിൻവാങ്ങുന്നു

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിളിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതോടെ വിജയം ആഘോഷിക്കാൻ സജ്ജീകരണങ്ങളുമൊരുക്കി കാത്തിരുന്ന ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് കനത്ത മൂകത.
പ്രധാന വക്താക്കളെല്ലാം രാവിലെ നേരത്തേ തന്നെ ആസ്ഥാന മന്ദിരത്തില്‍ ഒരുക്കിയ പ്രത്യേക ക്യുബിക്കിളുകളില്‍ സജീവമായിരുന്നു. എന്നാല്‍ ഫലം അനുകൂലമല്ലെന്നു വന്നതോടെ എല്ലാവരും പിന്‍വാങ്ങി. മാധ്യമങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിക്കാനും അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
ബി.ജെ.പി ഭരിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളും പാര്‍ട്ടിയെ കൈവിട്ടിരിക്കുകയാണ്. ബി.ജെ.പിയ്ക്ക് സ്വന്തം കയ്യില്‍ നിന്നും പകുതിയോളം സീറ്റുകളാണ് നഷ്ടമായത്. 2013 ല്‍ 49 സീറ്റുകളില്‍ വിജയിച്ച് ഛത്തീസ്ഗഢില്‍ അധികാരത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഇതിന്റെ പകുതിപോലും നേടിയില്ല. ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി രമണ്‍സിങ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുന്ന കാഴ്ചയാണ് കണ്ടത്.
ബിജെപി അധികാരത്തില്‍ ഇരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒന്നര പതിറ്റാണ്ടോളം ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍. ഇതില്‍ ഛത്തീസ്ഢില്‍ കോണ്‍ഗ്രസ് കേവലഭൂരിക്ഷമായ 46 സീറ്റിനും മുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഇവിടെ കേവല ഭൂരിപക്ഷം നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ഇത് തെളിയിക്കുന്നത്.
പ്രധാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നാല്‍ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ആസ്ഥാനത്തെത്തി നേതാക്കളുമായും മാധ്യമങ്ങളുമായും സംസാരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ പ്രധാനമന്ത്രി ആസ്ഥാനത്ത് എത്തില്ലെന്നാണ് അറിയുന്നത്. പകരം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൂന്നു മണിക്ക് ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha























