വീഴുന്നത് പ്രതിമയുടെ രാഷ്ട്രീയം. പരിഹസിക്കുന്ന ഭാഷയായിരുന്നു മോദിയുടേത്. രാഹുലിനെ പപ്പു മോനെന്ന് വിളിച്ചു. സോണിയയേയും നെഹ്‌റുവിനേയും മോദി അപമാനിച്ചു. പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍, ജാതി രാഷ്ട്രീയവും വിഭജന രാഷ്ട്രീയവും ഇന്ത്യയില്‍ വേരൂന്നിയ കാലമായിരുന്നു. ഒടുവിൽ ജനം പറയുന്നു മോദി ഭരണം മടുത്തു എന്ന്.
വീഴുന്നത് പ്രതിമയുടെ രാഷ്ട്രീയം. പരിഹസിക്കുന്ന ഭാഷയായിരുന്നു മോദിയുടേത്. രാഹുലിനെ പപ്പു മോനെന്ന് വിളിച്ചു. സോണിയയേയും നെഹ്‌റുവിനേയും മോദി അപമാനിച്ചു. പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍, ജാതി രാഷ്ട്രീയവും വിഭജന രാഷ്ട്രീയവും ഇന്ത്യയില്‍ വേരൂന്നിയ കാലമായിരുന്നു. ഒടുവിൽ ജനം പറയുന്നു മോദി ഭരണം മടുത്തു എന്ന്.കേരളത്തിലും കോൺഗ്രസ് ഉണർവ് നേടിയെടുക്കും. ചാഞ്ചാടി നിന്നവർ ഇനി കോൺഗ്രസിന് പിന്നിൽ ഒരുമിക്കും. യൂ ഡി എഫിനും നല്ലകാലം പിറന്താച്. കേരളത്തിലെ നേതാക്കളുടെ പ്രസ്താവനകളിൽ കൂടുതൽ ആത്മവിശ്വാസം നിഴലിക്കുന്നു. കരുത്തനായ രാഹുൽ ഇനി കേരള രാഷ്ട്രീയത്തിലും ശക്തമായി ഇടപെടും. ഗ്രൂപ്പ് പോരിൽ തളർന്നു കിടക്കുന്ന കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ കരുത്തുള്ളതാക്കാൻ രാഹുലിനെ കഴിയൂ.ഇന്ധന വില വർദ്ധനവും, നോട്ടു നിരോധനവും കശക്കിയെറിഞ്ഞ ജന ജീവിതം. ഗതികെട്ട് ജനം വലിച്ചു കീറി. കേന്ദ്ര വിരുദ്ധ വികാരം ആളിക്കത്തിക്കുക ഇനി കേരളത്തിലും കോൺഗ്രസിന്റെ മുഖ്യ അജണ്ടയാകും.രാഹുല്‍ മുന്നോട്ട് വെച്ചത് കാപട്യമില്ലാത്ത മുഖമായിരുന്നു. കോണ്‍ഗ്രസ് അമിതാവേശത്തിനു മുതിരാതെ ചിട്ടയോടെ പ്രവര്‍ത്തിച്ചാല്‍ വിജയം അവരെ തേടിയെത്തും. ഇത് സെമി ഫൈനല്‍ ഫൈനലിനു മുന്‍പുള്ള ചെറിയ വിജയം മാത്രം. ഇനി ഓരോ സ്ഥലത്തുള്ള ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിയണം. മോദി പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെയാണ് ഈ വിധി. ഹിന്ദി ഹൃദയഭൂമിയില്‍ ബി ജെ പി വീണെന്ന് പറയുമ്പോള്‍ രാജസ്ഥാനും മധ്യപ്രദേശിനുമപ്പുറം ഉത്തര്‍പ്രദേശുണ്ട്, ഒരു വശത്ത് ബംഗാളുണ്ട്. ഇവിടെയൊക്കെ സീറ്റുകള്‍ നേടണമെങ്കില്‍ മഹാ സഖ്യവും കാഴ്ചപ്പാടും വേണം. കോണ്‍ഗ്രസ് നേതൃത്വം ഇത്തരത്തില്‍ വളര്‍ന്നെങ്കില്‍ മാത്രമേ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കാനാവൂ. ദക്ഷിണേന്ത്യയും ശക്തി തെളിയിക്കേണ്ട ഇടം തന്നെ.ഇതൊരാവേശമാണ് അണികൾക്കും നേതാക്കൾക്കും. ഇനിയുള്ള ഒഴുക്ക് ശക്തമാണ്. ഈ തെരഞ്ഞെടുപ്പിൽ പണത്തിനു ബുദ്ധിമുട്ടിയ കോൺഗ്രസിനെ തേടി ഇനി ബിസിനസ് ലോകമെത്തും. കളി സൂപ്പറാക്കാനുള്ള കഴിവ് തെളിയിച്ച രാഹുലിന്റെ പിന്നിൽ നേതാക്കൾ ഒരുമിക്കും.