ആദ്യം മതിലുകേറി, പന്തികേട് തോന്നിയപ്പോള്‍ എടുത്ത് ചാടി. മഞ്ജുവാര്യര്‍ക്ക് ഒടിയനില്‍ തുടങ്ങിയ ശനിദശ അവസാനിക്കുന്നില്ല, ഏറ്റവും മോശമായ മോഹന്‍ലാല്‍ സിനിമയായി ഒടിയന്‍ കൂപ്പ്കുത്തുമ്പോള്‍ അതില്‍ മഞ്ജുവിനും പങ്കുണ്ടെന്നാണ് സിനിമാ ലോകം രഹസ്യമായി പറയുന്നത്

ആദ്യം മതിലുകേറി, പന്തികേട് തോന്നിയപ്പോള്‍ എടുത്ത് ചാടി. മഞ്ജുവാര്യര്‍ക്ക് ഒടിയനില്‍ തുടങ്ങിയ ശനിദശ അവസാനിക്കുന്നില്ല. അടുത്ത കാലത്തിറങ്ങിയ ഏറ്റവും മോശമായ മോഹന്‍ലാല്‍ സിനിമയായി ഒടിയന്‍ കൂപ്പ്കുത്തുമ്പോള്‍ അതില്‍ മഞ്ജുവിനും പങ്കുണ്ടെന്നാണ് സിനിമാ ലോകം രഹസ്യമായി പറയുന്നത്. മഞ്ജുവാര്യരുടെ നിര്‍ബന്ധപ്രകാരമാണ് മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന് ഡേറ്റ് നല്‍കിയത്.
അന്നേ ഫാന്‍സുകാരും മറ്റും അതിനെ എതിര്‍ത്തിരുന്നു. അതില്‍ കാര്യമുണ്ടെന്ന് ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ് മോഹന്‍ലാലിന് ബോധ്യമായത്. അതോടെ സംവിധായകന്‍ എം.പത്മകുമാറിനെ ചീഫ് അസോസിയേറ്റായി കൊണ്ടുവന്നെങ്കിലും അതും ഏശിയില്ലെന്ന് സിനിമ വ്യക്തമാക്കുന്നു. ഇതൊക്കെയാണെങ്കിലും ആന്റണി പെരുമ്പാവൂരിന്റെ ബിസിനസ് തന്ത്രം കൊണ്ട് കൈപൊള്ളാതെ രക്ഷപെട്ടേക്കും.
മഞ്ജുവാര്യരുടെ രണ്ടാംവരവിന് ദീലീപ് പലയിടത്തും തടയിട്ടപ്പോള്‍ വാതില്‍ തുറന്ന് കൊടുത്തത് ശ്രീകുമാര്‍ മേനോനായിരുന്നു. കല്യാണിന്റെ പരസ്യത്തില്‍ ദിലീപിന് പകരം മഞ്ജുവിനെ മോഡലാക്കി. അതോടെ ദിലീപ് ശ്രീകുമാര്‍മേനോനെതിരെ ഒളിപ്പോര് തുടങ്ങി. അതിന്റെ ഏറ്റവും അവസാനത്തെ അധ്യായമാണ് ഒടിയനെതിരായ സൈബര്‍ ആക്രമണം. ഇതിന് പിന്നില്‍ ദിലീപ് ഫാന്‍സാണെന്നാണ് ശ്രീകുമാര്‍മേനോന്‍ പറയാതെ പറയുന്നത്. അതിന് മഞ്ജു മറുപടി നല്‍കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മഞ്ജു ഇപ്പോഴും മൗനത്തിന്റെ വല്മീകത്തിലാണ്. കാരണം മറ്റൊന്നുമല്ല എല്ലാംകൊണ്ടും താരം പെട്ടിരിക്കുകയാണ്.
സര്‍ക്കാരിന്റെ സാക്ഷരതാമിഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും അംബാസിഡറായ മഞ്ജു വനിതാമതിലിനെ പിന്തുണച്ചതില്‍ വലിയ അത്ഭുതമില്ല. എന്നാല്‍ എതിര്‍പ്പുമായി ബി.ജെ.പിക്കാര്‍ രംഗത്തിറങ്ങിയതോടെ കലിപ്പ് ഉടനെങ്ങും തീരില്ലെന്നും പാര്‍വതിയുടെ ഗതി തനിക്കും വരുമോ എന്നും താരം ഭയന്നു. മാത്രമല്ല ഒടിയന്റെ കളക്ഷനെയും ബാധിക്കും. അത് വരാനിരിക്കുന്ന സിനിമകളെയും ഇനി കരാറാനുള്ള ചിത്രങ്ങളെയും പരസ്യചിത്രങ്ങളെയും ബാധിക്കും വരുമാനും ഗുമ്മനെ ഇടിയും. ഇതെല്ലാം മനസിലാക്കി വനിതാമതിലില്‍ രാഷ്ട്രീയം ഉണ്ടെന്ന് പറഞ്ഞ് ചാടി ഓടി... അതോടെ ബി.ജെ.പിക്കാര്‍ തണുത്തെങ്കിലും ഇടത്പക്ഷക്കാര്‍, പ്രത്യേകിച്ച് സി.പി.എമ്മുകാര്‍ നേരെ തിരിഞ്ഞു. നിലപാടില്ലാത്ത വ്യക്തിയാണ് മഞ്ജുവാര്യരെന്നാണ് അവരുടെ ആക്ഷേപം.
മുമ്പ് ബി.ജെ.പിയുടെ പരിപാടിയില്‍ മഞ്ജു നൃത്തം ചെയ്തതും വിവാദമായിരുന്നു. താരം ബി.ജെ.പിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രചരണം. പിന്നീട് നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം മഞ്ജു സര്‍ക്കാരിനൊപ്പവും സര്‍ക്കാര്‍ മഞ്ജുവിനൊപ്പവുമായി. വിമന്‍ ഇന്‍ കളക്ടീവ് രൂപീകരിക്കാന്‍ മഞ്ജു നേരിട്ടിറങ്ങി മുഖ്യമന്ത്രിയെ കണ്ടു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ മഞ്ജുവാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ വന്നു. സര്‍ക്കാരും മഞ്ജുവും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ദൃഢമായിരുന്നു. സാക്ഷരതാ മിഷന്റെ അംബാസിഡറായ മഞ്ജു പരീക്ഷയില്‍ വിജയിച്ച വൃദ്ധയെ വീട്ടില്‍ പോയി കണ്ട് അഭിനന്ദിച്ചിരുന്നു.
മാത്രമല്ല സര്‍ക്കാരിന്റെ പലപരിപാടികളിലും മഞ്ജു സജീവ സാനിധ്യമായി. സര്‍ക്കാരിന്റെ പിന്തുണ കൂടി ഉള്ളത് കൊണ്ട് ഇന്‍ഡസ്ട്രിയിലും പുറത്തും മഞ്ജുവിനെതിരായ ആക്രമണവും കുറഞ്ഞു. ഓഖി ദുരിതബാധിതരെയും ജീവിതത്തില്‍ മറ്റ് കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരെയും നേരില്‍ക്കണ്ട് മഞ്ജു സഹായങ്ങളും സ്വാന്തനവും നല്‍കി. അങ്ങനെ അഭിനേത്രി എന്നതിലുപരി സാമൂഹ്യപ്രവര്‍ത്തക എന്ന ഇമേജും മഞ്ജു നേടിയെടുത്തു. അതിനിടെയാണ് ശബരിമല യുവതീപ്രവേശന വിധി വരുന്നത്. അപ്പോഴും മഞ്ജു പ്രതികരിച്ചില്ല. യുവതീപ്രവേശ കോലാഹലമുണ്ടായപ്പോഴും ഒന്നും പറഞ്ഞില്ല. എന്നാല്‍ വനിതാ മതിലില്‍ ഒളിഞ്ഞിരിക്കുന്ന തന്ത്രമറിയാതെ താരം ചാടിക്കേറിയത് എന്തിനാണെന്ന് സിനിമയിലുള്ള പലര്‍ക്കും വ്യക്തമായിട്ടില്ല. എന്തായാലും ഉത്തരത്തിലിരുന്നത് എടുക്കാനുമായില്ല, കക്ഷത്തിലിരുന്നത് പോവുകയും ചെയ്ത അവസ്ഥയിലാണ് താരമിപ്പോള്‍.
https://www.facebook.com/Malayalivartha
























