സുരേന്ദ്രന്റെ വെല്ലുവിളിക്ക് പിന്നാലെ സ്ത്രീപ്പട... നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരും ഒന്നിച്ച് മലകയറാനെത്തുന്നു

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ചോദിച്ചത് ശബരിമലയില്‍ സ്ത്രീ പ്രവേശനം സര്‍ക്കാര്‍ ഉപേക്ഷിച്ചോ എന്നാണ്. എന്നാല്‍ ശബരിമലയില്‍ കയറാന്‍ സ്ത്രീകള്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതികളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം ഡിസംബര്‍ 23ന് ശബരിമലയിലേക്ക് പുറപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള അമ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലുള്ളത്.
തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനിതി എന്ന വനിത സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള സ്ത്രീകള്‍ ശബരിമലയിലെത്തുന്നത്. ശബരിമല പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 21നും ഡിസംബര്‍ 11നും മുഖ്യമന്ത്രി പിണറായി വിജയന് മനിതി കത്തുകള്‍ അയച്ചെങ്കിലും ഇവക്കൊന്നും മറുപടി ലഭിച്ചില്ലെന്ന് മനിതി വാട്‌സ് ആപ് മെസേജില്‍ പറയുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തമിഴ്‌നാട്ടില്‍ രൂപം കൊണ്ട സ്വതന്ത്രസംഘടനയാണ് മനിതി. ഇതിനുമുമ്പ് ശബരിമലയിലേക്ക് വന്ന യുവതികള്‍ക്ക് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാത്തതുകൊണ്ടാകാം അവര്‍ക്ക് അയ്യപ്പ സന്നിധിയിലെത്താന്‍ കഴിയാതിരുന്നതെന്നും കേരള സര്‍ക്കാറിന്‍േറതുപോലെ ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന തങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സംരക്ഷണം തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനിതി കത്തില്‍ വ്യക്തമാക്കുന്നു.
വിശ്വാസികളും അല്ലാത്തവരുമായ ഒരു കൂട്ടം യുവാക്കളാണ് യാത്രക്ക് മുന്‍കൈയെടുക്കുന്നതെന്ന് കത്തിലുണ്ട്. വിശ്വാസികള്‍ പരമ്പരാഗത രീതിയില്‍ കെട്ടുനിറച്ച് ഇരുമുടിക്കെട്ടുമായി മലകയറാനാണ് ഒരുങ്ങുന്നത്. കേരളത്തില്‍ നിന്നും പത്ത് യുവതികള്‍ ഉണ്ടാകും. ഒറ്റ ശ്രമം കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും സംഘാടകര്‍ പറഞ്ഞു.
യാത്രയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മറ്റ് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കാനൊരുങ്ങുകയാണ് സംഘാടകര്‍. ആര്‍.എം.പി, ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിള അസോസിയേഷന്‍, എ.ഐ.വൈ.എഫ്, സി.പി.ഐ.എം.എല്‍ റെഡ്ഫ്‌ലാഗ്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയ സംഘടനകളെയും അന്വേഷി തുടങ്ങിയ വനിത സംഘടനകളേയും പിന്തുണ ആവശ്യപ്പെട്ട് സംഘാടകര്‍ സമീപിക്കും.
വിഷയത്തില്‍ ഇതിനോടകം നിലപാട് വ്യക്തമാക്കിയ ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളെ സമീപിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























