Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്ക് മൂന്ന് കോടി 30 ലക്ഷം കിട്ടിയപ്പോള്‍ പ്രചരണത്തിന് അഞ്ച് കോടി ചെലഴിച്ച ധനമന്ത്രി തോമസ് ഐസക്ക് കോടികള്‍ മുടക്കി 22 ഉദ്യോഗസ്ഥരെ യു.എ.ഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് പ്രചരണത്തിന് അയയ്ക്കുന്നു

21 DECEMBER 2018 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രളയാനന്തരം നവകേരള നിര്‍മിതിക്കായി മുണ്ട് മുറുക്കി ഉടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ധനമന്ത്രി തോമസ് ഐസക്ക് തേച്ചൊട്ടിച്ചു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ഇനത്തില്‍ മൂന്ന് കോടി 30 ലക്ഷം കിട്ടിയപ്പോള്‍ പ്രചരണത്തിന് അഞ്ച് കോടി ചെലഴിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ വീണ്ടും ധൂര്‍ത്ത് നടക്കുന്നു.

ചിട്ടിയുടെ പ്രചരണത്തിനെന്ന പേരില്‍ കെ.എസ്.എഫ്.ഇയിലേയും കിഫ്ബിയിലേയും ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക് പോവുകയാണ്. ഇതിന് മാത്രം കോടികള്‍ ചെലവ് വരും. യു.എ.ഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. കെ.എസ്.എഫ്. ഇ ചെയര്‍മാന്റെ നേതൃത്വത്തില്‍ 17 പേരും കിഫ്ബിയില്‍ നിന്നും നോര്‍ക്കയില്‍ നിന്നും അഞ്ച് പേരുമാണ് വിദേശത്തേക്ക് പറക്കുന്നത്.

പ്രവാസി ചിട്ടിയെ കുറിച്ച് ഗള്‍ഫിലും നാട്ടിലുമുള്ളവരെയും ബോധവല്‍ക്കരിക്കാന്‍ പബഌക്ക് റിലേഷന്‍ ഇനത്തില്‍ രണ്ടു കോടി രൂപ ചെലവാക്കിയിട്ടും പ്രവാസികള്‍ ഇതിനോട് മുഖം തിരിച്ചു നില്‍ക്കയാണ്. സര്‍ക്കാരിനെ സ്ഥിരമായി ചാനലുകളില്‍ വന്നിരുന്ന് വാഴ്ത്തുന്ന ഒരാളുടെ പി.ആര്‍ കമ്പിനിക്കാണ് ഈ തുക കിട്ടിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെതിരെ ഏത് കേസു വന്നാലും ഹൈക്കോടതി സ്ഥിരമായി ഉന്നയിക്കുന്ന ഒരു കാര്യമുണ്ട് പ്രളയ ബാധിതരുടെ ഉന്നമനത്തിനായുള്ള പണം ദുര്‍വിനിയോഗം ചെയ്യരുതെന്ന് . ഇന്നലെ വനിതാ മതിലിനെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടയിലും കോടതി സമാനമായ കാര്യം ഉന്നയിച്ചിരുന്നു. പ്രളയ ബാധിതര്‍ക്കള്ള പദ്ധതിയെ കുറിച്ച് പരസ്യം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ പണമില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് 50 കോടി രൂപ വനിതാ മതിലിനായി ചെലവഴിക്കുന്നത്.

ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പ്രളയ ബാധിതരുമായി നടത്തിയ മുഖാമുഖത്തില്‍ 12000 പരാതികളാണ് ലഭിച്ചത്. കാലണയുടെ സര്‍ക്കാര്‍ സഹായം കിട്ടാത്ത അനേകായിരങ്ങള്‍ ഇവിടെ ഇപ്പോഴും നട്ടം തിരിയുകയാണ്. കിടപ്പാടവും ജീവിത മാര്‍ഗവും നഷ്ട്ടപ്പെട്ട ആയിരങ്ങള്‍ തെരുവോരത്ത് കിടക്കുമ്പോഴാണ് സര്‍ക്കാരിന്റെ മുടിഞ്ഞ ധൂര്‍ത്തും ഒടുക്കത്തെ പി ആര്‍ എക്‌സര്‍സൈസും. ... അങ്ങ് കേന്ദ്രത്തില്‍ നമ്മുടെ പ്രധാനമന്ത്രിയും ഇതേ പാതയിലൂടെ ഭരിച്ച് മുടിക്കുന്നുണ്ട്. തിന്നാനൊന്നും കൊടുക്കാതെ കക്കൂസ് കെട്ടിക്കൊടുക്കുന്ന മഹത്തായ ഭരണമാണ് അങ്ങേര് നടത്തുന്നത്. രണ്ടും തനി തുഗ്‌ളക് മോഡലാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയി മാത്യൂ തന്റെ ഫെയിസ്ബുക്ക്് പേജിലൂടെ ആരോപിച്ചു..

മഹത്തായ നവകേരള നിര്‍മ്മാണത്തിനിടയില്‍ വീണ്ടും ട്രഷറി നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി വാര്‍ത്തകളുണ്ടെന്നും റോയിമാത്യു പറയുന്നു. നിത്യ നിദാന ചെലവുകള്‍ക്കായി അനുവദിച്ചിരുന്ന ഒരു കോടി രൂപ വരെയുള്ള ചെലവുകള്‍ 50 ലക്ഷമാക്കി കുറച്ചു. ഇമ്മാതിരി കണ്‍കെട്ടു വിദ്യകള്‍ നടത്തുന്നതിനിടയില്‍ ലക്ഷങ്ങള്‍ മുടക്കി ആഡംബര കാറ് വാങ്ങലും കുളിര്‍ യന്ത്രങ്ങളുടെ ഫിറ്റിംഗ്‌സും മുറപോലെ നടത്തുന്നുണ്ട്. പ്രളയം വന്ന് നാല് മാസം കഴിഞ്ഞിട്ടും ദുരിതബാധിതര്‍ക്കായി ഒന്നും ചെയ്യാതെ ബഡായികള്‍ തട്ടി വിടുന്ന ഭരണ നേതൃത്വത്തെ ഓര്‍ത്ത് നമുക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം അല്ലെങ്കില്‍ നാമജപം നടത്താമെന്നും റോയി മാത്യൂ പരിഹസിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends