പിറവം പള്ളിത്തര്‍ക്കക്കേസ്; ഹൈക്കോടതി ബെഞ്ചില്‍ നിന്നും ജഡ്ജിമാര്‍ പിന്മാറി

കൊച്ചി പിറവം കട്ടച്ചിറ പള്ളിതര്‍ക്കക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം.
ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. കഴിഞ്ഞ ആറു മാസം കേസ് പരിഗണിച്ചപ്പോള്‍ അഭിപ്രായ വ്യത്യാസം അറിയിച്ചിരുന്നില്ല. ഇത്രയും മുന്നോട്ടു പോയ ശേഷം പുതിയ ആവശ്യവുമായി വരുന്നത് നല്ലതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ പിന്‍മാറ്റം.
അഭിഭാഷകനായിരിക്കെ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പാത്രിയാർക്കിസ് വിഭാഗത്തിനു വേണ്ടി ഹാജരായി എന്നും അതിനാൽ വാദം കേൾക്കുന്നതിൽനിന്നും വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് രണ്ട് ജഡ്‌ജിമാരും പിൻമാറിയത്.
ഇത്തരമൊരു ഹര്‍ജി വന്ന സാഹര്യത്തില്‍ കോടതിയുടെ നിഷ്പക്ഷത ഭാവിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു. അതേസമയം പുതിയ ബെഞ്ച് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. ഇരുകക്ഷികളും ബെഞ്ചില്‍ വിശ്വാസം അറിയിച്ചെങ്കിലും തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. കേസില്‍ കക്ഷി ചേരുന്നതിനായി വിശ്വാസികളുടേതായ ഹര്‍ജിയുമായി എത്തിയ അഭിഭാഷകനാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്നും പുതിയ ബെഞ്ച് കേസ് പരിഗണിക്കണമെന്നും ആവശ്യം ഉന്നയിച്ചത്.
അതേസമയം പിറവം പള്ളി തർക്കത്തിൽ സുപ്രിംകോടതി വിധി നടപ്പിലാക്കാനുള്ള സർക്കാർ ശ്രമം യാക്കോബായ വിഭാഗം ഇന്നലെ തടഞ്ഞിരുന്നു. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന കോടതി വിധി നടപ്പാക്കാനെത്തിയ പൊലീസ് വിശ്വാസികളുടെ ആത്മഹത്യാ ഭീഷണിയെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു.
https://www.facebook.com/Malayalivartha























