തലയിലെ മുറിവുകളില്‍ പുഴുക്കളുമായി തെരുവുനായ്ക്കള്‍ മലയോര ടൗണുകളില്‍

മലയോര ടൗണുകളില്‍ തലയ്ക്ക് മുറിവേറ്റ നായ്ക്കളെ കൂട്ടത്തോടെ കണ്ടെത്തിയത് ഭീതിയും ആശങ്കയും ഉയര്‍ത്തി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേളകം ടൗണില്‍ ഇത്തരം നായ്ക്കളെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കൊട്ടിയൂര്‍ ടൗണിലും തലയ്ക്ക് മുറിവേറ്റ നായ്ക്കളെ കണ്ടെത്തിയത് ദുരൂഹത ഉളവാക്കുകയാണ്. ഇത്തരം നായ്ക്കള്‍ കാരണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കാല്‍നടയാത്ര സാധ്യമാകുന്നില്ല.
മുമ്പ് ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നവയല്ല ഇവയില്‍ പല നായ്ക്കളുമെന്ന് നാട്ടുകാര്‍ പറയുന്നു. തെരുവു പട്ടികളുടെ എണ്ണത്തില്‍ പെട്ടെന്ന് വന്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളതും പുതുതായി എത്തിയ തെരുവു നായ്ക്കളില്‍ പലതിനും തലയ്ക്ക് മുറിവുള്ളതായി കണ്ടെത്തിയതുമാണ് ദുരൂഹതയുണ്ടാക്കുന്നത്.
പുറമെ നിന്ന് തെരുവുനായ്ക്കളെ മലയോര ടൗണുകളില്‍ കൊണ്ടു വന്ന് ഉപേക്ഷിക്കുന്നുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്. രാത്രി കാലങ്ങളില്‍ ടൗണുകളിലെത്തുന്നവര്‍ക്ക് തെരുവുനായ്ക്കള്‍ ഭീഷണിയാകാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. തെരുവുനായ്ക്കളെ ഒഴിവാക്കാന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒപ്പം നായകള്‍ക്ക് തലയില്‍ മുറിവേല്‍ക്കുന്നത് എങ്ങനെയെന്നും എവിടെ നിന്നാണ് ഇവ എത്തുന്നതെന്നുമുള്ള അന്വേഷണവും ആവശ്യമാണ്.
https://www.facebook.com/Malayalivartha























