Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി

31 MARCH 2026 10:53 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി അവതരിപ്പിച്ച സ്മാർട്ട് കാർഡിന്റെ (ട്രാവൽ കാർഡ്) റീചാർജ് പരിധിയിൽ വലിയ മാറ്റങ്ങൾ. നിലവിൽ 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തിയതായി അധികൃതർ . യാത്രക്കാർക്ക് പണത്തിന് പകരം കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്ന സൗകര്യം കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.


ഏതൊരു എ.ടി.എം. കാർഡും പോലെ ബസുകളിലെ മെഷീനിൽ സൈ്വപ്പ് ചെയ്തുകൊണ്ട് ടിക്കറ്റ് നിരക്ക് അടക്കാൻ യാത്രക്കാർക്ക് കഴിയും. പണം കരുതേണ്ടതില്ല എന്നത് യാത്രക്കാരുടെ വലിയൊരു പ്രയാസമാണ് ഇതുവഴി പരിഹരിക്കുന്നത്. യാത്രക്കാർക്കായി വിവിധ റീചാർജ് സ്ലാബുകളിൽ അധിക തുക (ബോണസ്) പ്രഖ്യാപിച്ചിട്ടുണ്ട്. റീചാർജ് ചെയ്യുന്ന തുകയേക്കാൾ അധികമായി തുക ലഭിക്കും.

1,000 മുതൽ 1,999 രൂപ വരെ: 40 രൂപ അധികം

2,000 രൂപയ്ക്ക് മുകളിൽ: 100 രൂപ അധികം
3,000 രൂപയ്ക്ക് മുകളിൽ: 150 രൂപ അധികം
4,000 രൂപയ്ക്ക് മുകളിൽ: 200 രൂപ അധികം
100 രൂപയാണ് സ്മാർട്ട് കാർഡിന്റെ വില. കുറഞ്ഞത് 100 രൂപ മുതൽ റീചാർജ് ചെയ്യാവുന്നതാണ്. കാർഡിലെ തുകക്ക് ഒരു വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഒരു വർഷത്തിലധികം കാർഡ് ഉപയോഗിക്കാത്തപക്ഷം അത് പ്രവർത്തനരഹിതമാകും. അത്തരം കാർഡുകൾ കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ വഴി വീണ്ടും പ്രവർത്തനക്ഷമമാക്കാവുന്നതാണ്.

അതേസമയം കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും സ്മാർട്ട് കാർഡ് സ്വന്തമാക്കാവുന്നതാണ്. കൂടാതെ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളിൽ നിന്നും ബസ് കണ്ടക്ടർമാരിൽ നിന്നും നേരിട്ട് കാർഡ് വാങ്ങാനും റീചാർജ് ചെയ്യാനും സൗകര്യമുണ്ട്. ഈ കാർഡ് ഒരാൾക്ക് തന്നെ വേണമെന്ന് നിർബന്ധമില്ല.

ഒരു കാർഡ് ഉപയോഗിച്ച് തന്നെ വീട്ടിലെ മറ്റുള്ളവർക്കും സുഹൃത്തുക്കൾക്കും യാത്ര ചെയ്യാം. അതായത്, കാർഡ് കൈവശമുള്ള ആർക്കും ടിക്കറ്റ് എടുക്കാം. കണ്ടക്ടർക്കും യാത്രക്കാരനും ഒരുപോലെ തലവേദനയാകുന്ന ചില്ലറ പ്രശ്നം ഇതിലൂടെ ഒഴിവാക്കാം. ടിക്കറ്റ് തുക കൃത്യമായി കാർഡിൽ നിന്ന് കുറയുന്നതിനാൽ ബാക്കി പണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാകും. ബസിലെ ഇ.ടി.എം (Electronic Ticketing Machine) മെഷീനിലൂടെയോ കാർഡിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ ബാലൻസ് തുക തത്സമയം അറിയാൻ സാധിക്കും.

നിലവിൽ എല്ലാ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലും ഈ സൗകര്യം ലഭ്യമാണ്. വരും മാസങ്ങളിൽ വിദ്യാർഥികളുടെ കൺസഷൻ കാർഡുകളും സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നുണ്ട്. ചലോ (Chalo) മൊബൈൽ ആപ്പ് ഉപയോഗിച്ച് യാത്രക്കാർക്ക് സ്വന്തമായും കാർഡ് റീചാർജ് ചെയ്യാവുന്നതാണ്.

കാർഡ് നഷ്ടപ്പെടുകയോ സാങ്കേതികമായി തകരാറിലാകുകയോ ചെയ്താൽ അടുത്തുള്ള ഡിപ്പോയിൽ അപേക്ഷ നൽകി പുതിയ കാർഡ് വാങ്ങാവുന്നതാണ്. പഴയ കാർഡിലെ ബാലൻസ് തുക പുതിയതിലേക്ക് മാറ്റി നൽകുകയും ചെയ്യും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (4 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (5 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (5 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (5 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (5 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (5 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (9 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (9 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (9 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (9 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (9 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (9 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (9 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (10 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (10 hours ago)

Malayali Vartha Recommends