സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി കുഴഞ്ഞുവീണു; ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി കുഴഞ്ഞുവീണു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഡിവൈഎസ്പി ഹരികുമാറുമായുളള വാക്കുതര്‍ക്കത്തിനൊടുവില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന് സഹായവാഗ്ദാനവുമായി മന്ത്രിമാര്‍ അടക്കമുളളവര്‍ വീട്ടില്‍ എത്തിയിരുന്നു. ഈ സമയത്ത് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ പാലിക്കണമെന്നും ജീവിക്കാന്‍ സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 ദിവസമായി വിജി സത്യാഗ്രഹ സമരം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിജി ആരോപിച്ചിരുന്നു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. നവംബര്‍ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സനല്‍കുമാര്‍ കൊല്ലപ്പെടുന്നത്.
https://www.facebook.com/Malayalivartha






















