മനുഷ്യന്റെ പ്രാർത്ഥന വിഭലമായി; തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു; മരിച്ചത് തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായർ

തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സമരപ്പന്തലിന് എതിര്‍വശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച് തീ കത്തിച്ചശേഷം ശരണം വിളിച്ച്‌കൊണ്ട് സമര പന്തലിലേക്ക് ഓടിക്കയറുകയായിരുന്നു ഇയാളെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ ആള്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സികെപിയുടെ ഗണ്‍മാനും പാര്‍ട്ടി പ്രവര്‍ത്തകരും കൂടി ചേര്‍ന്ന് അവിടെയുണ്ടായിരുന്ന കസേര കൊണ്ട് ദേഹത്ത് അടിച്ച് അയാളെ വീഴ്ത്തുകയായിരുന്നു. ഇവിടെ കുടിക്കാന്‍ വെച്ചിരുന്ന വെള്ളമെടുത്ത് ഒഴിച്ചാണ് തീ കെടുത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്.
കടുത്ത അയ്യപ്പ ഭക്തനായ വേണുഗോപാലന്‍ നായര്‍ പൊള്ളലേറ്റ് കിടക്കുമ്പോൾ പോലും അയ്യപ്പന് വേണ്ടി എനിക്ക് ഇത്രയേ ചെയ്യാൻ കഴിയുകയുള്ളൂ എന്ന് വളരെ വൈകാരികമായി വിളിച്ച് പറയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.
യൂണിയനില്‍ അംഗമായ വേണുഗോപാലന്‍ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ വര്‍ഷം വരെ ശബരിമല മണ്ഡലകാലത്ത് കരാര്‍ അടിസ്ഥാനത്തില്‍ അരവണ നിര്‍മ്മാണത്തിനും പോകുമായിരുന്നു.
https://www.facebook.com/Malayalivartha


























