ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടി, ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ തടസമില്ല; ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും
ശബരിമലയില്‍ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടിയതായി കളക്ടര്‍ അറിയിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. പൊലീസിന്റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സന്നിധാനം, പമ്ബ, നിലയ്ക്കല്‍ , ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ, ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സത്യാഗ്രഹം തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും നിരോധനാജ്ഞ നീട്ടിയത്.
https://www.facebook.com/Malayalivartha