നിരാഹാര സമരപ്പന്തലിനു മുന്നിൽ സ്വയം തീകൊളുത്തി; ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം; നിർത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ്സുകൾക്ക് നേരെ അക്രമികളുടെ കല്ലേറ്

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണത്തില്‍ അനുശോചിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം. പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ് അക്രമികൾ തല്ലിത്തകർക്കുകയായിരുന്നു. മൂന്ന് ബസ്സുകളുടെ ചില്ലുകളും അക്രമികൾ തകർത്തു.
തിരുവനന്തപുരം മുട്ടട അഞ്ചുമുക്കുവയല്‍ അനുപമ നഗര്‍ ആനൂര്‍ വീട്ടില്‍ വേണുഗോപാലന്‍ (49) ഇന്നലെ പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്.
എന്നാൽ ഇയാള്‍ അയ്യപ്പ ഭക്തനാണെന്നും ശബരിമലയിലെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ബിജെപി നേതാക്കള്‍ സ്ഥാപിക്കുകയായിരുന്നു. വൈകിട്ട് മരണവിവരം പുറത്ത് വന്നതോടെ 'ബലിദാനിയാക്കി' സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയുമുണ്ടായി. അതേസമയം, കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണ് ആത്മഹത്യയെന്ന മരണമൊഴി പുറത്ത് വന്നെങ്കിലും 'ബലിദാനി' തീരുമാനത്തില്‍നിന്ന് പിന്‍മാറാന്‍ ബിജെപി തയ്യാറായില്ല എന്നാണ് വിവരം.
https://www.facebook.com/Malayalivartha


























