എന്തു വില കൊടുത്തും വനിതാ മതില്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാര്‍.. വനിതാ മതിലിന്റെ കെട്ടുറപ്പിന് പോലീസിന്റെ കണക്കെടുപ്പ്

എന്തു വില കൊടുത്തും വനിതാ മതിലു കെട്ടിപ്പൊക്കാന്‍ സര്‍ക്കാര്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സര്‍ക്കാര്‍ ജീവനക്കാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും കളത്തിലിറക്കുന്ന സര്‍ക്കാര്‍ ഒടുവില്‍ പേടി കാരണം പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തെയും ഉപയോഗിക്കുന്നു.
വനിതാ മതിലിന്റെ കെട്ടുറപ്പിന് പോലീസിന്റെ കണക്കെടുപ്പ്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംഘടനകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം. എതിര്‍പ്പുള്ളവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ജനുവരി ഒന്നിനു പ്രഖ്യാപിച്ച വനിതാ മതിലില്‍ നിന്നു ചില സംഘചടനകള്‍ വിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ പട്ടിക പുതുക്കുന്നത്.
ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ വനിതാ സംഘടനകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു തുടങ്ങി. മതിലില്‍ തീരുമാനം വ്യക്തമാക്കാത്ത സംഘടനകളുടെയും കൂട്ടായ്മകളുടെയും നിലപാടാണു രഹസ്യാന്വേഷണത്തിലൂടെ ആരായുന്നത്. പ്രത്യേകിച്ചു രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്താത്ത സംഘടനകളുടെ വനിതാ വിഭാഗത്തെ മതിലില്‍ പങ്കാളികളാക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.
മതില്‍ പൊളിയരുതെന്നും പ്രത്യേകം നിര്‍ദ്ദേശമുണ്ട്. ആളു കുറയുന്ന മേഖലകളില്‍ വേണ്ടി വന്നാല്‍ ഇതര ജില്ലകളില്‍ നിന്നു പ്രവര്‍ത്തകരെ എത്തിക്കും. വന്‍വിവാദമാണ് മതില്‍ ചലഞ്ചിലൂടെ വീണ്ടും സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തുന്നത്. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയില്‍ ഏതു വിധേനയും മതില്‍ നിര്‍മ്മാണം വിജയിപ്പിക്കുക എന്നതാണ് തന്ത്രം. വനിതാ മതിലിലൂടെ തണുത്തു പോയ ശബരിമല വിശ്വാസി സമരവും, വിഭജന രാഷ്ട്രീയവും കേരളത്തില്‍ ശക്തമാകുമെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha























