എങ്ങോട്ട് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ല... ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും പി.സി.ജോര്‍ജ്

യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി. ജോര്‍ജ് എം.എല്‍.എ ഡല്‍ഹിയില്‍ എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ ഏത് മുന്നണിയുമായും ചര്‍ച്ച നടത്തുമെന്നും യു.ഡി.എഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് കാര്യം ചര്‍ച്ച ചെയ്ത് ആര്‍ക്കൊപ്പം പോകണമെന്ന് തീരുമാനിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കി.
രാഹുലിന്റെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് ഒറ്റയ്ക്ക് ഇരുമുന്നണികള്‍ക്കെതിരെയും മത്സരിച്ചാണ് പി.സി ജോര്‍ജ് വിജയിച്ചത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച ജോര്‍ജ് ബി.ജെ.പിക്ക് പിന്തുണ നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. നിയമസഭയില്‍ ഒ. രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കുമെന്നും ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























