മുത്തലാഖ് ക്രിമിനൽ കുറ്റമായേക്കും .. ഓർഡിനൻസ് വീണ്ടും ലോക്സഭയിൽ

മുത്തലാഖ് ഓർഡിനൻസിന് പകരമുള്ള ബിൽ ലോക്സഭയിൽ. ഇത് രണ്ടാം തവണയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് ബിൽ അവതരിപ്പിച്ചത് . ബിൽ രാജ്യതാൽപര്യം ഉയർത്തി പിടിക്കുന്നതാണെന്നും ലക്‌ഷ്യം സ്ത്രീ ക്ഷേമം മാത്രമാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. പുതിയ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ മുത്തലാഖ് കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാകും .
അതേസമയം മുത്തലാഖ് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലിന് അനുമതി നല്‍കരുതെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം.
ആദ്യ ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല. മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള ബില്ലാണ് നേരത്തെ രാജ്യസഭയിൽ അവതരിപ്പിച്ചത്.
ലോക്‌സഭയില്‍ മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണച്ച കോണ്‍ഗ്രസ് പക്ഷേ, മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്കുന്ന വ്യവസ്ഥയെ ചോദ്യം ചെയ്തു. ജയിലിലുള്ളയാള്‍ എങ്ങനെ ജീവനാംശം നല്കുമെന്നു ചോദിച്ച കോണ്‍ഗ്രസ്, ജീവനാംശം നിര്‍ണയിക്കുന്നതിലും വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മുത്തലാഖ് ചെയ്യുന്ന ഭര്‍ത്താവിന് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ എന്ന വ്യവസ്ഥ ഒഴിവാക്കണമെന്നായിരുന്നു ആര്‍ജെഡിയുടെ ആവശ്യം. ബില്‍ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അസദുദ്ദീന്‍ ഒവൈസിയും അന്ന് പ്രതികരിച്ചു. ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമാണിതെന്നും അഭിപ്രായം ഉയർന്നുവന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ ബിൽ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. . അണ്ണാ ഡിഎംകെയും ബിജു ജനതാദളും ബില്ലിനെ എതിര്‍ത്തു.ഇത്തവണ ബില്ലിൽ ഭേദഗതി വരുത്തിയാണ് വീണ്ടും അവതരിപ്പിച്ചത്
ഭേദഗതി വരുത്തിയ ബില്ലില്‍ മുത്തലാഖിന് ഇരയായ സ്ത്രീക്കും കുടുംബത്തിനും മാത്രമേ പരാതി നല്കാന് കഴിയൂ. ഭര്‍ത്താവുമായി ഒത്തു തീര്‍പ്പിലെത്തിയാല്‍ സ്ത്രീക്കു പരാതി പിന്‍വലിക്കാം. ഭാര്യയുടെ വാദം കേട്ട ശേഷം പ്രതിക്കു ജാമ്യം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ ജഡ്ജിക്കു തീരുമാനിക്കാമെന്നും പുതുക്കിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതിനു മുൻപ് , ഇരയായ സ്ത്രീയുടെ അയല്‍വാസികള്‍ പരാതി നല്കിയാലും കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന നിലയിലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ ലോക്സഥയില് അവതരിപ്പിച്ചിരുന്നത്
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് മുസ്!ലിം സ്ത്രീകള്‍ക്കുള്ള വിവാഹ സംരക്ഷണബില്‍ ആദ്യമായി ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ക്കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 22-ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്. വാട്സാപ്പിലൂടെയും കത്തിലൂടെയും ഫോണിലൂടെയും മൊഴി ചൊല്ലപ്പെട്ട അഞ്ച് മുസ്ലിം സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
വിവാഹത്തെ കുറിച്ച് മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായ വീക്ഷണമാണ് മുസ്ലിം സമുദായത്തിനുള്ളത്. വരനും വധുവിന്റെ പിതാവും തമ്മിലാണ് വിവാഹ കരാറുണ്ടാക്കുന്നത്. ഇതനുസരിച്ച് വിവാഹ മോചനവും ഒറ്റവാക്കില്‍ ഒതുക്കാം.
സ്ത്രീയും പുരുഷനും വിവാഹബന്ധം വേര്‍പെടുത്താന്‍ പാടില്ലെന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഉണ്ടെങ്കിലും പുരുഷന്മാര്‍ തലാഖ് പ്രയോഗിച്ച് സ്ത്രീകളെ ഉപേക്ഷിക്കുന്നതു വ്യാപകമാണ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാന്‍ സാധിക്കാത്ത സഹചര്യത്തില്‍ മാത്രമെ ഇസ്ലാം മതവിശ്വാസപ്രകാരം തലാഖ് അനുവദിക്കുന്നുള്ളൂ.
എന്നാല്‍ തലഖിനെ ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ത്വലാഖ് എന്ന് ഉരുവിട്ടാല്‍ തന്നെ വിവാഹ മോചനമായെന്നു കരുതുന്നവരാണ് പലരും. അതേസമയം ഒരാള്‍ ഭാര്യയോട് ത്വലാഖ് എന്ന് പറഞ്ഞാല്‍ വിവാഹ മോചനം ഒരിക്കലും സംഭവിക്കില്ല, മറിച്ച് അത് വിവാഹ മോചനത്തിന്റെ ഭാഗമായ ഒരു കര്‍മ്മം മാത്രമായാണ് പരിഗണിക്കുന്നത്. സ്വബോധം ഇല്ലാതെയോ ദേഷ്യത്തിലോ പറയുന്ന തലാഖ് ഒരിക്കലും സ്വീകരിക്കപ്പെടില്ല. ആര്‍ത്തവ സമയത്തോ ഗര്‍ഭിണി ആയിരിക്കുമ്ബോഴും തലാഖ് ചൊല്ലാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
വിവാഹമോചനത്തിന്റെ ഭാഗമായി ഭര്‍ത്താവ് ഭാര്യയോട് തലാഖ് പറഞ്ഞാലുടന്‍ സ്ത്രീയെ വീട്ടില്‍നിന്ന് പുറത്താക്കാനും സാധിക്കില്ല. മൂന്ന് മാസം നിര്‍ബന്ധമായും ഭര്‍ത്താവിന്റെ വീട്ടില്‍ തങ്ങണമെന്നാണ് വ്യവസ്ഥ. ഇതിനു അറബിയില്‍ പറയുന്ന വാക്കാണു 'ഇദ്ദ'. പിണങ്ങിയ ദമ്ബതികള്‍ തമ്മില്‍ യോജിപ്പിലെത്താന്‍ സാധ്യത ഉള്ളതിനാലാണ് ഇദ്ദ നടപ്പാക്കണമെന്ന് ഇസ്ലാം നിയമം നിര്‍ദ്ദേശിച്ചിരിക്കുന്നത്. 'ഇദ്ദ'യ്ക്കിടെ ദമ്ബതികള്‍ തമ്മില്‍ ലൈംഗികബന്ധം നടന്നാലും തലഖ് റദ്ദാക്കപ്പെടും. ഈ മൂന്നു മാസത്തിനിടയിലും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ മാത്രമെ വിവാഹമോചനം യാഥാര്‍ഥ്യമാകൂ. അതായത് തലാഖ് പറഞ്ഞാലുടന്‍ വിവാഹമോചനം നടക്കില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
മൂന്നു മാസം കഴിഞ്ഞ് വിവാഹമോചനം കഴിഞ്ഞാലും സ്ത്രീയ്ക്കു ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ഇസ്ലാം നിയമം വ്യക്തമായി പറയുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാന വിവാഹത്തിന്റെ ഭാഗമായി പുരുഷനില്‍ നിന്നും ലഭിച്ച 'മഹര്‍' സ്ത്രീ ഒരിക്കലും മടക്കി നല്‍കേണ്ടതില്ലെന്നതാണ്.
പക്ഷെ ഖുർആൻ വചനങ്ങൾ സൗകര്യപൂർവ്വം വളച്ചൊടിച്ചു ഭാര്യയെ എപ്പോള്‍ വേണമെങ്കിലും ഒഴിവാക്കാമെന്ന രീതി കാലങ്ങളായി നിലനില്‍ക്കുന്നതിനാല്‍ ഈ സമുദായത്തിലെ നിരവധി സ്ത്രീകളാണ് ദുരിതത്തിലായിരിക്കുന്നത്.ഇതിനു ഒരറുതി വരുത്തുന്നതാണ് മുത്തലാഖ് നിരോധനം.
https://www.facebook.com/Malayalivartha
























