Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഹ്നാ ഫാത്തിമയ്ക്ക് തീവ്രവാദി ബന്ധം? ജയിൽ മോചിതയായതിന് പിന്നാലെ രഹനയ്ക്ക് സ്വീകരണം നൽകിയ ചടങ്ങിലെ മുഖ്യസംഘാടകന്‍ മാവോയിസ്റ്റ് എന്ന് ആരോപണം

21 DECEMBER 2018 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അയ്യപ്പ ഭക്തരുടെ മതവികാരങ്ങള്‍ വൃണപ്പെടുത്തിയതിന് അറസ്റ്റിലായ രഹ്നാ ഫാത്തിമയ്ക്ക് തീവ്രവാദി നേതാക്കളുമായി ബന്ധം. ജയില്‍ മോചിതയായ രഹ്നാ ഫാത്തിമയ്ക്ക് കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകന്‍ തീവ്രവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി ജയില്‍ വാസമനുഭവിച്ചിട്ടുള്ള തുഷാര്‍ നിര്‍മല്‍ സാരഥിയാണെന്ന് റിപ്പോര്‍ട്ട്. രഹ്ന ഫാത്തിമയ്ക്കായി മാവോയിസ്റ്റ് നക്സല്‍ ബന്ധമുള്ള ചിലരും ചുംബന സമരത്തില്‍ പങ്കെടുത്ത ചിലരും കൂട്ടായ്മകളുമായി രംഗത്തെത്തിയിരുന്നു.

ശബരിമലയില്‍ വിധി നടപ്പാക്കാന്‍ ശ്രമിച്ചയാളെന്ന വീരപരിവേഷം നല്‍കി രഹ്നാ ഫാത്തിമയെ അവതരിപ്പിക്കുകയായിരുന്നു ഫ്രീ രഹ്നാ ഫാത്തിമാ ആക്ഷന്‍ കൗണ്‍സിലിന്റെ പേരില്‍ നടന്ന പരിപാടി. ഈ സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗവും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതിന്റെ മുഖ്യസംഘാടകനായ തുഷാര്‍ നിര്‍മല്‍ സാരഥി മാവോയിസ്റ്റ് തീവ്രവാദി ബന്ധത്തിന്റെ പേരില്‍ 2015 ല്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞയാളാണ്.

കളമശ്ശേരി ദേശീയപാതാ അതോറിറ്റി ഓഫീസിലെ മാവോയിസ്റ്റ് തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ചുംബന സമര നേതാക്കളിലൊരാളായ ജെയ്‌സണ്‍ കൂപ്പറിനൊപ്പമായിരുന്നു തുഷാര്‍ അറസ്റ്റിലായത്. അന്ന് തുഷാര്‍ നിര്‍മല്‍ സാരഥിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് മാവോയിസ്റ്റ് തീവ്രവാദി ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. തുഷാര്‍ നിര്‍മല്‍ സാരഥിയടക്കം പതിനഞ്ച് പുരുഷന്മാരും,10 സ്ത്രീകളുമാണ് രഹ്നാ ഫാത്തിമയ്ക്കായി ഒത്തുചേര്‍ന്നത്. ഇവരുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

പലകാലങ്ങളിലായി അറസ്റ്റിലായ തീവ്രവാദി പ്രവര്‍ത്തകര്‍ക്കുവേണ്ടി തുഷാര്‍ പലതവണ രംഗത്തുവന്നിട്ടുണ്ട്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയുടെ മറവിലാണിയാളുടെ പരസ്യമായ പ്രവര്‍ത്തനങ്ങളെല്ലാം. തീവ്രവാദി ബന്ധത്തിന്റെ പേരില്‍ തുടര്‍ച്ചയായി പോലീസിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തിന്റെയും നിരീക്ഷണത്തിലാണിയാള്‍. ശബരിമലയില്‍ ആചാര ലംഘനത്തിനെത്തുകയും, മതവികാരം വൃണപ്പെടുത്തിയതിന് അറസ്റ്റിലാവുകയും ചെയ്ത രഹ്നാ ഫാത്തിമയ്ക്ക് തീവ്രവാദി ബന്ധം സ്ഥിരീകരിച്ച തുഷാര്‍ നിര്‍മല്‍ സാരഥിയെപ്പോലുള്ളവരോടുള്ള ബന്ധങ്ങള്‍ കൂടി ഇവിടെ വെളിവാകുകയാണ്.

ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണ മേനോന്റെ പരാതിയിലായിരുന്നു രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തി രഹ്നയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ രഹ്നയെ ബിഎസ്എന്‍എല്‍ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

ഒരുസ്ത്രീയുടെ കാല് കണ്ടാല്‍ തീരുന്ന ബ്രഹ്മചര്യമേ അവര്‍ക്കുള്ളൂ. പ്രതികരിക്കുന്ന സ്ത്രീകള്‍ക്കെതിരായ നടപടിയുടെ ഭാഗമാണ് അറസ്റ്റ്. ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ കാല്‍ പ്രദര്‍ശിപ്പിച്ചതാണ് കുറ്റം. കാല്‍ കണ്ടാല്‍ തീരുന്ന ഭക്തിയാണോ ഇവര്‍ക്കുള്ളത്. ജോലി നഷ്ടപ്പെടുത്താനുള്ള രഹസ്യ അജണ്ടയാണ് അറസ്റ്റിന് പിന്നിലെന്നും രഹ്ന പത്തനംതിട്ട സ്റ്റേഷനില്‍ വച്ച് പറഞ്ഞിരുന്നു. 18 ദിവസത്തെ റിമാന്‍ഡ് തടവിന് ശേഷം ഡിസംബര്‍ പതിനഞ്ചാം തീയതി വൈകുന്നേരമാണ് രഹ്ന ഫാത്തിമ ജയില്‍ മോചിതയായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends