ശബരിമല സ്ത്രീ പ്രവേശത്തിൽ ദു:ഖമുണ്ടായിരുന്നു; നിരവധി പ്രതിഷേധ സമരങ്ങളിലും പങ്കെടുത്തിരുന്നു; സെക്രട്ടേറിയേറ്റിന് മുന്നിൽ ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ ബിജെപി നിരാഹാരപ്പന്തലിന് മുന്നിലായി ഇന്ന് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി.
മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയാണ് ഇത്. ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി. അതേസമയം വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യപകമായി ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
അതേസമയം വേണുഗോപാലൻ നായർ ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്നും ശബരിമല സ്ത്രീ പ്രവേശത്തിൽ ദു:ഖമുണ്ടായിരുന്നുവെന്നും മരുമകൻ ബിനു മാധ്യമങ്ങളോട് പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും ബിനു പ്രതികരിച്ചു.
തിരുവനന്തപുരം മുട്ടട സ്വദേശിയായ വേണുഗോപാലന്‍ ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്.
https://www.facebook.com/Malayalivartha


























