കവിയൂര്‍ പീഡനക്കേസില്‍ പിതാവ് മകളെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവില്ലെന്ന് സി.ബി.ഐ, കേസില്‍ ബാഹ്യ ഇടപെടലുകളില്ലെന്നും ലതാനായരാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

ഏറെ വിവാദമായ കവിയൂര്‍ പീഡനക്കേസില്‍ സി.ബി.ഐ മലക്കം മറിഞ്ഞു. പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് മലക്കംമറിച്ചില്‍. പിതാവ് പീഡിപ്പിച്ചതിനെ തെളിവില്ലെന്നും സംശയം മാത്രമാണുള്ളതെന്നും കോടതിയില്‍ നാലാമത് നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറയുന്നു. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്ക് കാരണം ലതാനായരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേസില്‍ രാഷ്ട്രീയ ഇടപെടലുകളോ, ബാഹ്യഇടപെടലുകളോ ഉണ്ടായിട്ടില്ലെന്നും സി.ബി.ഐ ആവര്‍ത്തിക്കുന്നു. അച്ഛന്‍ രണ്ട് പീഡിപ്പിച്ചെന്ന് രണ്ട് തവണ സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് ആദ്യം സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടാമതും മൂന്നാമതും നല്‍കിയ റിപ്പോര്‍ട്ടിലാണ് പിതാവ് പീഡിപ്പിച്ചെന്ന് വ്യക്തമാക്കിയത്. എന്നാലിതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് കോടതി വിമര്‍ശിച്ചു. മരിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞത്. ഈ സമയത്തിനുള്ളില്‍ പെണ്‍കുട്ടി സ്‌കൂളിലോ, മറ്റെവിടെങ്കിലോ പോയിട്ടില്ല. അതിനാല്‍ വീട്ടിലുണ്ടായിരുന്ന പിതാവ് പീഡിപ്പിച്ചെന്ന നിഗമനത്തിലാണ് സി.ബി.ഐ എത്തിയത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും അനഘ പീഡനത്തിന് ഇരയായതായും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിലെ അച്ഛന്റെ അസ്വാഭാവികമായ പെരുമാറ്റത്തെ കുറിച്ച് അനഘ കൂട്ടുകാരികളോട് പറഞ്ഞിരുന്ന കാര്യവും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
2004 സെപ്റ്റംബര്‍ 28നാണ് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. നാരാണയന്‍ നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷംകഴിച്ച് മരിച്ചനിലയിലുമായിരുന്നു. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. നാരായണന്‍ നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. നാലാമത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പിതാവ് പീഡിപ്പിച്ചെന്ന് സംശയം മാത്രമാണെന്നാണ് സി.ബി.ഐ പറയുന്നത്. ശാസ്ത്രീയ തെളിവുകളില്ലെന്നും കൂട്ട ആത്മഹത്യയ്ക്ക് കാരണം ലതാനായരാണെന്നും ആവര്‍ത്തിക്കുന്നു.
https://www.facebook.com/Malayalivartha
























